Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി എന്ന മിശിഹ... ചാമ്പ്യന്‍സ് ലീഗില്‍ റെക്കോര്‍ഡ് ഗോളുകള്‍

ബാഴ്‌സലോണ: ഫുട്‌ബോളിലെ മിശിഹ എന്നാണ് ലയണല്‍ മെസ്സിയെ വിശേപ്പിക്കുന്നത്. ആ വിശേഷണം അര്‍ത്ഥവത്താക്കിക്കൊണ്ട് തന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിയിരിക്കുകയാണ് മെസ്സി.

അതെ... യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും അധികം ഗോളുകള്‍ നേടിയ താരം എന്ന ബഹുമതി ഇനി മെസ്സിക്ക് സ്വന്തം. റയല്‍ മാഡ്രിഡ് താരം റൗളിന്റെ റെക്കോര്‍ഡാണ് മെസ്സി തകര്‍ത്തത്.

ലീഗില്‍ ഗ്രൂപ്പ് എഫ് മത്സരത്തില്‍ അപ്പോയല്‍ നിക്കോസിയക്കെതിരെ നേടിയ ഹാട്രിക്കിലൂടെയാണ് മെസ്സി റെക്കോര്‍ഡ് തകര്‍ത്തത്. 71 ഗോളുകള്‍ എന്ന റൗളിന്‍റെ റെക്കോര്‍ഡിനൊപ്പം ഈ കളിക്ക് മുമ്പേ മെസ്സിയെത്തിയിരുന്നു. ഹാട്രിക്കോടെ മെസ്സിയുടെ ചാമ്പ്യന്‍സ് ലീഗിലെ ഗോളുകള്‍ 74 ആയി.

ഇതുമാത്രമല്ല മെസ്സിയെന്ന മിശിഹയുടെ പേരിലുള്ള റെക്കോര്‍ഡുകള്‍. അവയെന്തൊക്കെയെന്ന് കൂടി നോക്കാം...

ഫിഫ അവാര്‍ഡ്

ഫിഫ അവാര്‍ഡ്

ഫിഫയുടെ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ ഏറ്റവും അധികം തവണ ലഭിച്ച താരമാണ് മെസ്സി.

ഗിന്നസ് റെക്കോര്‍ഡ്

ഗിന്നസ് റെക്കോര്‍ഡ്

ഒറ്റവര്‍ഷത്തില്‍ ഏറ്റവും അധികം ഗോളുകള്‍ നേടിയ താരം എന്ന ഗിന്നസ് റെക്കോര്‍ഡും മെസ്സിയുടെ പേരിലാണ്. 91 ഗോളുകള്‍.

അന്താരാഷ്ട്ര ഗോളുകള്‍

അന്താരാഷ്ട്ര ഗോളുകള്‍

ഒരു വര്‍ഷത്തില്‍ ഏറ്റവും അധികം അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരവും മെസ്സി തന്നെ. 25 ഗോളുകള്‍. ഈ റെക്കോര്‍ഡ് മെസ്സിക്കൊപ്പം പങ്കുവക്കുന്നത് വിവിയന്‍ വുഡ് വാര്‍ഡ് മാത്രമാണ്.

തുടര്‍ച്ചയായ ഗോളുകള്‍

തുടര്‍ച്ചയായ ഗോളുകള്‍

ലീഗ് മാച്ചുകളില്‍ ഇടവേളകളില്ലാതെ തുടര്‍ച്ചയായി ഗോളുകള്‍ നേടിയതിന്റെ റെക്കോര്‍ഡും മെസ്സിയുടെ പേരില്‍ തന്നെ. 21 മത്സരങ്ങളില്‍ തുടര്‍ച്ചയായി മെസ്സി സ്‌കോര്‍ ചെയ്തത് മൊത്തം 33 ഗോളുകള്‍.

എല്ലാവര്‍ക്കും എതിരെ

എല്ലാവര്‍ക്കും എതിരെ

പ്രൊഫഷണല്‍ ലീഗ് മത്സരങ്ങളില്‍ കളിച്ച എല്ലാ ടീമുകള്‍ക്കും എതിരെ ഗോള്‍ നേടിയ ഏക താരവും മെസ്സിയാണ്.

സുവര്‍ണ പാദുകം

സുവര്‍ണ പാദുകം

ഏറ്റവും അധികം തവണ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം കിട്ടിയിട്ടുള്ളത് മെസ്സിക്കാണ്. മൂന്ന് തവണ.

ഒറ്റ ക്ലബ്ബിന് വേണ്ടി

ഒറ്റ ക്ലബ്ബിന് വേണ്ടി

സ്പാനിഷ് ലീഗില്‍ ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം ഗോളുകള്‍ നേടിയ താരം എന്ന റെക്കോര്‍ഡ് മെസ്സിയുടെ പേരിലാണ് 359 ഗോളുകള്‍.

ലാ ലിഗ

ലാ ലിഗ

ലാ ലിഗയുടെ ചരിത്രത്തിലും റെക്കോര്‍ഡ് മെസ്സിക്കൊപ്പം തന്നെ. 253 ഗോളുകള്‍.

ഹാട്രിക്

ഹാട്രിക്

ഹാട്രിക്കുകളുടെ കാര്യത്തില്‍ രണ്ട് റെക്കോര്‍ഡുകളുണ്ട് മെസ്സിക്ക്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അഞ്ച് തവണ ഹാട്രിക് നേടിയിട്ടുണ്ട് മെസ്സി. ലാ ലിഗയില്‍ ഒറ്റ സീസണില്‍ എട്ട് ഹാട്രിക്കുകളും.

ഒടുവില്‍ ചാമ്പ്യന്‍സ് ലീഗ്

ഒടുവില്‍ ചാമ്പ്യന്‍സ് ലീഗ്

ഒടുവില്‍ ചാമ്പ്യന്‍സ് ലീഗിലെ ഗോള്‍ വേട്ടയിലും മെസ്സി റെക്കോര്‍ഡിട്ടിരിക്കുകയാണ്. 74 ഗോളുകളാണ് മെസ്സി നേടിയത്.

Story first published: Wednesday, November 26, 2014, 15:18 [IST]
Other articles published on Nov 26, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+