Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ ഇതിഹാസമാര്? റൊണാള്‍ഡോയോ, മെസിയോ? തിരഞ്ഞെടുത്ത് കക്ക

ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലേക്ക് വരുമ്പോള്‍ എല്ലാവരും ചൂണ്ടിക്കാട്ടുന്ന രണ്ട് പേര്‍ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാവും. രണ്ട് പേരും ആധുനിക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളാണ്. തങ്ങളുടേതായ ശൈലികൊണ്ട് വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മികച്ച താരങ്ങളും ഇതിഹാസങ്ങളായി വിശേഷിപ്പിക്കുന്നത് മെസിയേയും റൊണാള്‍ഡോയേയുമാണ്.

മെസി, റൊണാള്‍ഡോ എന്നിവരില്‍ ആരാണ് ബെസ്റ്റ് എന്നത് ഏറെ നാളുകളായുള്ള ചര്‍ച്ചാ വിഷയമാണ്. രണ്ട് പേരില്‍ ഗോട്ട് പരിവേഷം ആര്‍ക്ക് നല്‍കുമെന്നത് സംബന്ധിച്ച് എല്ലാവര്‍ക്കും ആശയക്കുഴപ്പവുമുണ്ട്. എന്നാല്‍ കണക്കുകള്‍ നോക്കുമ്പോള്‍ മെസി റൊണാള്‍ഡോയേക്കാള്‍ ഒരുപടി മുന്നിലാണ്. എട്ട് തവണ ബാലന്‍ദ്യോര്‍ നേടിയ മെസി അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്കും കോപ്പാ അമേരിക്ക കിരീടത്തിലേക്കുമെത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഫുട്‌ബോളിലെ ഇതിഹാസം ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ബ്രസീലിയന്‍ സ്‌ട്രൈക്കറായ കക്ക.

മെസിയാണ് കക്കയുടെ ഗോട്ട്

ലോക ഫുട്‌ബോളിലേക്ക് നിരവധി ഇതിഹാസങ്ങളെ സംഭാവന ചെയ്തിട്ടുള്ള ടീമാണ് ബ്രസീല്‍. എന്നാല്‍ കക്കയുടെ ഇതിഹാസ താരം ലയണല്‍ മെസിയാണ്. അര്‍ജന്റീനന്‍ താരത്തിന്റെ കടുത്ത ആരാധകനാണ് താനെന്നാണ് കക്ക പറയുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെക്കാളും സ്വാഭാവികമായ ശൈലിയും പ്രതിഭയുമുള്ള താരമാണ് മെസിയെന്നാണ് കക്ക ചൂണ്ടിക്കാട്ടുന്നത്. മെസിയുടെ കളി എപ്പോഴും ആസ്വദിക്കാറുണ്ടെന്നും മുന്‍ ബ്രസീല്‍ സ്‌ട്രൈക്കര്‍ പറഞ്ഞു.

ബ്രസീല്‍ ഇതിഹാസങ്ങളായ പെലയേയും റൊണാള്‍ഡോയേയും റൊണാള്‍ഡീഞ്ഞോയേയുമെല്ലാം തഴഞ്ഞാണ് കക്ക മെസിയെ തിരഞ്ഞെടുത്തത്. ബ്രസീലിനായി അതുല്യ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് റൊണാള്‍ഡോ. ബ്രസീലിനായി 62 ഗോളുകള്‍ നേടിയിട്ടുള്ള റൊണാള്‍ഡോ റയല്‍ മാഡ്രിഡ്, എസി മിലാന്‍സ, ഇന്റര്‍ മിലാന്‍, ബാഴ്‌സലോണ ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുണ്ട്. റൊണാള്‍ഡീഞ്ഞോ കരിയില കിക്കുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന താരമാണ്. എന്നാല്‍ ഇവരെക്കാളെല്ലാം ഒരുപടി മുകളിലാണ് മെസിയെന്നാണ് കക്ക പറയുന്നത്.

lionel messi

മെസിയും റൊണാള്‍ഡോയും നിര്‍ണ്ണായക സമയത്ത്

മെസിയും റൊണാള്‍ഡോയും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. മെസി അടുത്ത ഫുട്‌ബോള്‍ ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ റൊണാള്‍ഡോ വിരമിക്കല്‍ സൂചന നല്‍കിക്കഴിഞ്ഞു. എന്തായാലും മെസി, റൊണാള്‍ഡോ എന്നിവര്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ പകരക്കാരില്ലാത്ത ഇതിഹാസങ്ങളാണ്. ഇവരിലാരാണ് ബെസ്റ്റ് എന്ന് പറയുക പ്രയാസമാണെങ്കിലും മെസി റൊണാള്‍ഡോയേക്കാള്‍ ഒരുപടി മുകളിലാണുള്ളതെന്ന് പറയാം.

ബ്രസീലിനായി 92 മത്സരം കളിച്ച കക്ക 29 ഗോളുകളാണ് നേടിയത്. റയല്‍ മാഡ്രിഡ്, എസി മിലാന്‍ ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള കക്ക ഒരു കാലത്ത് വലിയ ആരാധകരെ സൃഷ്ടിച്ച ബ്രസീല്‍ താരങ്ങളിലൊരാളാണ്. എന്നാല്‍ മോശം ഫോമും പരിക്കുമാണ് കക്കയുടെ കരിയറിനെ പിന്നോട്ടടിച്ചത്.

Story first published: Friday, November 22, 2024, 15:14 [IST]
Other articles published on Nov 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+