For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സി പിഎസ്ജിയില്‍! രണ്ടു വര്‍ഷത്തെ കരാര്‍ ഒപ്പുവയ്ക്കും

ബാഴ്‌സലോണ വിട്ടതോടെയാണ് താരം പിഎസ്ജിയിലെത്തിയത്

1

ഫുട്‌ബോള്‍ പ്രേമികകള്‍ കാത്തിരുന്ന ആ സസ്‌പെന്‍സ് ഒടുവില്‍ തീരുകയാണ്. ബാഴ്‌സലോണ വിട്ട ശേഷം അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി എവിടേക്ക് എന്ന ചോദ്യത്തിനു ഉത്തരമായിരിക്കുന്നു. ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയുായി താരം കരാറില്‍ എത്തിയെന്നാണ് ഏറ്റവും പുതിയ വിവരം. രണ്ടു വര്‍ഷത്തെ കരാറാണ് പിഎസ്ജിയുമായി മെസ്സി ഒപ്പുവയ്ക്കുക. ഒരു വര്‍ഷം കൂടി ഇതു നീട്ടാമെന്ന ഓപ്ഷനോടു കൂടിയായിരിക്കും ഇത്. ഏകദേശം 35 മില്ല്യണ്‍ യൂറോയായിരിക്കും അദ്ദേഹം പിഎസ്ജി നല്‍കുന്ന ശമ്പളം.

പിഎസ്ജിയുമായി കരാര്‍ ഒപ്പുവയ്ക്കുന്നതിനു വേണ്ടി മെസ്സി കുടുംബത്തോടൊപ്പം പ്രൈവറ്റ് ജെറ്റില്‍ പാരീസിലേക്കു പുറപ്പെട്ടു കഴിഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ചയായിരിക്കും മെസ്സിയെ പിഎസ്ജി ഔദ്യോഗികമായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. ഇതിഹാസത്തിന്റെ വരവിനെക്കുറിച്ച് പിഎസ്ജി തങ്ങളുടെ ട്വിറ്റര്‍ ഹാന്റിലിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ജന്റൈന്‍ വംശജനായ മൗറീസിയോ പൊച്ചെറ്റിനോയാണ് നിലവില്‍ പിഎസ്ജി ടീമിന്റെ പരിശീലകന്‍. നാട്ടുകാരന്‍ കൂടിയായ അദ്ദേഹം കഴിഞ്ഞ ദിവസം മെസ്സിയെ ഫോണില്‍ വിളിച്ചതായും ഇതോടെയാണ് ക്ലബ്ബിലേക്കു മാറാന്‍ ധാരണയായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മെസ്സി ബാഴ്‌സലോണ വിട്ടത് ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാര്‍ത്ത തന്നെയായിരുന്നു. ക്ലബ്ബായിരുന്നു ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളെ തുടര്‍ന്നു മെസ്സിയെ നിലനിര്‍ത്തുക അസാധ്യമാണെന്നായിരുന്നു ബാഴ്‌സയുടെ വിശദീകരണം. കഴിഞ്ഞ സീസണില്‍ ക്ലബ്ബ് വിടാന്‍ മെസ്സി തന്നെ ശ്രമം നടത്തിയിരുന്നെങ്കിലും ഇതു പിന്നീട് ഒത്തുതീര്‍പ്പാവുകയായിരുന്നു. അതുകൊണ്ടു തന്നെ പുതിയ സീസണിനു മുമ്പ് അദ്ദേഹം ബാഴ്‌സയോടു വിട പറയുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

2

ബാഴ്‌ലസോണ വിടുകയാണെന്നത് രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് മെസ്സിയും സ്ഥിരീകരിച്ചിരുന്നു. കുട്ടിക്കാലം മുതല്‍ താന്‍ പന്ത് തട്ടുന്ന ബാഴ്‌സയില്‍ നിന്നുള്ള വിടവാങ്ങള്‍ അദ്ദേഹത്തെ കണ്ണീരിലാഴ്ത്തിയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മെസ്സി ഇതേക്കുറിച്ചു പറഞ്ഞത്. ഇവിടെ തുടരണമെന്നായിരുന്നു ഞാനും എന്റെ കുടുംബവുമെല്ലാം ഉറപ്പിച്ചിരുന്നത്. ഞങ്ങളെല്ലാം ആഗ്രഹിച്ചതും ഇതു തന്നെയായിരുന്നു. ഇവിടെ ചെലവഴിച്ച സമയം മനോഹരമായിരുന്നു. ഇന്നു ഇവയോടെല്ലാം ഞാന്‍ വിടപറയേണ്ടതുണ്ട് എന്നായിരുന്നു നിറകണ്ണുകളോടെ മെസ്സിയുടെ വാക്കുകള്‍.

