Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയും സലായും ഒരേ ടീമില്‍!! മാരക കോംബോ വരുന്നു? അപ്രതീക്ഷിത നീക്കം

ആധുനിക ഫുട്‌ബോളിലെ ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയും ഈജിപ്തിന്റെ ഗോള്‍മെഷീന്‍ മുഹമ്മദ് സലായും ഒരുമിച്ച് ഒരേ ടീമിനായി കളിച്ചാല്‍ എങ്ങനെയിരിക്കും? ഇതു അസംഭവ്യമെന്നു ഉറപ്പിക്കാന്‍ വരട്ടെ. കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചതു പോലെ സംഭവിക്കുകയാണെങ്കില്‍ ഇത്തരമൊരു അപൂര്‍വ്വ നിമിഷത്തിനു ഫുട്‌ബോള്‍ ലോകം സാക്ഷിയായേക്കും.

നിലവില്‍ ഇംഗ്ലീഷ് ഫുട്‌ബോളിലെ പവര്‍ഹൗസുകളായ ലിവര്‍പൂളിനൊപ്പമാണ് സലായുള്ളത്. അവരുടെ ആക്രമണങ്ങളുടെ കുന്തമുന കൂടിയാണ് അദ്ദേഹം. എന്നാല്‍ ഈ സീസണിനു ശേഷം ലിവര്‍പൂള്‍ വിടാനുള്ള നീക്കത്തിലാണ് സലായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഏഴു മാസങ്ങള്‍ക്കു ശേഷം താരത്തിന്റെ നിലവിലെ കരാര്‍ അവസാനിക്കുകയാണ്. പുതിയ കരാര്‍ നല്‍കാന്‍ ലിവര്‍പൂള്‍ ഇനിയും തയ്യാറായിട്ടുമില്ല. ഇതോടെ പല വമ്പന്‍ ക്ലബ്ബുകളും അദ്ദേഹത്തെ റാഞ്ചാനുള്ള ശ്രമം തുടങ്ങുകയും ചെയ്തിരിക്കുകയാണ്.

MO SALAH

ഇന്റര്‍ മയാമിയും രംഗത്ത്

അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗില്‍ (MLS) ഇന്റര്‍ മയാമി ടീമിന്റെ ഭാഗമാണ് ലയണല്‍ മെസ്സി. അവരുടെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ലിവര്‍പൂളിലെ ഭാവി അനിശ്ചിതത്വത്തിലായ സലായെ റാഞ്ചാന്‍ രംഗത്തിറങ്ങിയ ക്ലബ്ബുകളില്‍ ഇന്റര്‍ മയാമിയുമുണ്ടെന്നാണ് വിവരം. അടുത്ത സീസണില്‍ ലിവര്‍പൂള്‍ വിട്ടേക്കാവുന്ന സലായെ വമ്പന്‍ ഓഫര്‍ നല്‍കി തങ്ങളുടെ ടീമിലെത്തിക്കാനാണ് ഇന്റര്‍ മയാമിയുടെ നീക്കം.

സൗദി പ്രോ ലീഗിലെ ക്ലബ്ബുകളായ അല്‍ ഹിലാല്‍, അല്‍ എത്തിഹാദ്, അല്‍ അഹ്ലി ടീമുകളും സലായ്ക്കു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇവരെക്കൂടാതെ യൂറോപ്പിലെ വമ്പന്‍ ടീമുകളായ ബാഴ്‌സലോണ, പാരിസ് സെന്റ് ജര്‍മെയ്ന്‍, യുവന്റസ്, ഇന്റര്‍ മിലാന്‍ എന്നീ ക്ലബ്ബുകളും സലായ്ക്കു വേണ്ടി രംഗത്തുണ്ട്. അതുകൊണ്ടു തന്നെ ഇവരില്‍ നിന്നും ശക്തമായ വെല്ലുവിളി തന്നെ ഇന്റര്‍ മയാമിക്കു നേരിടേണ്ടി വന്നേക്കും.

MO SALAH

മൂന്നു തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ സലായെ ടീമിലെത്തിക്കാനായാല്‍ അതു ഇന്റര്‍ മയാമിയെ കൂടുതല്‍ അപകടകാരികളാക്കി മാറ്റുമെന്നുറപ്പാണ്. മെസ്സിയെക്കൂടാതെ ഉറുഗ്വേയുടെ മുന്‍ ഗോളടിവീരന്‍ ലൂയിസ് സുവാരസും നിലവില്‍ ഇന്ററിലുണ്ട്. ഇവര്‍ക്കൊപ്പം സലാ കൂടി ചേര്‍ന്നാല്‍ അതു ഏതു പ്രതിരോധത്തെയും കീറിമുറിക്കാന്‍ ശേഷയുള്ള മുന്നേറ്റനിരയായി മാറുമെന്നുറപ്പാണ്.

ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് നടത്തി തകര്‍പ്പന്‍ ഫോമിലുള്ള ലിവര്‍പൂളിനായി മിന്നുന്ന പ്രകടനമാണ് സലാ നടത്തിക്കൊണ്ടിരിക്കുന്നത്. സീസണില്‍ ഇതിനകം കളിച്ചിട്ടുള്ള 19 മല്‍സരങ്ങളില്‍ നിന്നും 12 ഗോളുകളടിച്ച താരം 10 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്. ഇറ്റാലിയന്‍ ടീമായ എഎസ് റോമയില്‍ നിന്നും 2017ലാണ് 32 കാരനായ സലാ ലിവര്‍പൂളിലേക്കു ചേക്കേറിയത്. 263 മല്‍സരങ്ങളില്‍ നിന്നും 166 ഗോളുകള്‍ താരം അടിച്ചെടുക്കുകയും ചെയ്തു.

Story first published: Monday, December 2, 2024, 20:45 [IST]
Other articles published on Dec 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+