Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീനയോ നൈജീരിയയോ?; അത്ഭുത പൂച്ച അക്കില്ലസിന്റെ പ്രവചനം പുറത്ത്

മോസ്‌കോ: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീന നൈജീരീയയെ നേരിടാന്‍ ഒരുങ്ങവെ അക്കില്ലസ് എന്ന പൂച്ചയുടെ പ്രവചനം പുറത്തുവന്നു. ഫുട്‌ബോള്‍ മത്സരങ്ങള്‍ കൃത്യമായി പ്രവചിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ പൂച്ചയാണ് അക്കില്ലസ്. ചൊവ്വാഴ്ച നടത്തിയ പ്രവചനത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് നൈജീരീയ ക്വാര്‍ട്ടറിലേക്ക് മുന്നേറുമെന്നാണ് പൂച്ചയുടെ പ്രവചനം.

ലോകകപ്പില്‍ ഇതുവരെ നടത്തിയ പ്രവചനമെല്ലാം കൃത്യമാക്കിയതിനാല്‍ അര്‍ജന്റീനന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് ഒടുവിലത്തെ പ്രവചനം എന്നുറപ്പാണ്. റഷ്യയുടെ ഉദ്ഘാടന മത്സരവും രണ്ടാം മത്സരവും പൂച്ച കൃത്യമായി പ്രവചിച്ചിരുന്നു. കൂടാതെ ഇറാന്‍, മൊറോക്കോ മത്സരവും, ബ്രസീല്‍, കോസ്‌റ്റോറിക്കാ മത്സരത്തിന്റെ പ്രവചനത്തിലും പൂച്ചയ്ക്ക് തെറ്റിയില്ല.

messi

2017 ലെ കോണ്‍ഫെഡറേഷന്‍സ് കപ്പ് വിജയികളെയും കിറുകൃത്യമായി പ്രവചിച്ചിട്ടുണ്ട് പൂച്ച. രാജ്യങ്ങളുടെ പതാകകള്‍ സ്ഥാപിച്ച ഭക്ഷണ പാത്രങ്ങള്‍ മുന്നില്‍ വയ്ക്കുകയും ഏതു പാത്രത്തില്‍നിന്നാണ് പൂച്ച ഭക്ഷണം കഴിക്കുന്നത് ആ രാജ്യം വിജയിക്കുമെന്നുമാണ് പ്രവചനം. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ പൂച്ചയ്ക്ക് പ്രത്യേക പരിശീലകരും പരിചാരകരുമുണ്ട്.

Story first published: Tuesday, June 26, 2018, 17:12 [IST]
Other articles published on Jun 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+