Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി വിരമിക്കുന്നു! ഫൈനല്‍ വിടവാങ്ങല്‍ പോരാട്ടം; പക്ഷെ റൊണാള്‍ഡോ കളി നിര്‍ത്തില്ല

കാല്‍പ്പന്തുകളിയിലെ രാജാക്കന്‍മാരില്‍ ഒരാള്‍ യുദ്ധഭൂമിയില്‍ നിന്നും വിടവാങ്ങാന്‍ തയ്യാറെടുക്കുന്നു. അര്‍ജന്റൈന്‍ ഇതിഹാസവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും പടിയിറങ്ങുന്നത്. ഇപ്പോള്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഫൈനല്‍ കരിയറിലെ അവസാന മല്‍സരമായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

അതേസമയം, പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം ക്വാര്‍ട്ടര്‍ ഫൈനലില്‍ പൊലിഞ്ഞിരുന്നു. ഇതോടെ അദ്ദേഹം വിരമിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിരമിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് റോണോയെന്നാണ് പുറത്തുവരുന്ന വിവരം.

മെസ്സിയുടെ വാക്കുകള്‍

മെസ്സിയുടെ വാക്കുകള്‍

ക്രൊയേഷ്യയെ 3-0നു തകര്‍ത്ത് അര്‍ജന്റീന ഫൈനലിലേക്കു മുന്നേറിയതിനു പിന്നാലെയായിരുന്നു ലയണല്‍ മെസ്സി തന്റെ ഭാവിയെക്കുറിച്ച് തുറന്നു പറഞ്ഞത്. കളിയില്‍ ഒരു ഗോള്‍ നേടിയ അദ്ദേഹം ഒരു അസിസ്റ്റും നല്‍കിയിരുന്നു.

കരിയറിലെ അവസാനത്തെ മല്‍സരം ലോകകപ്പ് ഫൈനലില്‍ കളിച്ച് യാത്ര പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അടുത്ത ലോകകപ്പിനു ഇനിയും വര്‍ഷങ്ങളുണ്ട്. എനിക്ക് അതിന്റെ ഭാഗമാവാന്‍ കഴിയുമെന്നു കരുതുന്നില്ല. ഈ രീതിയില്‍ ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത് വളരെ മികച്ചതാണെന്നും മെസ്സി വ്യക്തമാക്കി.

മിന്നുന്ന ഫോമില്‍

മിന്നുന്ന ഫോമില്‍

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ലയണല്‍ മെസ്സിയാണ്. അദ്ദേഹത്തിന്റെ മാജിക്കല്‍ പ്രകടനമാണ് ടീമിനെ കിരീടത്തിനു കൈയെത്തുംദൂരത്ത് എത്തിച്ചിരിക്കുന്നത്.

ഫൈനല്‍ വരെയുള്ള യാത്രയില്‍ ആറു മല്‍സരങ്ങളിലാണ് അര്‍ജന്റീന കളിച്ചത്. ഇതില്‍ നാലെണ്ണത്തില്‍ മെസ്സിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. അഞ്ചു ഗോളുകളും അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു.

റെക്കോര്‍ഡുകള്‍ തീര്‍ത്തു

റെക്കോര്‍ഡുകള്‍ തീര്‍ത്തു

ക്രൊയേഷ്യക്കെതിരായ സെമി ഫൈനലില്‍ പല റെക്കോര്‍ഡുകളും ലയണല്‍ മെസ്സി തന്റെ പേരിലാക്കിയിരുന്നു. ഏറ്റവുമധികം ലോകകപ്പ് മല്‍സരങ്ങള്‍ കളിച്ച ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേവൂസിനൊപ്പം അദ്ദേഹമെത്തി.

ടീമിനായി ആദ്യത്തെ ഗോള്‍ നേടിയതോടെ ലോകകപ്പില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ അര്‍ജന്റൈന്‍ താരമെന്ന ഗബ്രിയേല്‍ ബാറ്റിസ്റ്റിറ്റിയൂട്ടയുടെ റെക്കോര്‍ഡും തകര്‍ത്തു. 25 മല്‍സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് ഇപ്പോള്‍ മെസ്സിയുടെ സമ്പാദ്യം.

