Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിച്ച ശേഷം പരിശീലകനാവുമോ? വെളിപ്പെടുത്തി മെസിയും റൊണാള്‍ഡോയും! ഞെട്ടിക്കും

ലോക ഫുട്‌ബോളിലെ ഇതിഹാസ താരമാണ് ലയണല്‍ മെസി. ആധുനിക ഫുട്‌ബോളിലെ ഇതിഹാസമായി ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരെയാണ് പൊതുവേ കൂടുതല്‍ ആരാധകരും വിലയിരുത്തുന്നത്. എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങളില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം നടത്തുകയും നേട്ടം സ്വന്തമാക്കുകയും ചെയ്തത് മെസിയാണെന്ന് പറയാം. എട്ട് ബാലന്‍ദ്യോര്‍ നേടിയ മെസി അര്‍ജന്റീനയുടെ നായകനായി ലോകകപ്പ് കിരീടത്തിലും മുത്തമിട്ടു.

കോപ്പാ അമേരിക്കയടക്കം നേടാന്‍ മെസിക്കായി. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി റൊണാള്‍ഡോയുടെ ഗ്രാഫ് താഴോട്ടാണ്. മെസി ഇന്റര്‍ മയാമിക്കായി കളിക്കുമ്പോള്‍ റൊണാള്‍ഡോ കളിക്കുന്നത് സൗദി ക്ലബ്ബായ അല്‍ നസറിനായാണ്. കഴിഞ്ഞ ദിവസം റൊണാള്‍ഡോ പെനല്‍റ്റി പാഴാക്കിയതും അല്‍ നാസര്‍ ടീം കിങ്‌സ് കപ്പില്‍ നിന്ന് പുറത്തായതുമെല്ലാം വലിയ വാര്‍ത്തയാവുകയും ചെയ്തതാണ്.

എന്തായാലും മെസിയും റൊണാള്‍ഡോയും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇരുവരും അടുത്ത ലോകകപ്പിന് മുമ്പ് തന്നെ വിരമിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോഴിതാ വിരമിച്ച ശേഷം പരിശീലക റോളിലേക്കെത്തുമോയെന്നതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ലയണല്‍ മെസി.

പരിശീലകനായി കാണില്ല

വിരമിച്ച ശേഷം തന്നെ പരിശീലക റോളില്‍ കാണില്ലെന്നാണ് മെസി വ്യക്തമാക്കിയത്. പരിശീലകന്‍ ആകുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. എന്റെ പരിഗണനയിലുള്ള കാര്യമല്ല ഇത് എന്നാണ് മെസി പറഞ്ഞത്. മെസി അര്‍ജന്റീനയുടെ പരിശീലകനായി ഭാവിയില്‍ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. പല ആരാധകരും ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ പരിശീലക കുപ്പായമണിയാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് മെസി പറയുന്നത്.

cristiano ronaldo

മെസിക്ക് മികച്ച കരിയര്‍ അവകാശപ്പെടാനാവും. എന്നാല്‍ ഇത്തരത്തില്‍ മികച്ച കരിയര്‍ സൃഷ്ടിച്ചവരില്‍ പലരും പരിശീലകനെന്ന നിലയില്‍ നിരാശപ്പെടുത്തിയവരാണ്. അര്‍ജന്റീനയുടെ മുന്‍ ഇതിഹാസ താരം ഡീഗോ മറഡോണ ഇത്തരത്തില്‍ പരിശീലകനായെത്തി നാണംകെട്ട ഇതിഹാസങ്ങളിലൊരാളാണ്. ഇത് മുന്നില്‍ക്കണ്ടാവണം ഇത്തരമൊരു റോളിലേക്ക് താനില്ലെന്ന് മെസി തുറന്ന് പറഞ്ഞിരിക്കുന്നത്.

റൊണാള്‍ഡോയ്ക്കും കോച്ചാവാന്‍ താല്‍പര്യമില്ല

മെസിയോടൊപ്പം ഇതിഹാസ തുല്യനായി കാണുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തനിക്ക് പരിശീലകനാവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 'എന്റെ വിരമിക്കലിന് ശേഷമുള്ള ഭാവിയെ മറ്റൊരു തരത്തില്‍ കാണാനാണ് ആഗ്രഹിക്കുന്നത്. ഫുട്‌ബോളിന് പുറത്തുള്ള കാര്യങ്ങള്‍ ബാക്കിയുള്ള ജീവിതത്തില്‍ ചെയ്യണമെന്നാണ് ആഗ്രഹം. എന്നാല്‍ ഭാവിയില്‍ എന്താവുമെന്നത് ദൈവത്തിന് മാത്രം അറിയാവുന്ന കാര്യമാണ്' എന്നാണ് റൊണാള്‍ഡോ പറഞ്ഞത്.

എന്നാല്‍ മെസിയെക്കാളും മികച്ച പരിശീലകനായി മാറാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചേക്കും. പോര്‍ച്ചുഗല്‍ ടീമിനെ പല തവണ മുന്നില്‍ നിന്ന് നയിക്കാനും വിജയത്തിലേക്കെത്തിക്കാനും റൊണാള്‍ഡോയ്ക്ക് സാധിച്ചിട്ടുണ്ട്. സഹതാരങ്ങളില്‍ ആത്മവിശ്വാസം നിറക്കാനും മുന്നില്‍ നിന്ന് നയിക്കാനും കഴിവുള്ള താരമാണ് റൊണാള്‍ഡോ. മെസിയെക്കാളും മികച്ച പരിശീലകനാവാന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കുമെന്ന് തന്നെ വിലയിരുത്താം.

Story first published: Saturday, November 2, 2024, 22:36 [IST]
Other articles published on Nov 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+