അര്‍ജന്റീനയ്ക്കു മാത്രമല്ല, ഇനി ബാഴ്‌സയ്ക്കും മെസ്സി പടനായകന്‍... ആദ്യ പോര് ഫൈനല്‍ തന്നെ!!
മാഡ്രിഡ്: സ്പാനിഷ് ഗ്ലാമര്‍ ടീമായ ബാഴ്‌സലോണയെ ഇനി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി നയിക്കും. ടീമിന്റെ പുതയ ക്യാപ്റ്റനായി സൂപ്പര്‍ താരത്തെ ബാഴ്‌സ നിയമിച്ചു. ഇതാദ്യമായാണ് മെസ്സി ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി അവരോധിക്കപ്പെടുന്നത്. ഇതോടെ രാജ്യത്തിനെയും ക്ലബ്ബിനെയും ഒരേ സമയത്തു നയിക്കുന്ന ക്യാപ്റ്റന്‍മാരില്‍ ഒരാളായി അദ്ദേഹം മാറി.
റഷ്യന്‍ ലോകകപ്പിലെ മോശം പ്രകടനത്തിനു ശേഷം ബാഴ്‌സയിലൂടെ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മെസ്സി. അര്‍ജന്റീന ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായതിനെ തുടര്‍ന്ന് അദ്ദേഹം ക്രൂശിക്കപ്പെട്ടിരുന്നു. ദേശീയ ടീമിനൊപ്പമുള്ള ഭാവിയെക്കുറിച്ച് മെസ്സി മൗനം പാലിക്കുന്നതിനിടെയാണ് ബാഴ്‌സ അദ്ദേഹത്തിന് പുതിയ ചുമതല നല്‍കിയത്.
ഇനിയേസ്റ്റയുടെ പകരക്കാരന്‍
കഴിഞ്ഞ സീസണിനു ശേഷം ക്ലബ്ബ് വിട്ട മിഡ്ഫീല്‍ഡ് ജനറല്‍ ആന്ദ്രെസ് ഇനിയേസ്റ്റയുടെ പകരനായാണ് മെസ്സി നായകസ്ഥാനം ഏറ്റെടുത്തത്. ബാഴ്‌സയുമായുള്ള ദീര്‍ഘകാലത്തെ ബന്ധത്തിനു വിരാമമിട്ട് ഇനിയേസ്റ്റ കഴിഞ്ഞസീസണില്‍ ജപ്പാനീസ് ക്ലബ്ബായ വിസെല്‍ കോബെയിലേക്കു ചേക്കേറുകയായിരുന്നു.
2015 മുതല്‍ ബാഴ്‌സയില്‍ ഇനിയേസ്റ്റയ്ക്കു കീഴില്‍ വൈസ് ക്യാ്പ്റ്റനായിരുന്നു മെസ്സി.

പല തവണ ഒഴിഞ്ഞുമാറി
തങ്ങളുടെ ഐക്കണ്‍ താരമായ മെസ്സിയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കൊണ്ടുവരാന്‍ ബാഴ്‌സ നേരത്തേയും ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹം പലപ്പോഴും ഇതില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവില്‍ 2015ലാണ് ബാഴ്‌സ ഔദ്യോഗികമായി മെസ്സിയെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്.
പുതിയ സീസണില്‍ മെസ്സിക്കു കീഴില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സായിരിക്കും ബാഴ്‌സയുടെ വൈസ് ക്യാപ്റ്റന്‍. ജെറാര്‍ഡ് പിക്വെ, സെര്‍ജി റോബര്‍ട്ടോ എന്നിവരും സംഘത്തിലുണ്ട്.

കിരീടത്തോടെ തുടങ്ങാന്‍ മെസ്സി
ബാഴ്‌സയുടെ ക്യാപ്റ്റന്‍ സ്ഥാനം കിരീടനേട്ടത്തോടെ തന്നെ ആഘോഷമാക്കി മാറ്റാനായിരിക്കും ഇനി മെസ്സിയുടെ ശ്രമം. ആഗസ്റ്റ് 12 (ഞായറാഴ്ച) ബാഴ്‌സ സീസണില്‍ തങ്ങളുടെ ആദ്യ മല്‍സരത്തിനിറങ്ങുകയാണ്. സ്പാനിഷ് സൂപ്പര്‍ കോപ്പയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ സെവിയ്യയുമായാണ് ബാഴ്‌സ ഏറ്റുമുട്ടുന്നത്.
നിലവിലെ ലാ ലിഗ ജേതാക്കളായ ബാഴ്‌സയുടെ ആദ്യ ലീഗ് മല്‍സരം ആഗസ്റ്റ് 18നാണ്. അലാവസുമായാണ് ബാഴ്‌സ ഏറ്റുമുട്ടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications