Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകരെ ശാന്തരാകുവിന്‍, അടുത്ത ലോകകപ്പിലും മെസി കളിക്കും? വ്യക്തമായ സൂചന ഇതാ

ആധുനിക ഫുട്‌ബോളിലെ ഇതിഹാസമാണ് ലയണല്‍ മെസി. ലോക ഫുട്‌ബോളിന്റെ ചരിത്രം പരിശോധിച്ചാല്‍ മെസിയെപ്പോലെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു താരവുമില്ലെന്ന് പറയാം. അത്രത്തോളം വലിയ നേട്ടങ്ങളാണ് മെസി നേടിയെടുത്തത്. ബാലന്‍ദ്യോറില്‍ ഉള്‍പ്പെടെ മുഖ്യ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഏറെ പിന്നിലാക്കാന്‍ മെസിക്ക് സാധിച്ചു. അവസാന ഫുട്‌ബോള്‍ ലോകകപ്പില്‍ നിരാശപ്പെടുത്തി തുടങ്ങി അത്ഭുതകരമായ ജയത്തോടെ വിശ്വ വിജയികളായാണ് അര്‍ജന്റീന മടങ്ങിയത്.

അവസാന ലോകകപ്പോടെ മെസി വിരമിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ തയ്യാറായില്ല. ഇതോടെ വരുന്ന ലോകകപ്പില്‍ മെസി കളിക്കുമോയെന്നതായി പ്രധാനപ്പെട്ട ചോദ്യം. ഇതിനുള്ള ഉത്തരം മെസിയോ അര്‍ജന്റീന ടീമോ ഇതുവരെ നല്‍കിയിരുന്നില്ല. ഇപ്പോഴിതാ അടുത്ത ലോകകപ്പ് മെസി കളിക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് അര്‍ജന്റീന ടീം.

argentina

മെസി യോഗ്യതാ മത്സര ടീമില്‍

അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ടീമില്‍ ലയണല്‍ മെസിയെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് മെസി അടുത്ത ലോകകപ്പിലേക്ക് പരിഗണിക്കപ്പെടുന്നു എന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. 37കാരനായ താരത്തിന് ഇനിയൊരു ലോകകപ്പ് കളിക്കാനുള്ള ബാല്യം ശേഷിക്കുന്നുണ്ടോയെന്നതില്‍ പലര്‍ക്കും സംശയമുണ്ടെങ്കിലും ടീം അദ്ദേഹത്തെ പിന്തുണക്കുന്നുണ്ട്. കാല്‍ക്കുഴക്കേറ്റ പരിക്കില്‍ നിന്ന് മെസി ഇപ്പോള്‍ സുഖം പ്രാപിച്ചിരിക്കുകയാണ്.

ഓഗസ്റ്റില്‍ നടന്ന ചിലി, കൊളംബിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ മെസി ഇല്ലായിരുന്നു. ഇപ്പോള്‍ മെസിക്ക് തിരിച്ചുവരവിനുള്ള അവസരം നല്‍കിയിരിക്കുകയാണ്. ഇതില്‍ നിന്ന് തന്നെ മെസി അടുത്ത ലോകകപ്പിനുണ്ടാവുമെന്ന വ്യക്തമായ സൂചനയാണ് പുറത്തുവരുന്നത്. പരിക്ക് പ്രശ്‌നം സൃഷ്ടിക്കാതിരുന്നാല്‍ അടുത്ത ലോകകപ്പ് കളിച്ചാവും മെസി ഫുട്‌ബോള്‍ ലോകത്തോട് വിടപറയല്‍ നടത്തുകയെന്ന് നിസംശയം പറയാം.

46ാം കിരീടം നേടി മെസി

ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് പോയ മെസി ഇപ്പോള്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയുടെ ഭാഗമാണ്. ഇപ്പോഴിതാ ഇന്റര്‍ മിയാമിക്കൊപ്പം റെക്കോഡ് നേട്ടത്തിലേക്ക് മെസി എത്തിയിരിക്കുകയാണ്. സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡില്‍ മെസി ഉള്‍പ്പെട്ട ഇന്റര്‍ മിയാമി ടീം കപ്പ് നേടുകയായിരുന്നു. മെസിയുടെ കരിയറിലെ 46ാമത്തെ കിരീടമായി ഇത് മാറി. മെസി ക്ലബ്ബ് കരിയറില്‍ ഇപ്പോഴും സജീവമാണ്. മോശമല്ലാത്ത ഫിറ്റ്‌നസും അദ്ദേഹത്തിനുണ്ട്.

കാല്‍ക്കുഴയുടെ പരിക്ക് ഇടക്കിടെ ബാധിക്കുന്നുണ്ടെങ്കിലും അത് ഗുരുതരമല്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ മെസിക്ക് അടുത്ത ലോകകപ്പും കളിക്കാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ റൊണാള്‍ഡോ അടുത്ത ലോകകപ്പ് കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. ഇക്കാര്യം റൊണാള്‍ഡോ തന്നെയാണ് തുറന്ന് പറഞ്ഞിട്ടുള്ളത്. മെസി അടുത്ത ലോകകപ്പ് കളിച്ചാല്‍ ആരാധകര്‍ക്ക് അത് വലിയ ആവേശമാവുമെന്നുറപ്പാണ്.

Story first published: Thursday, October 3, 2024, 15:57 [IST]
Other articles published on Oct 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+