Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയല്ല, യഥാര്‍ഥ ഗോട്ട് റോണോ!! കുഞ്ഞന്‍ ടീമിനെതിരേ പോലും ജയിപ്പിക്കില്ല, വിമര്‍ശനം

അമേരിക്കയിലെ എംഎല്‍എസ് (MLS) പ്ലേഓഫ് മല്‍സരത്തില്‍ ഇന്റര്‍ മയാമി ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ അര്‍ജന്റൈന്‍ ഇതിഹാസവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിക്കു രൂക്ഷവിമര്‍ശനവും പരിഹാസവും. കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനസിനെ പുറത്താക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ചേസ് സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ അറ്റ്‌ലാന്റ യുനൈറ്റഡിനോടു 2-3ന്റെ അട്ടിമറിത്തോല്‍വിയേറ്റു വാങ്ങിയാണ് താരനിബിഢമായ ഇന്റര്‍ മയാമി ടീം പുറത്തായത്. ഈ തോല്‍വിയോടെ അവരുടെ ഈ സീസണും അവസാനിച്ചിരിക്കുകയാണ്. ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് കളിയില്‍ ഇന്റര്‍ മയാമി ടീം തോല്‍വിയിലേക്കു വീണത്.

17ാം മിനിറ്റില്‍ അവര്‍ അക്കൗണ്ട് തുറന്നിരുന്നു. മെസ്സിയുടെ തകര്‍പ്പന്‍ ഷോട്ട് അറ്റ്‌ലാന്റ ഗോളി ബ്രാഡ് ഗുസാന്‍ തടുത്തിട്ടപ്പോള്‍ റീബൗണ്ട് ചെയ്ജ പന്ത് മത്യാസ് റോഹാസ് വലസയിലെത്തിത്തുകയായിരുന്നു. എന്നാല്‍ രണ്ടു മിനിറ്റിനിടെയുള്ള ജമാല്‍ തെയ്‌റെയുടെ ഇരട്ടഗോള്‍ (19, 21) ഇന്റര്‍ മയാമിയെ ശരിക്കും സ്തബ്ധരാക്കി.

LIONEL MESSI

സ്വന്തം ടീമിനായി മിന്നുന്ന ഫോമില്‍ കളിച്ച മെസ്സി ചില ഗോളവസരങ്ങളും ടീമിനു ഒരുക്കി നല്‍കിയിരുന്നു. പക്ഷെ ഇവയെല്ലാം ഗോള്‍കീപ്പര്‍ ഗുസാന് മുന്നില്‍ വിഫലമാവുകയായിരുന്നു. ഒടുവില്‍ 65ാം മിനിറ്റില്‍ മെസ്സിയൂടെ ഹെഡ്ഡറിലൂടെ ഇന്റര്‍ അര്‍ഹിച്ച സമനില പിടിച്ചുവാങ്ങുകയും ചെയ്തു.

ഇതോടെ വിജയഗോള്‍ നേടാമെന്ന അവരുടെ പ്രതീക്ഷകളും സജീവമായി. എന്നാല്‍ സ്റ്റേഡിയത്തിലെ ഇന്റര്‍ ആരാധകരെ സ്തബ്ധരാക്കി 76ാം മിനിറ്റില്‍ ബര്‍ത്തോസ് സ്ലിസിലൂടെ അറ്റ്‌ലാന്റ വിജയ ഗോള്‍ കുറിക്കുകയായിരുന്നു. മല്‍സര ഗതിക്ക് വീപരീതമായിട്ടാണ് ഈ ഗോള്‍ പിറന്നത്.