കോപ്പ കിരീടവിജയം

കോപ്പ കിരീടവിജയം

അര്‍ജന്റൈന്‍ സീനിയര്‍ ടീമിനൊപ്പം ആദ്യത്തെ പ്രധാന കിരീടമെന്ന ലയണല്‍ മെസ്സിയുടെ മോഹം യാഥാര്‍ഥ്യമായത് കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്കയുടെ ഫൈനലിലായിരുന്നു.

2014ലെ ലോകകപ്പില്‍ മെസ്സിയുടെ മികവില്‍ അര്‍ജന്റീന ഫൈനല്‍ വരെയെത്തിയെങ്കിലും കലാശക്കളിയില്‍ ജര്‍മനിയോടു കീഴടങ്ങുകയായിരുന്നു. ലോകകപ്പിനായുള്ള 36 വര്‍ഷം നീണ്ട അര്‍ജന്റീന ഇത്തവണ അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.

റൊണാള്‍ഡോ കളി തുടരും

റൊണാള്‍ഡോ കളി തുടരും

മുന്‍ യൂറോപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ ഈ ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നായിരുന്നു. പക്ഷെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനും ക്വാര്‍ട്ടറില്‍ കാലിടറി. മൊറോക്കോയായിരുന്നു ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തിയത്.

ഈ മല്‍സരത്തിനു പിന്നാലെ റോണോ വിരമിക്കുമെന്നാണ് എല്ലാവരും ഉറപ്പിച്ചിരുന്നത്. പക്ഷെ ഭാവിയെക്കുറിച്ച് അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. റോണോ കളി തുടരുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

യൂറോ കപ്പില്‍ കളിച്ചേക്കും

യൂറോ കപ്പില്‍ കളിച്ചേക്കും

2024ലെ യൂറോ കപ്പില്‍ പോര്‍ച്ചുഗലിനായി ക്രിസ്റ്റിയാനോ റൊണാഡോ കളിച്ചേക്കുമെന്നാണ് ഒരു പോര്‍ച്ചുഗീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജര്‍മനിയിലാണ് അടുത്ത യൂറോ അരങ്ങേറുന്നത്. ഈ ടൂര്‍ണമെന്റില്‍ കൂടി കളിച്ച് വിരമിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നാണ് വിവരം.

2016ലെ യൂറോ കപ്പില്‍ പോര്‍ച്ചുഗലിനെ ചാംപ്യന്‍മാരാക്കുന്നതില്‍ റൊണാള്‍ഡോ നിര്‍ണായക പങ്കുവഹിച്ചിരുന്നു. വീണ്ടുമൊരു യൂറോ കപ്പ് കൂടി നേടി തലയുയര്‍ത്തി വിടവാങ്ങാനായിരിക്കും അദ്ദേഹം ശ്രമിച്ചേക്കുക.

റോണോയ്ക്കു തിളങ്ങാനായില്ല

റോണോയ്ക്കു തിളങ്ങാനായില്ല

ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സംബന്ധിച്ച് മികച്ച ലോകകപ്പായിരുന്നില്ല ഇത്തവണത്തേത്. അദ്ദേഹത്തിനു അഞ്ചു കളിയില്‍ നിന്നും ഒരേയൊരു ഗോള്‍ മാത്രമേ ടൂര്‍ണമെന്റില്‍ നേടാനായുള്ളൂ.

മാത്രമല്ല കോച്ച് ഫെര്‍ണാണ്ടോ സാന്റോസുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനു ശേഷം പ്ലെയിങ ഇലവനില്‍ റോണോയ്ക്കു സ്ഥാനവും നഷ്ടമായിരുന്നു. അവവസാനത്തെ രണ്ടു മാച്ചിലും പകരക്കാരനായാണ് അദ്ദേഹത്തെ കളിപ്പിച്ചത്.

Story first published: Wednesday, December 14, 2022, 14:50 [IST]
Other articles published on Dec 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+