ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പുതുചരിതം സൃഷ്ടിച്ചുകൊണ്ട് ഇംഗ്ലീഷ് ക്ലബ്ബ് ലെസ്റ്റര്‍ സിറ്റി നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യമായി പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി കന്നി ചാമ്പ്യന്‍സ് ലീഗ് അവസരം തന്നെ മുതലെടുക്കുന്ന കാഴ്ചയാണ്. ഗ്രൂപ്പ് ജിയില്‍ ഒരു കളിയും തോല്‍ക്കാതെയാണ് ലെസ്റ്റര്‍ നോക്കൗട്ടില്‍ എത്തിയിരിക്കുന്നത്. അഞ്ച് മത്സരങ്ങളില്‍ നാല് ജയവും ഒരു സമനിലയുമായി പതിമൂന്ന് പോയിന്റാണ് ലെസ്റ്ററിന്. ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണല്‍ നോക്കൗട്ട് റൗണ്ടിലെത്തിയപ്പോള്‍ ടോട്ടനം ഹോസ്പര്‍ മൊണാക്കോയില്‍ തോറ്റതോടെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി.
നോക്കൗട്ട് റൗണ്ടില്‍ ആരൊക്കെ ?
ആഴ്‌സണല്‍, പി എസ് ജി, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്, ബൊറൂസിയ ഡോട്മുണ്ട്, മൊണാക്കോ, ബയെര്‍ ലെവര്‍കൂസന്‍, റയല്‍മാഡ്രിഡ്, ലെസ്റ്റര്‍ സിറ്റി, യുവെന്റസ്.

പുറത്തായവര്‍ ആരൊക്കെ ?
ലുഡോഗോറെറ്റ്‌സ്, എഫ് സി ബാസല്‍, പി എസ് വി ഐന്തോവന്‍, എഫ് സി റൊസ്‌തോവ്, ക്ലബ്ബ് ബ്രുഗി, ഡിനാമോ സാഗ്രെബ്, ലെഗിയ വാര്‍സ, ടോട്ടനം ഹോസ്പര്‍, സി എസ് കെ എ മോസ്‌കോ, സ്‌പോര്‍ട്ടിംഗ് ലിസ്ബന്‍.
ഗോളടിച്ചവര്‍ ആരൊക്കെ ?
ക്ലബ്ബ് ബ്രുഗെക്കെതിരെ ലെസ്റ്റര്‍ സിറ്റിക്കായി അഞ്ചാം മിനുട്ടില്‍ ഒകാസാകിയും മുപ്പതാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ റിയാദ് മഹ്‌റെസും ലക്ഷ്യം കണ്ടു.സ്‌പോര്‍ട്ടിംഗ് ലിസ്ബണിനെതിരെ റയല്‍ മാഡ്രിഡിനായി വറാനെയും ബെന്‍സിമയും ഗോളടിച്ചു.
പന്ത്രണ്ട് ഗോളുകള്‍ പിറന്നു ബൊറൂസിയ-ലെഗിയ മത്സരത്തില്‍ (8-4). റ്യൂസ് ബൊറൂസിയക്കായി ഹാട്രിക്ക് നേടി. കഗാവ ഡബിളടിച്ചപ്പോള്‍ സാഹിന്‍, ഡെംബെലെ, പാസ്ലാക് എന്നിവര്‍ ഓരോ ഗോള്‍ വീതം ബൊറൂസിയക്കായി നേടി.
ഗോള്‍ നില
മൊണാക്കോ 2-1 ടോട്ടനം ഹോസ്പര്‍
ബൊറുസിയ ഡോട്മുണ്ട് 8-2 ലെഗിയ വാര്‍സ
സ്‌പോര്‍ട്ടിംഗ് 1-2 റയല്‍മാഡ്രിഡ്
ലെസ്റ്റര്‍ സിറ്റി 2-1 ക്ലബ്ബ് ബ്രുഗെ
സി എസ് കെ എ 1-1 ബയെര്‍ ലെവര്‍കുസന്‍
എഫ് സി കോപന്‍ഹേഗന്‍ 0-0 എഫ് സി പോര്‍ട്ടോ
ഡിനാമോ സാഗ്രെബ് 0-1 ലിയോണ്‍
സെവിയ്യ 1-3 യുവെന്റസ്