Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏറ്റവും അത്ഭുതപ്പെടുത്തിയ താരമാരാണ്? പെലെയും മറഡോണയുമല്ല! മെസി പറയുന്നു

ആധുനിക ഫുട്‌ബോളിലെ പകരംവെക്കാനില്ലാത്ത ഇതിഹാസമാണ് ലയണല്‍ മെസി. അര്‍ജന്റീനയുടെ സൂപ്പര്‍ നായകന്‍ ഇപ്പോള്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായി ഗംഭീര പ്രകടനത്തോടെ മിന്നിക്കുകയാണ്. ഫുട്‌ബോള്‍ താരമെന്ന നിലയില്‍ നേടാന്‍ സാധിക്കുന്ന കിരീടങ്ങളെല്ലാം മെസി നേടിയിട്ടുണ്ടെന്ന് പറയാം. എട്ട് തവണ ബാലന്‍ദ്യോര്‍ നേടിയ മെസി അര്‍ജന്റീനക്കൊപ്പം ലോകകപ്പും കോപ്പാ അമേരിക്കയും നേടി. അധികമാര്‍ക്കും അവകാശപ്പെടാനാവാത്ത ചരിത്ര നേട്ടങ്ങളാണ് മെസി കരിയറില്‍ നേടിയെടുത്തിട്ടുള്ളത്.

കരിയറില്‍ പല സൂപ്പര്‍ താരങ്ങളോടൊപ്പം കളിച്ചിട്ടുള്ള മെസി പല ഇതിഹാസ താരങ്ങളെക്കാളും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളവനുമാണ്. ഇതിഹാസ താരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന അര്‍ജന്റീനയില്‍ നിന്ന് എത്തുന്ന താരമാണെങ്കിലും മെസിയെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയ ഫുട്‌ബോള്‍ പ്രതിഭ അര്‍ജന്റീനക്കാരനല്ല. അത് ആരാണെന്ന് ഒരിക്കല്‍ മെസി തന്നെ വെളിപ്പെടുത്തിയിരുന്നു. ആരാണെന്ന് പരിശോധിക്കാം.

അത്ഭുതപ്പെടുത്തിയത് റൊണാള്‍ഡോ നസാരിയോ

മുന്‍ ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോ ലൂയിസ് നസാരിയോയാണ് ഏറ്റവും അത്ഭുതപ്പെടുത്തിയ താരമെന്നാണ് മെസി പറഞ്ഞത്. പല സ്‌ട്രൈക്കര്‍മാരേയും കണ്ടിട്ടുണ്ടെങ്കിലും റൊണാള്‍ഡോ നസാരിയോയെപ്പോലെ മികച്ചവനെ കണ്ടിട്ടില്ലെന്നാണ് മെസി പറയുന്നത്. എല്ലാ തരത്തിലും അത്ഭുതപ്പെടുത്തുന്നവനാണ് അദ്ദേഹമെന്നാണ് മെസി അഭിപ്രായപ്പെട്ടത്. ബ്രസീലിയന്‍ സൂപ്പര്‍ താരം ഒരു കാലഘട്ടത്തില്‍ ഫുട്‌ബോള്‍ ആരാധകരുടെ ആവേശമായിരുന്നുവെന്ന് പറയാം.

പിഎസ് വി, ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍, റയല്‍ മാഡ്രിഡ്, എസി മിലാന്‍ ടീമുകള്‍ക്കായെല്ലാം ക്ലബ്ബ് ഫുട്‌ബോള്‍ കളിച്ചിട്ടുണ്ട്. റൊണാള്‍ഡീഞ്ഞോ, പെലെ, മറഡോണ എന്നിവരെക്കാളേറെ മെസിയെ ആകര്‍ഷിച്ചത് റൊണാള്‍ഡോ നസാരിയോയാണെന്നതാണ് കൗതുകകരമായ കാര്യം. റൊണാള്‍ഡോയുടെ ഇഷ്ട താരം മെസിയാണെന്നതാണ് മറ്റൊരു കൗതുകം. മെസി ലോക ഫുട്‌ബോളിന്റെ ഇതിഹാസമാണെന്നാണ് റൊണാള്‍ഡോ പറയുന്നത്.

ronaldo nazario

സഹതാരങ്ങളില്‍ ഏറ്റവും ഇഷ്ടം ആരെ?

ബാഴ്‌സലോണയിലും അര്‍ജന്റീനയിലും പിഎസ്ജിയിലുമെല്ലാം കളിച്ചിട്ടുള്ള മെസി തന്റെ സഹതാരങ്ങളില്‍ ഏറ്റവും ഇഷ്ടം ഇനിയസ്റ്റയേയും സാവിയേയുമാണെന്നാണ് മെസി തുറന്ന് പറഞ്ഞത്. റൊണാള്‍ഡീഞ്ഞോയ്‌ക്കൊപ്പം കൂടുതല്‍ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ അധികം കളിക്കാന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ മത്സരങ്ങള്‍ ഒരുമിച്ച് കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും മെസി പറഞ്ഞു.

തന്റെ തുടക്കകാലത്ത് വലിയ പിന്തുണയാണ് റൊണാള്‍ഡീഞ്ഞോ നല്‍കിയിരുന്നതെന്നും മെസി പറഞ്ഞു. എന്നാല്‍ മറഡോണയെ മികച്ച താരമായോ പരിശീലകനായോ മെസി പരാമര്‍ശിച്ചില്ലെന്നതാണ് കൗതുകകരമായ കാര്യം. കരിയറിന്റെ അവസാന സമയത്തിലൂടെ കടന്ന് പോകുന്ന മെസി അടുത്ത ലോകകപ്പ് കളിക്കാന്‍ തയ്യാറാവുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Story first published: Tuesday, December 3, 2024, 22:43 [IST]
Other articles published on Dec 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+