Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിറ്റി വീണ്ടും ടോപ്; ലുക്കാക്കു ഡബിളില്‍ മാഞ്ചസ്റ്റര്‍.. ഫൈവ്സ്റ്റാര്‍ ബയേണ്‍; എംബാപ്പെ മികവില്‍ പിഎസ്ജി

ലണ്ടന്‍/മ്യൂണിക്ക്/പാരിസ്/റോം/മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ജയം. 29ാം റൗണ്ട് മല്‍സരത്തില്‍ സിറ്റി 1-0ന് ബേണ്‍മൗത്തിനെയും മാഞ്ചസ്റ്റര്‍ 3-2ന് സതാംപ്റ്റനെയും പരാജയപ്പെടുത്തുകയായിരുന്നു.


മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും തലപ്പത്ത്

മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും തലപ്പത്ത്

ബേണ്‍മൗത്തിനെതിരായ വിജയത്തോടെ ലീഗില്‍ സിറ്റി വീണ്ടും തലപ്പത്തെത്തി. എവേ മല്‍സരത്തില്‍ 55ാം മിനിറ്റില്‍ റിയാദ് മഹ്‌റേഷാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. മുന്‍ ജേതാക്കളായ ലിവര്‍പൂളിനെയാണ് പോയിന്റ് പട്ടികയില്‍ സിറ്റി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 29 മല്‍സരങ്ങളില്‍ നിന്ന് 71 പോയിന്റോടെയാണ് സിറ്റി ലീഗിലെ ഒന്നാം സ്ഥാനക്കാരായത്. 28 മല്‍സരങ്ങളില്‍ നിന്ന് 69 പോയിന്റാണ് രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂളിനുള്ളത്.

ആവേശകരമായ മല്‍സരത്തില്‍ റൊമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോളാണ് സതാംപ്റ്റനെതിരേ മാഞ്ചസ്റ്ററിന് വിജയം സമ്മാനിച്ചത്. 59, 89 മിനിറ്റുകളിലാണ് ലുക്കാക്കു മാഞ്ചസ്റ്ററിനായി വലക്കുലുക്കിയത്. 53ാം മിനിറ്റില്‍ ആന്ദ്രെസ് പെരെയ്‌റയിലൂടെയാണ് സതാംപ്റ്റനെതിരേ മാഞ്ചസ്റ്റര്‍ തിരിച്ചുവരവിന് തുടക്കമിട്ടത്. സതാംപ്റ്റനു വേണ്ടി 26ാം മിനിറ്റില്‍ യാന്‍ വലേറിയും 75ാം മിനിറ്റില്‍ ജെയിംസ് വാര്‍ഡ് പ്രൗസുമാണ് സ്‌കോര്‍ ചെയ്തത്. വിജയത്തോടെ 58 പോയിന്റുമായി മാഞ്ചസ്റ്റര്‍ ലീഗില്‍ നാലാം സ്ഥാനത്തേക്ക് കയറി. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ബ്രൈറ്റണ്‍ 1-0ന് ഹഡേര്‍സ്ഫീല്‍ഡിനെയും ക്രിസ്റ്റല്‍ പാലസ് 3-1ന് ബേണ്‍ലിയെയും വോള്‍വ്‌സ് 2-0ന് കാര്‍ഡിഫ് സിറ്റിയെയും വെസ്റ്റ്ഹാം 2-0ന് ന്യൂകാസിലിനെയും പരാജയപ്പെടുത്തി.

ബയേണ്‍ ഡോട്മുണ്ടിനൊപ്പം; മിലാനും ജയം

ബയേണ്‍ ഡോട്മുണ്ടിനൊപ്പം; മിലാനും ജയം

ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരരായ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. ലീഗിലെ 24ാം റൗണ്ട് മല്‍സരത്തില്‍ ബയേണ്‍ 5-1ന് ബൊറൂസ്യ മൊകന്‍ഗ്ലാഡ്ബാച്ചിനെ തരിപ്പണമാക്കുകയായിരുന്നു. വിജയത്തോടെ ബയേണ്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബൊറൂസ്യ ഡോട്്മുണ്ടിനൊപ്പമെത്തുകയും ചെയ്തു. 24 മല്‍സരങ്ങളില്‍ നിന്ന് ഡോട്മുണ്ടിനും ബയേണിനും 54 പോയിന്റ് വീതമാണുള്ളത്. നേരിയ ഗോള്‍ശരാശരിയുടെ മുന്‍തൂക്കത്തില്‍ ഡോട്മുണ്ട് ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്.

ബൊറൂസ്യക്കെതിരേ ബയേണിനായി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇരട്ട ഗോളും ജാവി മാര്‍ട്ടിനെസ്, തോമസ് മുള്ളര്‍, സെര്‍ജി നാബ്രി എന്നിവര്‍ ഓരോ ഗോള്‍ വീതവും നിറയൊഴിച്ചു. ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ എസി മിലാന്‍ 1-0ന് സാസുവോലോയെ തോല്‍പ്പിച്ചപ്പോള്‍ റോമയെ 0-3ന് ലാസിയോ തകര്‍ത്തുവിട്ടു.

ഗോളടി തുടര്‍ന്ന് എംബാപ്പെ, പിഎസ്ജിയുടെ വാഴ്ച

ഗോളടി തുടര്‍ന്ന് എംബാപ്പെ, പിഎസ്ജിയുടെ വാഴ്ച

ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജി വിജയക്കുതിപ്പ് തുടരുന്നു. 26ാം റൗണ്ട് മല്‍സരത്തില്‍ കീനിനെ 1-2ന് തോല്‍പ്പിച്ചാണ് ലീഗില്‍ പിഎസ്ജിയുടെ തേരോട്ടം. സീസണില്‍ മികച്ച ഫോം തുടരുന്ന ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്.

ഈ വിജയത്തോടെ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലില്ലെയുമായുള്ള പോയിന്റ് അകലം 20 ആക്കി ഉയര്‍ത്താനും ഒന്നാംസ്ഥാനക്കാരായ പിഎസ്ജിക്ക് കഴിഞ്ഞു. 26 മല്‍സരങ്ങളില്‍ നിന്ന് 71 പോയിന്റുമായാണ് പിഎസ്ജി ലീഗ് കിരീടത്തിലേക്ക് കുതിക്കുന്നത്. സ്പാനിഷ് ലീഗില്‍ സെവിയ്യക്ക് തോല്‍വി നേരിട്ടപ്പോള്‍ എസ്പാന്യോള്‍, അലാവസ് ടീമുകള്‍ വിജയം നേടി.

Story first published: Sunday, March 3, 2019, 13:31 [IST]
Other articles published on Mar 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+