തോറ്റുതൊപ്പിയിട്ട മെസ്സി മൊട്ടയടിച്ചില്ല, പകരം മുടിയില്‍ പൂശിയത് എന്തെന്നോ!!!
ലോകകപ്പ് ഫൈനല്‍, രണ്ട് കോപ്പ അമേരിക്ക ഫൈനലുകള്‍... എവിടെ പോയാലും ഇത് തന്നെയാണല്ലോ മെസ്സിയുടെ വിധി! ക്യാപ്റ്റന്റെ തൊപ്പിയും അണിഞ്ഞ് കളിയ്ക്കാനിറങ്ങി മൂന്ന് നിര്‍ണായക ഫൈനലുകള്‍ തോറ്റ മെസ്സിയ്ക്ക് തല മൊട്ടയടിക്കുകയായിരുന്നു നല്ലത്.
എന്നാല്‍ താടിവച്ച് ആരാധകരെ ഞെട്ടിച്ച മെസ്സി പക്ഷേ ഇപ്പോള്‍ മുടികൊണ്ട് ആരാധകരെ വീണ്ടും ഞെട്ടിച്ചിരിയ്ക്കുകയാണ്. തല മൊട്ടയടിച്ചു എന്നൊന്നും ആരും പ്രതീക്ഷിയ്ക്കണ്ട്. മുടിയുടെ 'കളര്‍' അങ്ങോട്ട് മാറ്റിയെന്ന് മാത്രം.
ഇത്തിരി കറുപ്പ് കലര്‍ന്ന നല്ല ചെമ്പന്‍ മുടിയായിരുന്നു മെസ്സിയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒന്ന് നോക്കിയേ... പൂശിയത് സ്വര്‍ണമോ വെള്ളിയോ!!!

തോറ്റ് തൊപ്പിയിട്ടാല്‍
തോറ്റ് തൊപ്പിയിട്ടാല്‍ മെസ്സിയ്ക്ക് വേണമെങ്കില്‍ തല മൊട്ടയടിയ്ക്കാമായിരുന്നു. പക്ഷേ മെസ്സി ചെയ്തത് മറ്റൊരു കാര്യമാണ്.

മുടി മാറ്റി?
മുടിയുടെ നിറം തന്നെ മെസ്സി മാറ്റിക്കളഞ്ഞു. നമ്മുടെ നാട്ടിലെ ഫ്രീക്കന്‍മാര്‍ ചെയ്യുന്നതുപോലെ അത്ര 'ബഹുവര്‍ണത്തില്‍' അല്ലെന്ന് മാത്രം.
ബ്ലീച്ച്
മുടി ബ്ലീച്ച് ചെയ്തിരിയ്ക്കുകയാണ് മെസ്സി. ഇപ്പോള്‍ മുടിയുടെ നിറം സ്വര്‍ണമോ വെള്ളിയോ?
സ്വര്‍ണമോ വെള്ളിയോ
ചിലര്‍ പറയുന്നത് ഇപ്പോള്‍ മെസ്സിയുടെ മുടിയ്ക്ക് സ്വര്‍ണ നിറമാണെന്നാണ്. മറ്റ് ചിലര്‍ പറയുന്നു വെള്ളി നിറമാണെന്ന്.

ഭാര്യയാണ് താരം
മെസ്സിയുടെ ഭാര്യ അന്റോണെല്ലയാണ് താരത്തിന്റെ പുത്തന്‍ ലുക്ക് പുറത്ത് വിട്ടത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആന്റോണെല്ല ചിത്രം പുറത്ത് വിട്ടത്.
കോപ്പിയടിയാണോ
മെസ്സി ഈ ഹെയര്‍ സ്‌റ്റൈല്‍ എവിടെ നിന്നെങ്കിലും കോപ്പി അടിച്ചതാണോ... ആണെന്നാണ് സണ്‍ര്‍ലാന്റിന്റെ താരം ഫൈബിയോ ബൊറേനി പറയുന്നത്. അത് തെളിയിക്കുന്ന ചിത്രവും ഫാബിനോ ട്വീറ്റ് ചെയ്തിട്ടുണ്ട്!!!
ആരാധകര്‍ക്ക് ചൊരുക്ക്
മെസ്സിയുടെ ആരാധകര്‍ക്ക് ഈ പുത്തന്‍ ലുക്ക് തീരെ പിടിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്റോണെല്ലയിടെ ന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ കിട്ടിയ കമന്റുകള്‍ തന്നെ ഉദാഹരണം.
താടിവച്ചപ്പോള്‍
കോപ്പ അമേരിയ്ക്കയ്ക്ക് മുമ്പ് താടിയില്‍ ആയിരുന്നു മെസ്സിയുടെ ഫാഷന്‍ പരീക്ഷണം. അതിനെ ആരാധകരെല്ലാം നല്ല സ്പിരിറ്റിലായിരുന്നു എടുത്തത്.
തോറ്റപ്പോള്‍ പോലും
മൂന്ന് ഫൈനലുകള്‍ തോറ്റപ്പോള്‍ പോലും കൈവിടാത്ത ആരാണകരാണ് ഇപ്പോള്‍ മെസ്സിയെ ഒരു ഹെയര്‍ സ്‌റ്റൈലിന്റെ പേരില്‍ കൈവിട്ടിരിയ്ക്കുന്നത് എന്ന് കൂടി ഓര്‍ക്കണം.

സംഗതി വൈറല്‍
എന്തായാലും മെസ്സിയുടെ ഹെയര്‍ സ്‌റ്റൈല്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറല്‍ ആയിരിക്കുകയാണ്. ഇനിയിപ്പോ നമ്മുടെ നാട്ടിലും ഇതുപോലെയുള്ള മെസ്സി ആരാധകരെ കാണേണ്ടി വരുമോ ആവോ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications