Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയ്ക്ക് തടവ് ശിക്ഷ... 21 മാസം ജയിലില്‍?

ബാഴ്‌സലോണ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലിലെ പരാജയം ലയണല്‍ മെസ്സിയുടെ ഫുട്‌ബോള്‍ ജീവിതത്തിലെ തന്നെ കറുത്ത ദിനങ്ങളുടെ തുടക്കമാണോ? ലയണല്‍ മെസ്സിയ്ക്ക് സ്പാനിഷ് കോടതി 21 മാസം തടവ് ശിക്ഷ വിധിച്ചു എന്ന വാര്‍ത്തയാണ് സ്‌പെയിനില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നികുതി വെട്ടിപ്പ് കേസിലാണ് മെസ്സിയ്ക്ക് തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്. മെസ്സിയുടെ പിതാവിനും ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മെസ്സിയ്ക്കും പിതാവിനും മേല്‍ക്കോടതിയെ സമീപിയ്ക്കാം. മെസ്സിയ്ക്ക് തടവ് ശിക്ഷയില്‍ നിന്ന് ഇളവ് കിട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Lionel Messi

മെസ്സിയ്ക്കും പിതാവിനും വന്‍ തുകയും കോടതി പിഴ വിധിച്ചിട്ടുണ്ട്. സ്സെി രണ്ട് മില്യണ്‍ യൂറോ പിഴ അടയ്ക്കണം. ഏതാണ്ട് പതിനഞ്ച് കോടി രൂപ. പിതാവിന് ഒന്നര മില്യണ്‍ യൂറോയും ആണ് പിഴ.

രണ്ട് വര്‍ഷത്തിന് താഴെയാണ് തടവ് ശിക്ഷയെങ്കില്‍ ജയിലില്‍ കിടക്കേണ്ടിവരില്ലെന്നതാണ് സ്‌പെയിനിലെ ചട്ടം. രണ്ട് വര്‍ഷത്തില്‍ കുറവുള്ള ശിക്ഷയെ പ്രൊബേഷന്‍ ആയിട്ടാണ് കണക്കാക്കുക. അതുകൊണ്ട് തന്നെ മെസ്സിയ്ക്കും പിതാവിനും ജയിലില്‍ കിടക്കേണ്ടി വരില്ലെന്നാണ് കരുതുന്നത്.

2007 മുതല്‍ 2009 വരെ 46 ലക്ഷം ഡോളറിന്റെ നികുതി വെട്ടിച്ചു എന്നാണ് മെസ്സിയ്ക്കും പിതാവിനും എതിരെയുള്ള കേസ്. മെസ്സിയ്‌ക്കെതിരെ മൂന്ന് കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.

Story first published: Wednesday, July 6, 2016, 17:10 [IST]
Other articles published on Jul 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+