Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്ക് 46!! റൊണാള്‍ഡോയ്ക്കു കരിയറില്‍ എത്ര ട്രോഫികള്‍? ഇതാ ഉത്തരം

ആധുനിക ഫുട്‌ബോളിലെ ചക്രവര്‍ത്തിമാരെന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ടു ഇതിഹാസങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ട്രോഫികള്‍ നേടുകയെന്നത് ശീലമാക്കിയ രണ്ടു അദ്ഭുത താരങ്ങളാണ് ഇരുവരുമെന്നു നിസംശയം പറയാം. ദേശീയ ടീമിനോടൊപ്പം മാത്രമല്ല ക്ലബ്ബ് തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ടീമുകളോടൊപ്പവും കിരീടനേട്ടത്തില്‍ പങ്കാളിയാവാന്‍ ഇരുവര്‍ക്കുമായിട്ടുണ്ട്.

പുതിയൊരു ട്രോഫി കൂടി മെസ്സി ഇപ്പോള്‍ തന്റെ കിരീടസമ്പാദ്യത്തിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കു വേണ്ടി പന്തുതട്ടുന്ന അദ്ദേഹം എംഎല്‍എസ് സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡാണ് കൈക്കലാക്കിയിട്ടുള്ളത്. ഇതോടെ മെസ്സിയുടെ ട്രോഫികളുടെ എണ്ണം 46 ആയി ഉയര്‍ന്നിരിക്കുകയാണ്. മെസ്സിയുമായി താരതമ്യം ചെയ്യുമ്പോള്‍ എത്ര ട്രോഫികളാണ് റൊണാള്‍ഡോ ഇതിനകം സ്വന്തമാക്കിയതെന്നു നോക്കാം.

LIONEL MESSI

മിന്നിച്ച് മെസ്സി

ലയണല്‍ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് ഇന്റര്‍ മയാമിക്കു എംഎല്‍എസ് സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് സമ്മാനിച്ചത്. ഈ കിരീടത്തില്‍ അവര്‍ മുത്തമിട്ടതും ഇതാദ്യമായിട്ടാണ്. ത്രില്ലിങ് മാച്ചില്‍ കൊളംബസ് ക്രൂവിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു വീഴ്ത്തിയാണ് ഇന്റര്‍ മയാമിയുടെ കിരീടവിജയം. ഒരു കിടിലന്‍ ഫ്രീകിക്ക് ഗോളുള്‍പ്പെടെ രണ്ടു ഗോളുകളാണ് മെസ്സി സ്വന്തം പേരില്‍ കുറിച്ചത്.

മെസ്സിയുടെ സ്വപ്‌നതുല്യമായ അന്താരാഷ്ട്ര കരിയറിലേക്കു വന്നാല്‍ ഫിഫ ലോകകപ്പുള്‍പ്പെടെ അക്കൂട്ടത്തിലുണ്ടെന്നു കാണാം. ലോകകപ്പ് കൂടാതെ രണ്ടു കോപ്പ അമേരിക്ക ട്രോഫികളും അര്‍ജന്റൈന്‍ കുപ്പായത്തില്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഇവ കൂടാതെ ഫിനാലിസ്മ, അണ്ടര്‍ 20 ലോകകപ്പ്, ഒളിംപിക് സ്വര്‍ണ മെഡല്‍ എന്നിവയും അര്‍ജന്റീനയ്‌ക്കൊപ്പം സ്വന്തമാക്കാന്‍ മെസ്സിക്കു കഴിഞ്ഞു.

ക്ലബ്ബ് കരിയര്‍

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്‌ക്കൊപ്പം പ്രൊഫഷണല്‍ കരിയറാരംഭിച്ച ലയണല്‍ മെസ്സി അവിടെ ട്രോഫികളുടെ ചാകര തീര്‍ത്താണ് മതിയാക്കിയത്. 10 സ്പാനിഷ് ലാ ലിഗ കിരീടങ്ങളാണ് ബാഴ്‌സയുടെ കുപ്പായത്തില്‍ മെസ്സിയെ തേടിയെത്തിയത്. കൂടാതെ നാലു യുവേഫ ചാംപ്യന്‍സ് ലീഗ് ട്രോഫികള്‍, മൂന്നു യുവേഫ സൂപ്പര്‍ കപ്പ് കിരീടങ്ങള്‍, ക്ലബ്ബ് ലോകകപ്പ്, ഏഴു കോപ്പാ ഡെല്‍റേ, എട്ടു സൂപ്പര്‍ കോപ്പകള്‍ എന്നിവയും സ്വന്തമാക്കിയാണ് ബാഴ്‌സയില്‍ നിന്നും മെസ്സി പടിയിറങ്ങിയത്.

ബാഴ്‌സ വിട്ട ശേഷം ഫ്രഞ്ച് വമ്പന്‍മാരായ പാരിസ് സെന്റ് ജര്‍മയ്‌നിലേക്കാണ് അദ്ദേഹം ചേക്കേറിയത്. 2021ലാണ് മെസ്സി പിഎസ്ജിയുടെ ഭാഗമായത്. അവര്‍ക്കൊപ്പം രണ്ടു ഫ്രഞ്ച് ലീഗ് ട്രോഫികള്‍ സ്വന്തമാക്കാന്‍ അര്‍ജന്റൈന്‍ ഇതിഹാസത്തിനു സാധിച്ചു. കൂടാതെ ട്രോഫി ഡെസ് കപ്പും പിഎസ്ജിക്കൊപ്പം മെസ്സി കൈക്കലാക്കി.

പിഎസ്ജി വിട്ടതിനു ശേഷാണ് അമേരിക്കയിലേക്കു അദ്ദേഹം തട്ടകം മാറിയത്. 37 കാരനായ മെസ്സി ലീഗ് കപ്പില്‍ ഇതിനകം മുത്തമിട്ടു കഴിഞ്ഞു. അതിനു ശേഷമാണ് ഇപ്പോള്‍ സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡും സ്വന്തം പേരിലേക്കു ചേര്‍ത്തിരിക്കുന്നത്.

CRISTIANO RONALDO

റൊണാള്‍ഡോയ്ക്കു എത്ര കിരീടം?

കരിയറില്‍ ഇതുവരെ നേടിയിട്ടുള്ള ട്രോഫികളുടെ എണ്ണമെടുത്താല്‍ ലയണല്‍ മെസ്സിയോളം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എത്തിയിട്ടില്ല. ഇനി അതിനുള്ള സാധ്യതയും തീരെ കുറവാണെന്നു പറയാം. മെസ്സിയുടെ 46 കരിയര്‍ ട്രോഫികളമായി താരതമ്യം ചെയ്യുമ്പോള്‍ 33 ട്രോഫികള്‍ മാത്രമേ റോണോയുടെ പേരില്‍ കുറിക്കപ്പെട്ടിട്ടുള്ളൂ.

ഒരു യൂറോ കപ്പുള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ട്. ഏഴു ലീഗ് ട്രോഫികള്‍ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ്), അഞ്ചു യുവേഫ ചാംപ്യന്‍സ് ലീഗ് ട്രോഫികള്‍, യുവേഫ നാഷന്‍സ് ലീഗ് കിരീടം എന്നിവയും ഇതിലുള്‍പ്പെടും.

Story first published: Friday, October 4, 2024, 20:30 [IST]
Other articles published on Oct 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+