Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയെ മറഡോണയോട് താരതമ്യം ചെയ്യരുത്!! മെസ്സി ഇതിഹാസമല്ല... തുറന്നടിച്ച് റിവാള്‍ഡോ

റിയോ ഡി ജനീറോ: ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ അര്‍ജന്റൈന്‍ സ്റ്റാര്‍ ലയണല്‍ മെസ്സിക്കെതിരേ ബ്രസീലിന്റെ മുന്‍ ഇതിഹാസതാരം റിവാള്‍ഡോ രംഗത്ത്. മെസ്സിയെ അര്‍ജന്റീനയുടെ ഇതിഹാസ താരം ഡിയേഗോ മറഡോണയോട് ഉപമിക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. മറഡോണയെപ്പോലെ മെസ്സിയെ ഇനിയും ഇതിഹാസമെന്നു വിശേഷിപ്പിക്കാനായിട്ടില്ലെന്നു റിവാള്‍ഡോ ചൂണ്ടിക്കാട്ടി. റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാംപ്യന്‍മാരാക്കാനായാല്‍ മാത്രമേ മെസ്സി ഇതിഹാസമാവുകയുള്ളൂവെന്നും റിവാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

1

തന്റെ ക്ലബ്ബായ ബാഴ്‌സലോണയ്‌ക്കൊപ്പം 23 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള മെസ്സിക്ക് പക്ഷെ ദേശീയ ടീമിനൊപ്പം ഈ നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. അര്‍ജന്റീനയ്ക്കു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ്മെ സ്സിയുടെ പേരിലാണ്.

2

താന്‍ മെസ്സിയുടെ ആരാധകനാണെന്ന് റിവാള്‍ഡോ വെളിപ്പെടുത്തി. എന്നാല്‍ ദേശീയ ഹീറോയെന്ന മറഡോണയുടെ പദവിക്കൊപ്പം മെസ്സി ഇനിയുമെത്തിയിട്ടില്ല. ഒരു ലോകകപ്പെങ്കിലും ടീമിനു നേടിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മെസ്സിയും മറഡോണയും ഒരേ നിലവാരത്തില്‍ എത്തുകയുള്ളൂവെന്നും ബ്രസീലിയന്‍ ഇതിഹാസം കൂട്ടിച്ചേര്‍ത്തു. ഫുട്‌ബോളിനും ബാഴ്‌സലോണയ്ക്കും വലിയ സംഭാവനകളാണ് മെസ്സി നല്‍കിയിട്ടുള്ളത്. എന്നാല്‍ അര്‍ജന്റീനയ്ക്കു വേണ്ടി കൂടി മെസ്സി ഇതാവര്‍ത്തിക്കേണ്ടതുണ്ടെന്നും റിവാള്‍ഡോ പറഞ്ഞു.

Story first published: Saturday, June 9, 2018, 15:49 [IST]
Other articles published on Jun 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+