Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി വീണ്ടും, ബാഴ്‌സലോണയ്ക്ക് 5-1ന്റെ ജയം

മാഡ്രിഡ്: സ്പാനിഷ് ലീഗായ ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ലയണല്‍ മെസ്സിയുടെ ഇരട്ടൊഗോളിനൊപ്പം ലൂയിസ് സോറസും നെയ്മറും റഫിഞ്ഞയും ഓരോ ഗോള്‍വീതം ചേര്‍ത്തതോടെ ലെഗനസിനെതിരേ 5-1നാണ് സൂപ്പര്‍ ടീം ജയിച്ചു കയറിയത്. അപ്പെല്‍റ്റ് പൈറസാണ് പ്രീമിയര്‍ ലീഗിലേക്ക് ഈ വര്‍ഷം സ്ഥാനക്കയറ്റം ടീമിനുവേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

messi

മറ്റു മത്സരങ്ങളില്‍ അത്‌ലറ്റികോ മാഡ്രിഡ് ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് സ്‌പോര്‍ട്ടിങ് ഗിജോണിനെയും ലാസ് പാല്‍മാസ് 1-0ന് മലാഗയെയും തോല്‍പ്പിച്ചു. ഐബര്‍-സെവിയ്യ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. ഞായറാഴ്ച നടക്കുന്ന മത്സരങ്ങളില്‍ എസ്പാനിയോള്‍ റയല്‍മാഡ്രിഡുമായും ഒസാസുന സെല്‍റ്റാ വിഗോയുമായും അത്‌ലറ്റികോ ബില്‍ബാവോ വലന്‍സിയയുമായും വില്ലാറയല്‍ റയല്‍ സോസ്യദാദുമായും ഏറ്റുമുട്ടും.

നാലു മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഒമ്പത് പോയിന്റുമായി ബാഴ്‌സലോണയാണ് ഏറ്റവും മുന്നില്‍. മൂന്നു മത്സരങ്ങളില്‍ നിന്നും ഇത്ര തന്നെ പോയിന്റുള്ള റയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ലാസ് പാല്‍മാസിനും ഒമ്പത് പോയിന്റാണുള്ളത്.

Story first published: Sunday, September 18, 2016, 7:06 [IST]
Other articles published on Sep 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+