മെസ്സി തിളങ്ങി

ഇന്റര്‍ മയാമിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലയണല്‍ മെസ്സിക്കു ഇതു മികച്ച മല്‍സരം തന്നെയായിരുന്നു. ഒരു ഗോള്‍ നേടുക മാത്രമല്ല കളം നിറഞ്ഞു കളിച്ച അദ്ദേഹം ടീമിനു ഏഴു ഗോളവസരങ്ങളും സൃഷ്ചിച്ചെടുത്തിരുന്നു. കൂടാതെ മെസ്സി ഗോളിലേക്കു പരീക്ഷിച്ച മൂന്നു ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റുമായിരുന്നു. എന്നിട്ടും ടീമിന്റെ പുറത്താവലില്‍ അദ്ദേഹത്തോടു പൊറുക്കാന്‍ ആരാധകര്‍ തയ്യാറല്ല. സോഷ്യല്‍ മീഡിയയില്‍ മെസ്സിയെ അവര്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്.

ലയണല്‍ മെസ്സി ശരിക്കുമൊരു ഫ്രോഡാണ്. അദ്ദേഹത്തിനു ഗോട്ട് (Goat) പദവി നല്‍കുന്നത് ഇനിയെങ്കിലും മതിയാക്കണം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് യഥാര്‍ഥ ഗോട്ട്. മെസ്സിക്കു പകരം അദ്ദേഹമാണ് കളിച്ചിരുന്നതെങ്കില്‍ ടീമിന് ഈ തരത്തിലുളള വലിയൊരു നാണക്കേട് ഒരിക്കലും സംഭവിക്കില്ലായിരുന്നെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തുറന്നടിക്കുകയാണ്.

ഗോട്ടെന്ന വിശേഷണം ഇന്നു മുതല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലേക്കു മാറ്റിയിരിക്കുകയാണ്. ലയണല്‍ മെസ്സിക്കു ഈ പദവി വഹിക്കാനുള്ള അര്‍ഹതയില്ല. ലോകത്തിലെ തന്നെ ഏറ്റവും ദുര്‍ബലമായ ഫുട്‌ബോള്‍ ലീഗില്‍ 'കൃഷിക്കാര്‍ക്കെതിരേ' പോലും ജയിക്കാന്‍ മെസ്സിക്കു സാധിക്കുന്നില്ലെന്നും അവര്‍ പരിഹസിക്കുന്നു.

LIONEL MESSI

ലയണല്‍ മെസ്സിക്കു ഈ മല്‍സരത്തില്‍ ഇന്റര്‍ മയാമി ടീമിനു വേണ്ടി ഇനിയും കൂടുതലായി ചെയ്യാന്‍ സാധിക്കേണ്ടതായിരുന്നു. ടീമിന്റെ നായകസ്ഥാനത്തു തുടരാന്‍ ഇനി അദ്ദേഹത്തിനു അര്‍ഹതയുമില്ല. ഇന്‍ററിന്റെ നാണംകെട്ട തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെസ്സി രാജി വയ്ക്കുകയാണ് വേണ്ടതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

സീസണിലെ പ്രകടനം

ഇന്റര്‍ മയാമിക്കൊപ്പം ലയണല്‍ മെസ്സിക്കു അത്ര മികച്ച സീസണല്ല കടന്നുപോവുന്നത്. പരിക്കുകള്‍ അദ്ദേഹത്തിനു വില്ലനായി മാറിയിരുന്നു. വിവിധ ടൂര്‍ണമെന്റുകളിലായി 13 മല്‍സരങ്ങളാണ് പരിക്കിനെ തുടര്‍ന്നു മെസ്സിക്കു പുറത്തിരിക്കേണ്ടതായി വന്നത്.

എങ്കിലും കളിച്ച 25 മല്‍സരങ്ങളില്‍ 23 ഗോളുകള്‍ നേടുന്നതിനൊപ്പം 13 അസിസ്റ്റുകള്‍ നല്‍കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ഇന്ററിനൊപ്പം സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡും മെസ്സിക്കു സ്വന്തമാക്കാനായിരുന്നു.

Story first published: Sunday, November 10, 2024, 15:32 [IST]
Other articles published on Nov 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+