Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ഫുട്‌ബോളര്‍ പുരസ്കാരം മെസ്സിക്കു തന്നെ!! റൊണാള്‍ഡോ അര്‍ഹിക്കുന്നില്ല... കാരണമുണ്ട്

പാരീസ്: ലോകകപ്പ് വിജയി ആരെന്നറിയാന്‍ കാത്തിരുന്നതു പോലെ ഫുട്‌ബോള്‍ ലോകം ഏറ്റവുമധികം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇത്തവണത്തെ ലോക ഫുട്‌ബോളര്‍ ആരായിരിക്കുമെന്നാണ്. കാല്‍പ്പന്തു കളിയിലെ രാജാവിനു സമ്മാനിക്കുന്ന ഫിഫയുടെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം അടുത്ത മാസമാണ് സമ്മാനിക്കുന്നത്.

പതിവു പോലെ ഇത്തവണയും രണ്ടു പേര്‍ തമ്മിലായിരിക്കും ചക്രവര്‍ത്തി പദത്തിനു വേണ്ടി പ്രധാന പോരാട്ടം. ഇതിഹാസ താരങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് പുരസ്‌കാരത്തിനായി നേര്‍ക്കുനേര്‍ വരുന്നത്. മെസ്സിക്കാണ് ഇത്തവണ മുന്‍തൂക്കമെന്ന് ലാ ലിഗ കമന്റേറ്ററും അവാര്‍ഡ് ജേതാവുമായ ലേഖകന്‍ ഗ്രഹാം ഹണ്ടര്‍ ചൂണ്ടിക്കാട്ടുന്നു. മെസ്സിയടക്കം ലോക ഫുട്‌ബോളിലെ പല സൂപ്പര്‍ താരങ്ങളെയും ഇന്റര്‍വ്യു ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

മെസ്സി തന്നെ കേമന്‍

മെസ്സി തന്നെ കേമന്‍

ഇത്തവണ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കൊപ്പം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മെസ്സി തന്നെയാണ് ബെസ്റ്റെന്ന് ഹണ്ടര്‍ പറഞ്ഞു. റൊണാള്‍ഡോയേക്കാള്‍ ബാലണ്‍ ഡിയോര്‍ അര്‍ഹിക്കുന്നത് മെസ്സി തന്നെയാണ്. കഴിഞ്ഞ സീസണിന്റെ തുടക്കം റൊണാള്‍ഡോയെ സംബന്ധിച്ചിടത്തോളം മോശമായിരുന്നുവെന്നും ഹണ്ടര്‍ വിലയിരുത്തി.

മുന്‍തൂക്കം മെസ്സിക്ക്

മുന്‍തൂക്കം മെസ്സിക്ക്

ലോക ഫുട്‌ബോളിലെ ഏറ്റവും കേമനായ താരം മെസ്സിയാണ്. നിലവിലെ ജേതാവായ റൊണാള്‍ഡോയുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയൊരു മുന്‍തൂക്കം അദ്ദേഹത്തിനുണ്ട്.
സാങ്കേതികത്തികവ് മാത്രമല്ല മെസ്സിയെ വ്യത്യസ്തനാക്കുന്നത്. നേതൃത്വമികവിലും ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നതിലും മെസ്സി ഒരുപടി മുന്നിലാണെന്നും ഹണ്ടര്‍ ചൂണ്ടിക്കാട്ടി.

റൊണാള്‍ഡോയും നേട്ടമുണ്ടാക്കി

റൊണാള്‍ഡോയും നേട്ടമുണ്ടാക്കി

സീസണിന്റെ തുടക്കത്തില്‍ റയല്‍ മാഡ്രിഡിനൊപ്പം അല്‍പ്പം പതറിയെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് റൊണാള്‍ഡോ നടത്തിയത്. റയലിനെ ചാംപ്യന്‍സ് ലീഗില്‍ ജേതാക്കളാക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. അവാര്‍ഡ് പട്ടികയില്‍ മെസ്സിക്കു പ്രധാന വെല്ലുവിളി റൊണാള്‍ഡോ തന്നെ ആയിരിക്കുമെന്നും ഹണ്ടര്‍ പറഞ്ഞു.

മെസ്സിയും റൊണാള്‍ഡോയും മാത്രമല്ല

മെസ്സിയും റൊണാള്‍ഡോയും മാത്രമല്ല

മെസ്സിയും റൊണാള്‍ഡോയും മാത്രമല്ല ഇത്തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനായി സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റു ചില താരങ്ങള്‍ കൂടിയുണ്ട്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളിന് അവകാശിയായ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ഈജിപ്തിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാ, ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

Story first published: Saturday, August 4, 2018, 13:06 [IST]
Other articles published on Aug 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+