Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസിയോ റൊണാള്‍ഡോയോ, മികച്ചവനാര്? റോഡ്രി തിരഞ്ഞെടുക്കുന്നു

ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരില്‍ ആരാണ് മികച്ചവനെന്നത് ഏറെ നാളുകളായുള്ള ചര്‍ച്ചാ വിഷയമാണ്. രണ്ട് പേരും ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളാണ്. ഇവരില്‍ മികച്ചവന്‍ ആരാണെന്നതില്‍ പ്രമുഖര്‍ക്കടക്കം വ്യത്യസ്ത അഭിപ്രായമാണ്. മെസിയും റൊണാള്‍ഡോയും പ്രതിഭകൊണ്ട് വിസ്മയിപ്പിക്കുന്നവരാണ്. മെസി എട്ട് തവണ ബാലന്‍ദ്യോര്‍ നേടിയപ്പോള്‍ അഞ്ച് തവണയാണ് റൊണാള്‍ഡോ ബാലന്‍ദ്യോര്‍ നേടിയത്.

പല മുന്‍ ഇതിഹാസങ്ങളും ഗോട്ടായി മെസിയെയാണ് തിരഞ്ഞെടുക്കുന്നത്. താരങ്ങള്‍ക്കിടയിലും കൂടുതല്‍ ആരാധക പിന്തുണ മെസിക്കാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം റോഡ്രി ഇപ്പോഴിതാ മികച്ച താരം ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുന്നത്. സംശയമില്ലാതെ പറയാന്‍ സാധിക്കുക മെസിയാണ് ഇതിഹാസമെന്നാണ് റോഡ്രി അഭിപ്രായപ്പെടുന്നത്. റൊണാള്‍ഡോയേക്കാളും മികച്ചവന്‍ മെസിയാണെന്ന് പറയാനുള്ള കാരണവും റോഡ്രി പറയുന്നു.

' എല്ലാ കാലത്തേയും മികച്ചവന്‍ മെസിയാണ്. ഒരു സംശയവുമില്ലാതെ ഇത് പറയാനാവും. ജന്മസിദ്ധമായ കഴിവുകള്‍ക്കൊണ്ട് റൊണാള്‍ഡോക്ക് മെസിയുടെ ഒപ്പമെത്താനാവില്ല. രണ്ട് പേരും നേര്‍ക്കുനേര്‍ കളിക്കുമ്പോള്‍ ഈ വ്യത്യാസം മനസിലാവും. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ബോക്‌സിലേക്ക് എത്തിയാലേ ഭയപ്പെടേണ്ടതായുള്ളൂ. എന്നാല്‍ മെസിയെ മൈതാനത്തിന്റെ എല്ലാ ഭാഗത്തും ഭയപ്പെടണം' റോഡ്രി പറഞ്ഞു. മെസിയുടെ കളി ശൈലി സവിശേഷമായതാണ്.

ജന്മസിദ്ധമായ മികവ് മെസിയുടെ കളിയില്‍ കാണാനാവും. എന്നാല്‍ റൊണാള്‍ഡോ ആര്‍ജിച്ചെടുത്ത മികവാണ്. റൊണാള്‍ഡോ തന്റെ വേഗവും മികച്ച ഫിറ്റ്‌നസിനേയും കളത്തില്‍ ഉപയോഗപ്പെടുത്തി കളിക്കുന്നവനാണ്. എന്നാല്‍ മെസി തന്റെ മനോഹര ശൈലികൊണ്ട് എതിരാളികളെ ഭയപ്പെടുത്തുന്നവനാണ്. പ്രതിരോധത്തില്‍ വമ്പന്മാരടക്കം അണിനിരക്കുമ്പോഴും ഈ മികവിനെ മറികടന്ന് ഗോള്‍ നേടാന്‍ മെസിക്ക് പലപ്പോഴും സാധിക്കാറുണ്ട്.

lionel messi cristiano ronaldo

റൊണാള്‍ഡോയേക്കാള്‍ മത്സരത്തില്‍ ഇംപാക്ട് സൃഷ്ടിക്കാന്‍ മെസിക്ക് സാധിക്കും. റൊണാള്‍ഡോയുടെ കരിയറിലെ സുവര്‍ണ്ണ കാലഘട്ടം റയല്‍ മാഡ്രിഡിനൊപ്പമാണ്. റയലിനായി കളിക്കുമ്പോള്‍ റൊണാള്‍ഡോ നിരവധി വിജയങ്ങളും കിരീടങ്ങളും നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ റയലിലേക്കെത്തിക്കാന്‍ നിരവധി തവണ റൊണാള്‍ഡോക്കായിട്ടുണ്ട്. അപ്പോഴെല്ലാം മികച്ച താരങ്ങളുടെ പിന്തുണ റൊണാള്‍ഡോക്കുണ്ടായിരുന്നു.

അതേ സമയം മെസിക്ക് ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ സവിശേഷമായ കഴിവാണുള്ളത്. അതുകൊണ്ടാണ് പല ഇതിഹാസ പരിശീലകര്‍ പോലും മെസിയെ എക്കാലത്തേയും മികച്ചവനായി വിലയിരുത്തുന്നത്. മെസി 2026ലെ ഫുട്‌ബോള്‍ ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ റൊണാള്‍ഡോ അടുത്ത ലോകകപ്പ് കളിക്കുമെന്ന് പറയാന്‍ സാധിക്കില്ല. മെസി ഇന്റര്‍ മിയാമിക്കൊപ്പമാണുള്ളത്. റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നാസറിനൊപ്പമാണ്.

Story first published: Monday, February 3, 2025, 20:50 [IST]
Other articles published on Feb 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+