അതേസമയം, മെസ്സിയെ നിലനിര്‍ത്താന്‍ ബാഴ്‌സലോണ കഴിഞ്ഞ ദിവസം ഒരു ശ്രമം കൂടി നടത്തിയതായി ചില സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ ഔദ്യോഗികമായി ഓഫറൊന്നും വന്നിരുന്നില്ലെന്നു മെസ്സിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു. ഒടുവില്‍ ഇപ്പോള്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് മെസ്സി പിഎസ്ജിയുടെ കൂടാരത്തിലേക്കു എത്തുകയാണ്.

3

മെസ്സിയുടെ വരവോടെ ലോകത്തിലെ തന്നെ ഏറ്റവും മൂര്‍ച്ചയേറിയ മുന്നേറ്റനിര പിഎസ്ജിയുടേതായി മാറിയിരിക്കുകയാണ്. മെസ്സിയുടെ മുന്‍ ടീമംഗവും ബ്രസീസിലിയന്‍ സൂപ്പര്‍ താരവുമായ നെയ്മര്‍, ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെ എന്നിവര്‍ നേരത്തേ തന്നെ പിഎസ്ജിയിലുണ്ട്. നെയ്മറെ ബാഴ്‌സയിലേക്കു തിരികെ കൊണ്ടുവരാന്‍ നേരത്തേ മെസ്സി ഒരുപാട് ശ്രമം നടത്തിയിരുന്നെങ്കിലും അതു വിജയിച്ചിരുന്നില്ല. ഒടുവില്‍ നെയ്മറെ കൊണ്ടുവരുന്നതിനു പകരം മെസ്സി സ്വയം തന്റെ ഉറ്റ കൂട്ടുകാരനോടൊപ്പം ചേര്‍ന്നിരിക്കുകയാണ്.

ബാഴ്‌സയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഇതിഹാസമെന്ന തലയെടുപ്പോടെയാണ് മെസ്സി പടിയിറങ്ങിയത്. ക്ലബ്ബിനൊപ്പം അദ്ദേഹം കൈവരിക്കാത്ത നേട്ടങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ട്രോഫികളും ഗോളുകളുമെല്ലാം വാരിക്കൂട്ടിയാണ് മെസ്സി ബാഴ്‌സയുടെ ഐക്കണ്‍ താരമായി മാറിയത്. ക്ലബ്ബിന്റെ ഓള്‍ടൈം ഗോള്‍സ്‌കോററായ മെസ്സി 778 മല്‍സരങ്ങളില്‍ നിന്നായി അടിച്ചുകൂട്ടിയത് 672 ഗോളുകളാണ്.

2000ല്‍ ബാഴ്‌സയുടെ അക്കാദമിയിലൂടെ കരിയര്‍ ആരംഭിച്ച താരം 2003ലായിരുന്നു പ്രൊഫഷണല്‍ അരങ്ങേറ്റം നടത്തിയത്. സ്പാനിഷ് ലാ ലിഗ കിരീടം 10 തവണ സ്വന്തമാക്കിയ മെസ്സി നാലു ചാംപ്യന്‍സ് ലീഗുകളിലും മുത്തമിട്ടു. കൂടാതെ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലണ്‍ഡിയോര്‍ പുരസ്‌കാരം ആറു തവണയും മെസ്സിയെ തേടിയെത്തി. ഏറ്റവുമധികം തവണ ബാലണ്‍ ഡിയോര്‍ നേടിയ ഫുട്‌ബോളറും അദ്ദേഹം തന്നെയാണ്.

Story first published: Tuesday, August 10, 2021, 19:35 [IST]
Other articles published on Aug 10, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+