Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: മിഷന്‍ റഷ്യ, അര്‍ജന്റീന പടയൊരുക്കം തുടങ്ങി... മെസ്സി ക്യാംപിനൊപ്പം ചേര്‍ന്നു

ബ്യൂണസ് ഐറിസ്: ഇതിഹാസ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സി റഷ്യന്‍ ലോകകപ്പിനു തയ്യാറെടുക്കുന്ന അര്‍ജന്റീന ടീമിന്റെ പരിശീലനക്യാംപിനൊപ്പം ചേര്‍ന്നു. തന്റെ ക്ലബ്ബായ ബാഴ്‌സലോണയിലെ മല്‍സരങ്ങള്‍ അവസാനിച്ചതോടെയാണ് മെസ്സി ജന്‍മനാട്ടില്‍ തിരിച്ചെത്തിയത്. സ്‌പെയിനില്‍ നിന്നും യാത്രതിരിച്ച സ്റ്റാര്‍ സ്‌ട്രൈക്കര്‍ മിസിസ്‌ട്രോ പിസ്റ്റാറിനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ടീമിന്റെ പരിശീലനക്യാംപ് നടക്കുന്ന സ്ഥലത്തേക്കു പുറപ്പെടുകയായിരുന്നു. തങ്ങളുടെ ക്യാപ്റ്റന്‍ മെസ്സി പരിശീലനക്യാംപിനൊപ്പം ചേര്‍ന്നതായും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും അര്‍ജന്റീന ടീം ട്വിറ്റര്‍ പേജില്‍ കുറിച്ചു.

1

ലോകകപ്പിനുള്ള 23 അംഗ ടീമിനെ അര്‍ജന്റീന കോച്ച് ജോര്‍ജെ സാംപോളി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍മിലാന്‍ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയാണ് ടീമില്‍ നിന്നും തഴയപ്പെട്ട പ്രമുഖ താരം. ടീം പ്രഖ്യാപനവേളയില്‍ മെസ്സിയെ സാംപോളി പുകഴ്ത്തിയിരുന്നു. ശാരീരികമായി മികച്ച സ്ഥിതിയിലാണ് മെസ്സിയെന്നും ബാഴ്‌സയ്ക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയതിനു പിന്നാലെ എത്തുന്നതിനാല്‍ അദ്ദേഹത്തിന് അധികം തയ്യാറെടുപ്പുകള്‍ വേണ്ടിവരില്ലെന്നും കോച്ച് അഭിപ്രായപ്പെട്ടിരുന്നു.

ലോകകപ്പിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങളില്‍ അര്‍ജന്റീന കളിക്കുന്നുണ്ട്. മെയ് 29ന് ഹെയ്ത്തിയെ നേരിടുന്ന ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീം ജൂണ്‍ ഒമ്പതിന് ഇസ്രായേലിനെയും നേരിടും. ജൂണ്‍ 10ന് അര്‍ജന്റീന ടീം ലോകകപ്പിനായി റഷ്യയില്‍ വിമാനമിറങ്ങും. 16ന് മോസ്‌കോയില്‍ ഐസ്‌ലാന്‍ഡുമായാണ് മെസ്സിയുടെയും സംഘത്തിന്റെയും ആദ്യ ഗ്രൂപ്പ് മല്‍സരം.

Story first published: Wednesday, May 23, 2018, 9:57 [IST]
Other articles published on May 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+