For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സി vs റൊണാള്‍ഡോ; പെനല്‍റ്റി ഗോളുകളില്‍ മിടുക്കനാര്? ഇതാ ഉത്തരം

ആധുനിക ഫുട്‌ബോളിലെ പകരം വയ്ക്കാനില്ലാത്ത രണ്ടു ഇതിഹാസങ്ങളാണ് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസ്സിയും പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. പ്രായം 40കളിലേക്കു കടക്കുകയാണെങ്കിലും രണ്ടു പേരും മാജിക്കല്‍ പ്രകടനത്തിലൂടെ കാല്‍പ്പന്തുകളി പ്രേമികളെ വീണ്ടം വീണ്ടും അദ്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അസാധാരണ ഗോളടി മികവുള്ള താരങ്ങള്‍ കൂടിയാണ് മെസ്സിയും റോണോയും.

ഇരുകാലുകള്‍ കൊണ്ടും ഏതു ആംഗിളില്‍ നിന്നും വലയിലേക്കു നിറയൊഴിക്കാന്‍ ഇരുവര്‍ക്കും സാധിക്കും. കൂടാതെ മഴവില്‍ ഫ്രീകിക്കുകളിലൂടെയും വെടിയുണ്ട കണക്കെയുള്ള ഹെഡ്ഡറുകളിലൂടെയും മെസ്സിയും റൊണാള്‍ഡോയും എത്രയെത്ര ഗോളുകളാണ് സ്വന്തം അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. പെനല്‍റ്റി കിക്കുകളെടുക്കുന്ന കാര്യത്തിലും ഇവര്‍ വേറെ ലെവലാണെന്നു കാണാം.

എന്നാല്‍ പെനല്‍റ്റി ഗോളുകളില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ളത് ഇവരില്‍ ആര്‍ക്കാണ്? ആരാധകര്‍ പലപ്പോഴും തല പുകയ്ക്കുന്ന ചോദ്യമാണിത്. കണക്കുകളുടെ അടിസ്ഥാനത്തില്‍ റൊണാള്‍ഡോ, മെസ്സി ഇവരില്‍ ആരാണ് യഥാര്‍ഥ പെനല്‍റ്റി ഗോള്‍ വീരനെന്നു നമുക്കു പരിശോധിക്കാം.

CRISTIANO RONALDO

പെനല്‍റ്റി റെക്കോര്‍ഡ്

അന്താരാഷ്ട്ര ഫുട്‌ബോളിലും ക്ലബ്ബ് കരിയറിലും ഇതുവരെയുള്ള പെനല്‍റ്റി റെക്കോര്‍ഡ് (ഷൂട്ടൗട്ട് ഒഴികെ) പരിശോധിക്കുകയാണെങ്കില്‍ ലയണല്‍ മെസ്സിയേക്കാള്‍ കേമന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണെന്നു കാണാം.

പെനല്‍റ്റി ഗോളാക്കി മാറ്റാനുള്ള റോണോയുടെ ശേഷി (Conversion rate) 85 ശതമാനമാണ്. എന്നാല്‍ മെസ്സിയുടെ ഓവറേള്‍ കണ്‍വേര്‍ഷന്‍ റേറ്റ് 78 ശതമാനവുമാണ്. ഇതില്‍ നിന്നു തന്നെ പെനല്‍റ്റി ഗോളുകളുടെ കാര്യത്തില്‍ യഥാര്‍ഥ കിങ് റോണോയാണെന്നു നമുക്കു ഉറപ്പിച്ച് പറയാം.

ഓവറോള്‍ കരിയറെടുക്കുകയാണെങ്കില്‍ പെനല്‍റ്റിയിലൂടെ മാത്രം റൊണാള്‍ഡോ അടിച്ചുകൂട്ടിയത് 168 ഗോളുകളാണ്. അദ്ദേഹം പാഴാക്കിയത് വെറും 30 പെനല്‍റ്റികള്‍ മാത്രം. ഇനി മെസ്സിയുടെ കരിയര്‍ നോക്കിയാല്‍ പെനല്‍റ്റിയില്‍ നിന്നും സ്‌കോര്‍ ചെയ്തിരിക്കുന്നത് 109 ഗോളുകളാണ്. 31 പെനല്‍റ്റികള്‍ അദ്ദേഹം നഷ്ടപ്പെടുത്തുകയും ചെയ്തു.

