Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

La Liga: മെസ്സിക്ക് വീണ്ടും ഗോള്‍... 700ന് തൊട്ടരികെ, ബാഴ്‌സലോണ മുന്നോട്ടു തന്നെ

മാഡ്രിഡ്: ഇതിഹാസ താരം ലയണല്‍ മെസ്സി തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും വല ചലിപ്പിച്ചപ്പോള്‍ സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്കു ജയം. സ്വന്തം മൈതാനമായ കാംപ്‌നൂവില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ലീഗിലെ അവസാന സ്ഥാനക്കാരായ ലെഗന്‍സിനെയാണ് ബാഴ്‌സ മറികടന്നത്. ലീഗിലെ മറ്റൊരു കളിയില്‍ വിയ്യാറയല്‍ 1-0നു മയോര്‍ക്കയെ കീഴടക്കിയപ്പോള്‍ ഗെറ്റാഫെയും എസ്പാന്യോളും തമ്മിലുള്ള മല്‍സരം ഗോള്‍രഹിതമായി കലാശിച്ചു. ഇരുപകുതികളുമമായി 17 കാരനായ അന്‍സു ഫറ്റിയും (42ാം മിനിറ്റ്) മെസ്സിയും (69) നേടിയ ഗോളുകളാണ് ലെഗന്‍സിനെതിരേ ബാഴ്‌സയെ ജയത്തിലേക്കു നയിച്ചത്. ഇതോടെ ലീഗിലെ രണ്ടാം സ്ഥാനക്കാരും ബദ്ധവൈരികളുമായ റയല്‍ മാഡ്രിഡുമായുള്ള അകലം ബാഴ്‌സ അഞ്ചു പോയിന്റായി ഉയര്‍ത്തുകയും ചെയ്തു.

Lionel Messi Scores A Penalty as Barcelona Beat Leganes 2-0 | Oneindia Malayalam
1

സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ അനായാസമായിരുന്നില്ല ബാഴ്‌സയുടെ ജയം. പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലുള്ള ലെഗന്‍സിനെ മറികടക്കാന്‍ അവര്‍ക്കു നന്നായി വിയര്‍ക്കേണ്ടി വന്നു. തൊട്ടുമുമ്പത്തെ കളിയില്‍ മയോര്‍ക്കയെ 4-0ന് വാരിക്കളഞ്ഞ ബാഴ്‌സയെയല്ല ലെഗന്‍സിനെതിരേ കണ്ടത്. ലീഗില്‍ തപ്പിത്തടയുന്ന എതിരാളികള്‍ക്കെതിരേ ശരാശരി മാത്രമായിരുന്നു ബാഴ്‌സയുടെ പ്രകടനം. കൗമാര താരം ഫറ്റിയായിരുന്നു ബാഴ്‌സ നിരയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്.

2

ബാഴ്‌സയ്‌ക്കെതിരേ ലെഗന്‍സായിരുന്നു ആദ്യം മുന്നിലെത്തേണ്ടിയിരുന്നത്. മിഗ്വെല്‍ എയ്ഞ്ചല്‍ ഗ്വരേരോ രണ്ടു തവണ ബാഴ്‌സ ഗോള്‍ കീപ്പര്‍ മാര്‍ക്ക് ആന്ദ്രെ ടെര്‍ സ്റ്റഗനെ മറികടന്നെങ്കിലും പന്ത് ഗോള്‍വര കടന്നില്ല. ആദ്യത്തെ തവണ ക്ലെമന്റ് ലാങ്‌ലെറ്റ് ഗോള്‍ലൈനില്‍ വച്ചാണ് പന്ത് ക്ലിയര്‍ ചെയ്തത്. രണ്ടാമത്തെ തവണ പോസ്റ്റിനെ തൊട്ടുരുമ്മി പന്ത് പുറത്തേക്കു പോവുകയായിരുന്നു.

Story first published: Thursday, June 18, 2020, 16:02 [IST]
Other articles published on Jun 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+