തിരിച്ചുവാ.. വാ... വിളികേട്ടു, അവന്‍ തിരിച്ചുവന്നു.. ലയണല്‍ മെസ്സി വിരമിക്കുന്നില്ല!
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി മാറ്റി. തല്‍ക്കാലം താന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ വിടുന്നില്ല എന്ന് മെസ്സി തന്നെ വ്യക്തമാക്കി. അര്‍ജന്റീന ഫുട്‌ബോള്‍ ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോകുകയാണ്. ഞാനായിട്ട് ഇനി മറ്റൊരു പ്രശ്‌നം ഉണ്ടാക്കുന്നില്ല. താന്‍ അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചുവരികയാണ് - ലിയോ മെസ്സി നയം വ്യക്തമാക്കി.
Read Also: മെസ്സി തിരിച്ചുവന്നു.. പിന്‍ഭാഗം മുഴുവന്‍ തുറന്നുകാട്ടി ബ്രസീലിന്റെ നിതംബറാണി.. ഞെട്ടിക്കുന്ന ചിത്രം!
വര്‍ത്തമാന ഫുട്ബോളിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരനായ മെസ്സി ഇക്കഴിഞ്ഞ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് പിന്നാലെയാണ് മെസ്സി വിരമിച്ചത്. കോപ്പ അമേരിക്ക ഫുട്ബോളിന്റെ ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിന് പിന്നാലെ മെസ്സി അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. മെസ്സി തിരിച്ചുവരണമെന്ന് ആരാധകരും മുന്‍താരങ്ങളും ആവശ്യപ്പെട്ടിരുന്നു.. മെസ്സിയുടെ തിരിച്ചുവരവ് ഇങ്ങനെ....

രണ്ടര മാസത്തോളം
ഏതാണ്ട് രണ്ടര മാസമായി ലയണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചിട്ട്. വെറും ഇരുപത്തൊമ്പതാം വയസ്സില്‍ മെസ്സി എടുത്ത ഈ തീരുമാനം ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു

തിരിച്ചുവാ മെസ്സീ
മെസ്സിയുടെ വിരമിക്കലില്‍ ലോകം മുഴുവനുമുള്ള ആരാധകര്‍ ഞെട്ടി. ട്വിറ്ററും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും എന്ന് വേണ്ട് സോഷ്യല്‍ മീഡിയ മുഴുവന്‍ മെസ്സി തിരിച്ചുവരണമെന്ന ആവശ്യങ്ങളില്‍ മുങ്ങി.

അങ്ങനെയങ്ങ് പോകാമോ
ഒരു ലോകകപ്പ് എങ്കിലും അര്‍ജന്റീനയ്ക്ക് വേണ്ടി നേടാതെ ലയണല്‍ മെസ്സി എന്ന ഇതിഹാസത്തിന് ബൂട്ടഴിക്കാനാകില്ല - ആരാധകരുടെ ഈ വിശ്വാസത്തിനാണ് മെസ്സിയുടെ തിരിച്ചുവരവ് ജീവന്‍ വെപ്പിക്കുന്നത്.

ടീമില്‍ പ്രശ്‌നങ്ങള്‍
ലയണല്‍ മെസ്സിക്ക് പിന്നാലെ പ്രമുഖ താരങ്ങള്‍ പലരും അര്‍ജന്റീന ടീം വിട്ടു. ടീമില്‍ പ്രശ്‌നങ്ങള്‍ തല പൊക്കി. ആരാധകരും ടീമിനെ കൈവിട്ടു. ഇക്കാര്യങ്ങള്‍ ലയണല്‍ മെസ്സി മനസിലാക്കിയിരുന്നു എന്ന് വേണം കരുതാന്‍.

മെസ്സി പറയുന്നു
അര്‍ജന്റീന ടീമില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഞാനായിട്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. ടീമിനെ സഹായിക്കാന്‍ പറ്റുമെങ്കില്‍ ഞാനതിന് തയ്യാറാണ്. വിരമിക്കല്‍ തീരുമാനം മാറ്റുന്നു - മെസ്സി തിരിച്ചുവന്നു.

ക്ലബ്ബ് ഫുട്‌ബോളിലും
അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചെങ്കിലും മെസ്സി ക്ലബ്ബ് ഫുട്ബോളില്‍ തുടരുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയ്ക്ക് വേണ്ടിയും അര്‍ജന്റീനയ്ക്ക് വേണ്ടിയും മെസ്സി കളിക്കുന്നത് ഇനി കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications