Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'എന്റെ പിഴ, എന്റെ മാത്രം'; സമനിലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെസ്സി

മോസ്‌കോ: റഷ്യ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അരങ്ങേറ്റക്കാരായ ഐസ്ലന്‍ഡിനെതിരെ സമനില വഴങ്ങിയതില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി. അര്‍ജന്റീന അര്‍ഹിച്ചിരുന്ന വിജയം തന്റെ പിഴവ് കൊണ്ട് നഷ്ടമായെന്ന് മെസ്സി പ്രതികരിച്ചു. മത്സരത്തിന്റെ 64-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മെസ്സി പാഴാക്കിയിരുന്നു.

മത്സരത്തില്‍ 10 തവണ എതിര്‍ പോസ്റ്റ് ലക്ഷ്യമാക്കി മെസ്സി നിറയൊഴിച്ചെങ്കിലും വലകുലുക്കാനായില്ല. പെനാല്‍റ്റി ഗോളാക്കിയിരുന്നെങ്കില്‍ കളിയുടെ ഗതിമാറുകയും തങ്ങള്‍ക്ക് അനുകൂലമാകുകയും ചെയ്യുമായിരുന്നെന്ന് മെസ്സി പറഞ്ഞു. ജയത്തോടെ തുടങ്ങേണ്ടത് പ്രധാനമായിരുന്നു. ഇനി ക്രൊയേഷ്യയുമായുള്ള കളിയിലാണ് ശ്രദ്ധയെന്നും മെസ്സി വ്യക്തമാക്കി.

lionelmessi

അതേസമയം, മെസ്സിയെ പൂര്‍ണമായും പിന്തുണച്ച് കോച്ച് യോര്‍ഗെ സാംപോളി രംഗത്തെത്തി. ഐസ്‌ലന്‍ഡ് പൂര്‍ണമായും പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ജയത്തിനുവേണ്ടി ടീം കഠിനമായി ശ്രമിച്ചു. മെസ്സി വളരെ ഉത്തരവാദിത്വത്തോടെയാണ് കളിച്ചതെന്നും കോച്ച് പറഞ്ഞു.

വ്യാഴാഴ്ചയാണ് അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം. ആദ്യമത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങുന്ന ക്രൊയേഷ്യയ്‌ക്കെതിരെ ജയത്തില്‍ കുറഞ്ഞതെന്തും അര്‍ജന്റീനയുടെ സാധ്യതകളെ ബാധിക്കും. പ്രീക്വാര്‍ട്ടറില്‍ ഒന്നാം സ്ഥാനക്കാരായി എത്താന്‍ മെസ്സിക്കും സംഘത്തിനും ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിക്കേണ്ടതുണ്ട്.


Story first published: Sunday, June 17, 2018, 16:23 [IST]
Other articles published on Jun 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+