Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്ക് ഇനിയൊന്നും തെളിയിക്കാനില്ല, അര്‍ജന്റീന ലോകകപ്പ് ഫേവറിറ്റുകളല്ലെന്നു മറഡോണ!!

ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിക്കു പിന്തുണയുമായി ഇതിഹാസ താരം ഡിയേഗോ മറഡോണ രംഗത്ത്. മെസ്സിക്ക് ഇനിയൊന്നും തെളിയിക്കാനില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആസ്വദിച്ച് കളി തുടരണമെന്ന് മാത്രമാണ് മെസ്സിയോട് തനിക്കു പറയാനുള്ളത്. ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും വിമര്‍ശനങ്ങളെ അദ്ദേഹം മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. കളിക്കളത്തില്‍ ഇനിയൊന്നും മെസ്സിക്കു തെളിയിക്കാനില്ലെന്നും മറഡോണ പറഞ്ഞു.

1

അര്‍ജന്റീനയുടെ ഇപ്പോഴത്തെ കോച്ച് ജോര്‍ജെ സാംപോളിയെ അടുത്തു പരിചയമില്ല. അദ്ദേഹത്തിന്റെ ശൈലി എങ്ങനെയായിരിക്കുമെന്നും അറിയില്ല. എന്നാല്‍ അര്‍ജന്റീന ടീമിലെ ഭൂരിഭാഗം താരങ്ങളെയും അറിയാം. അവര്‍ റഷ്യയില്‍ മികച്ച പ്രകടനം തന്നെ താഴ്ചവയ്ക്കുമെന്നുറപ്പുണ്ട്. ഇത്തവണ ലോകകപ്പ് നേടാന്‍ മികച്ച അവസരമാണ് അര്‍ജന്റീനയ്ക്കുള്ളത്. എന്നാല്‍ കിരീട ഫേവറിറ്റുകളുടെന നിരയില്‍ അര്‍ജന്റീനയെ താന്‍ തിരഞ്ഞെടുക്കില്ലെന്നും അദ്ദേഹം വിശദമാക്കി.

2

2014ലെ ബ്രസീല്‍ ലോകകപ്പില്‍ അര്‍ജന്റീന റണ്ണറപ്പായിരുന്നു. അന്നു ആവേശകരമായ കലാശപ്പോരില്‍ ജര്‍മനിയോട് ഇഞ്ചുറിടൈമില്‍ വഴങ്ങിയ ഗോൡ അര്‍ജന്റീന പൊരുതി വീഴുകയായിരുന്നു. 1986ലെ മോക്‌സിക്കോ ലോകകപ്പിലാണ് അര്‍ജന്റീന അവസാനമായി ലോകകിരീടമുയര്‍ത്തിയത്. കിരീടവരള്‍ച്ചയ്ക്കു ഇത്തവണ അറുതിയിടാമെന്ന ആത്മവിശ്വാസത്തിലാണ് മെസ്സിയും സംഘവും റഷ്യയിലേക്കു തിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നു പ്രധാന ഫൈനലുകളില്‍ പരാജയപ്പെട്ടതില്‍ നിരാശനായി മെസ്സി വിരമിച്ചിരുന്നെങ്കിലും പിന്നീട് ദേശീയ ടീമിലേക്കു തിരിച്ചുവരികയായിരുന്നു.

Story first published: Friday, June 1, 2018, 10:46 [IST]
Other articles published on Jun 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+