Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി vs റോണോ, ജന്‍മസിദ്ധമായ കഴിവ് ഒരാള്‍ക്കു മാത്രം!! ബെസ്റ്റ് ആരെന്നു പറഞ്ഞ് ഇബ്ര

ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം ആരാണെന്നുള്ള ചോദ്യത്തിനു മുന്നില്‍ ആരുമൊന്നു കുഴങ്ങും. കാരണം രണ്ടു ഇതിഹാസങ്ങളാണ് ഒരേപോലെ തലയെടുപ്പോടെ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഒരാള്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണെങ്കില്‍ മറ്റൊരാള്‍ പോര്‍ച്ചുഗലിന്റെ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഒരു ഫുട്‌ബോളറെ സംബന്ധിച്ച് കരിയറില്‍ നേടാവുന്നതെല്ലാം ഇരുവരും തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.

ഇപ്പോള്‍ കരിയറിന്റെ അസ്തമയത്തോടു അടുക്കുകയാണെങ്കെിലും ഇവരില്‍ ആരാണ് ബെസ്‌റ്റെന്ന ചോദ്യത്തിനു ഇപ്പോഴും കൃത്യമായ ഉത്തരമില്ലെന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി യഥാര്‍ഥ കിങ് ആരാണെന്ന കാര്യത്തില്‍ മെസ്സിയും റൊണാള്‍ഡോയും പരസ്പരം മല്‍സരിച്ചു കൊണ്ടിരിക്കുകയാണ്.

അമേരിക്കന്‍ ലീഗില്‍ ഇന്റര്‍ മയാമിക്കു വേണ്ടിയാണ് മെസ്സി ഇപ്പോള്‍ പന്തു തട്ടുന്നതെങ്കില്‍ സൗദി അറേബ്യയില്‍ അല്‍ നസ്‌റിനൊപ്പമാണ് റോണോയുള്ളത്. മെസ്സി, റൊണാള്‍ഡോ ഇവരില്‍ ആരാണ് ഏറ്റവും കേമനെന്നു സ്വീഡന്റെ മുന്‍ ഇതിഹാസ സ്‌ട്രൈക്കറായ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് കുറച്ചു മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നിലെ കാരണമെന്താണെന്നും അദ്ദേഹം ഒരിക്കല്‍ തുറന്നു പറഞ്ഞു. ഇതു എന്താണെന്നു നോക്കാം.

LIONEL MESSI

മെസ്സിയാണ് യഥാര്‍ഥ കിങ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ കേമനായ ഫുട്‌ബോളര്‍ ലയണല്‍ മെസ്സിയാണെന്നാണ് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ചൂണ്ടിക്കാണിച്ചത്. മെസ്സിയെപ്പോലെ മറ്റൊരാള്‍ ഇല്ലെന്നാണ് ഞാന്‍ കരുതുന്ന്. ഒരു അസാധാരണ പ്രതിഭ തന്നെയാണ് അദ്ദേഹം. കളിക്കളത്തില്‍ മെസ്സി ചെയ്യുന്ന കാര്യങ്ങള്‍ മറ്റേതെങ്കിലും താരത്തിനു ചെയ്യാന്‍ കഴിയുമെന്നു എനിക്കു തോന്നുന്നില്ല.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലേക്കു വന്നാല്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. കാരണം കഠിനാധ്വാനത്തിന്റെ ഫലമാണ് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍. ജന്‍മസിദ്ധമായി ലഭിച്ച കഴിവല്ല റൊണാള്‍ഡോയുടേതെന്നുമാണ് സ്ലാറ്റന്‍ ഇബ്രാഹിമാേവിച്ച് ചൂണ്ടിക്കാണിച്ചത്.

മെസ്സിക്കൊപ്പം സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് ഇബ്ര. അതിനാല്‍ തന്നെ അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ മാജിക്കല്‍ പ്രകടനങ്ങള്‍ നേരിട്ടു കാണാനുള്ള അവസരവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 2021ല്‍ ഫ്രീ ഏജന്റായി ബാഴ്‌സ വിട്ട ശേഷം മെസ്സി പിഎസ്ജിയിലേക്കു ചേക്കേറിയിരുന്നു. അവര്‍ക്കൊപ്പം ലീഗ് കിരീടം നേടിയ ശേഷം അദ്ദേഹം അമേരിക്കയില്‍ ഇന്റര്‍ മയാമിക്കൊപ്പം ചേരുകയായിരുന്നു.

റൊണാള്‍ഡോയാവട്ടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ യൂറോപ്യന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകള്‍ക്കായി കളിച്ചതിനു ശേഷമാണ് 2022 ഡിസംബറില്‍ സൗദി അറേബ്യയിലേക്കു സര്‍പ്രൈസ് കൂടുമാറ്റം നടത്തിയത്.

CRISTIANO RONALDO

ഈ സീസണിലെ പ്രകടനം

ഈ സീസണില്‍ സ്വന്തം ക്ലബ്ബുകള്‍ക്കായി മികച്ച പ്രകടനമാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ മേജര്‍ ലീഗ് സോക്കര്‍ (MLS) അവസാന ഘട്ടത്തിലേക്കു കടക്കുകയാണ്. ഇന്റര്‍ മയാമിക്കു വേണ്ടി 21 മല്‍സരങ്ങളില്‍ മെസ്സി ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 19 ഗോളുകള്‍ അടിച്ചുകൂട്ടിയ അദ്ദേഹം 12 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്.

റൊണാള്‍ഡോയുടെ പ്രകടനം നോക്കിയാല്‍ അല്‍ നസ്‌റിനായി സീസണില്‍ വിവിധ ടൂര്‍ണമെന്‍റുകളിലായി ഒമ്പതു മല്‍സരങ്ങളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും എട്ടു ഗോളുകള്‍ നേടുന്നതിനൊപ്പം മൂന്നു അസിസ്റ്റുകളും റോണോ നല്‍കിക്കഴിഞ്ഞു. ലീഗിലെ പോയിന്റ് പട്ടികയില്‍ അദ്ദേഹത്തിന്റെ ടീം മൂന്നാംസ്ഥാനത്തു നില്‍ക്കുകയാണ്.

Story first published: Sunday, October 6, 2024, 16:42 [IST]
Other articles published on Oct 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+