Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലെസ്റ്റര്‍ സിറ്റി മൂന്നാം ജയം ലക്ഷ്യമിടുന്നു, യൂറോപ്പിലും കരുത്തറിയിക്കാനുള്ള പുറപ്പാടില്‍ ഇംഗ്ലീഷ് ചാമ്പ്യന്‍മാര്‍

പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ തീര്‍ത്തും പരാജയമായ ലെസ്റ്ററിന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഇല്ല. ആദ്യ രണ്ട് കളിയും ജയിച്ചു. ബുധന്‍ അര്‍ധരാത്രിയില്‍ മൂന്നാം മത്സരത്തിനിറങ്ങുകയാണ് ലെസ്റ്റര്‍. എതിരാളി ഡെന്‍മാര്‍ക്ക് ക്ലബ്ബ് എഫ് സി കോപന്‍ഹേഗനാണ്. ഗ്രൂപ്പ് ജിയില്‍ മൂന്നാം തുടര്‍ ജയം നേടിയാല്‍ ലെസ്റ്ററിന് നോക്കൗട്ട് റൗണ്ടിലേക്കുള്ള വഴി സുഖമമാകും. കോച്ച് ക്ലോഡിയോ റാനിയേരി പറയുന്നത്, കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ടില്‍ കാണിച്ച അത്ഭുതം ഇത്തവണ യൂറോപ്പില്‍ കാണിക്കുവാനുള്ള പുറപ്പാടിലാണ് താനും കുട്ടികളും എന്നാണ്.

ഒക്‌ടോബര്‍ 18 ന് അര്‍ധരാത്രി നടക്കുന്ന മറ്റ് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ഇവയാണ്.

championsleague


ഗ്രൂപ്പ് ജി (ക്ലബ്ബ് ബ്രുഗി-പോര്‍ട്ടോ)

ഗ്രൂപ്പില്‍ ആദ്യ ജയം തേടിയാണ് ബ്രുഗിയും പോര്‍ട്ടോയും ഇന്ന് മുട്ടുക. ഇവര്‍ അവസാനമായി ഏറ്റുമുട്ടിയത് 1972/73 യുവേഫ കപ്പിലാണ്. പോര്‍ട്ടോ ഇരുപാദത്തിലുമായി 5-3ന് ജയിച്ചു. ബെല്‍ജിയം ചാമ്പ്യന്‍മാരായ ബ്രുഗി ഗ്രൂപ്പില്‍ ലെസ്റ്ററിനോടും കോപന്‍ഹേസിനോടും വലിയ തോല്‍വിയാണ് വഴങ്ങിയത്.


ഗൂപ്പ് എഫ് (റയല്‍മാഡ്രിഡ്-ലെഗിയ വാര്‍സ ; സ്‌പോര്‍ട്ടിംഗ്-ബൊറുസിയ ഡോട്മുണ്ട്)

ആദ്യ രണ്ട് കളികളില്‍ നിന്ന് മാത്രം എട്ട് ഗോളുകള്‍ ലെഗിയയുടെ വലയില്‍ കയറിക്കഴിഞ്ഞു. ലീഗില്‍ റയല്‍ ബെറ്റിസിനെ 1-6ന് തകര്‍ത്ത റയല്‍മാഡ്രിഡാണ് ലെഗിയയുടെ അടുത്ത എതിരാളി. അതുകൊണ്ട് തന്നെ് വാര്‍സായുടെ വല നിറഞ്ഞേക്കാം.

റയലിനൊപ്പം നോക്കൗട്ട് റൗണ്ട് ലക്ഷ്യമിടുന്ന രണ്ട് ടീമുകളാണ് സ്‌പോര്‍ട്ടിംഗും ഡോട്മുണ്ടും. ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കാണാം.


ഗ്രൂപ്പ് ഇ (ലെവര്‍കുസന്‍-ടോട്ടനം ; സി എസ് കെ എ - മൊണാക്കോ)

ഗ്രൂപ്പില്‍ തുല്യപോരാട്ടത്തിന്റെ നാളുകളാണ് വരാനിരിക്കുന്നത്. ആര്‍ക്കും തന്നെ വ്യക്തമായ മുന്‍തൂക്കം പറയാന്‍ സാധിക്കില്ല. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുള്ള ഫ്രഞ്ച് ടീം മൊണാക്കോ, മൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ള ടോട്ടനം, രണ്ട് പോയിന്റുള്ള ബയെര്‍ ലെവര്‍കുസന്‍, ഒരു പോയിന്റുള്ള സി എസ് കെ എ മോസ്‌കോ ഒപ്പത്തിനൊപ്പമാണ്.


ഗ്രൂപ്പ് എച്ച് (ഡൈനാമോ സാഗ്രെബ്-സെവിയ്യ; ലിയോണ്‍-യുവെന്റസ്)

ഗ്രൂപ്പില്‍ ലിയോണിനോട് 3-0നും യുവെന്റസിനോട് 4-0നും തകര്‍ന്നു പോയ ടീമാണ് ഡൈനാമോ സാഗ്രെബ്. സീരി എ കിരീടപ്പോരില്‍ എതിരില്ലാതെ കുതിക്കുന്ന യുവെന്റസിന് ഇത്തവണയും ചാമ്പ്യന്‍സ് ലീഗില്‍ വലിയ സാധ്യതയുണ്ട്.


ടെന്‍ ആക്ഷന്‍, ടെന്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ രാത്രി 12.15 മുതല്‍ തത്‌സമയം

Story first published: Tuesday, October 18, 2016, 18:30 [IST]
Other articles published on Oct 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+