പെനല്‍റ്റികള്‍ ഗോളാക്കി മാറ്റാനുള്ള കഴിവ് മെസ്സിയേക്കാള്‍ കൂടുതലാണെങ്കിലും ആധുനിക ഫുട്‌ബോളില്‍ ഇക്കാര്യത്തില്‍ ബെസ്റ്റ് റൊണാള്‍ഡോയാണെന്നു കരുതാന്‍ വരട്ടെ. അദ്ദേഹത്തേക്കാള്‍ മികച്ച കണ്‍വേര്‍ഷന്‍ റേറ്റുള്ള വേറെ ചില താരങ്ങളുണ്ട്. പോളണ്ടിന്റെ ഗോളടിവീരന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി (91 ശതമാനം), ഇംഗ്ലണ്ട് ഗോളടിവീരന്‍ ഹാരി കെയ്ന്‍ (86) എന്നിവര്‍ റൊണാള്‍ഡോയേക്കാള്‍ മുന്നിലാണ്.

വമ്പന്‍ പെനല്‍റ്റി മിസ്സ്

കരിയറില്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചില വമ്പന്‍ പെനല്‍റ്റികള്‍ ഇതിനകം മിസ്സാക്കിയിട്ടുണ്ട്. 2012ലെ യുവേഫ ചാംപ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ബാഴ്‌സലോണയ്ക്കായി കളിക്കവെ മെസ്സി പെനല്‍റ്റി പാഴാക്കിയിരുന്നു. 2016ലെ കോപ്പാ അമേരിക്ക ഫൈനലില്‍ ചിലിക്കെതിരേ ഷൂട്ടൗട്ടിലും അദ്ദേഹം പെനല്‍റ്റി നഷ്ടപ്പെടുത്തി. രണ്ടു മല്‍സരങ്ങളും ഇവരുടെ ടീമുകള്‍ തോല്‍ക്കുകയും ചെയ്തു.

LIONEL MESSI

2008ലെ ചാംപ്യന്‍സ് ലീഗ് സെമിയില്‍ ബാഴ്‌സലോണയ്‌ക്കെതിരേയും ഇതേ വര്‍ഷം ഫൈനലില്‍ ചെല്‍സിക്കെതിരേയും റൊണാള്‍ഡോ പെനല്‍റ്റി മിസ്സാക്കിയിരുന്നു. പക്ഷെ രണ്ടിലും അദ്ദേഹത്തിന്റെ ടീം ജയിച്ചുകയറി. 2012ലെ ചാംപ്യന്‍സ് ലീഗ് സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെതിരേയും പെനല്‍റ്റി ഗോളാക്കാന്‍ റോണോയ്ക്കായില്ല. ഈ കളിയില്‍ ടീം തോല്‍ക്കുകയും ചെയ്തു.

ഷൂട്ടൗട്ടിലെ റെക്കോര്‍ഡ്

പെനല്‍റ്റി ഷൂട്ടൗട്ടിലെ റെക്കോര്‍ഡ് താരതമ്യം ചെയ്താല്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഒപ്പത്തിനൊപ്പമാണെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. 13 പെനല്‍റ്റി ഷൂട്ടൗട്ടുകളിലാണ് അര്‍ജന്റീനയ്ക്കും വിവിധ ക്ലബ്ബുകള്‍ക്കുമൊപ്പവും മെസ്സി പങ്കാളിയായത്.

ഇതില്‍ 11ഉം അദ്ദേഹം ഗോളാക്കി മാറ്റുകയും ചെയ്തു. റൊണാള്‍ഡോയും 13 പെനല്‍റ്റി ഷൂട്ടൗട്ടുകകളിലാണ് ഇതിനകം ഭാഗ്യം പരീക്ഷിച്ചത്. 11 പെനല്‍റ്റികള്‍ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

Story first published: Thursday, October 24, 2024, 20:06 [IST]
Other articles published on Oct 24, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+