Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സി, മാഞ്ചസ്റ്റര്‍, പിഎസ്ജി, മിലാന്‍ ടീമുകള്‍ക്ക് ജയം... ആഴ്‌സനലിന്റെ വിജയക്കുതിപ്പിന് ബ്രേക്ക്

ലണ്ടന്‍/പാരിസ്/മാഡ്രിഡ്/റോം; ലീഗ് മല്‍സരങ്ങളില്‍ ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പിഎസ്ജി, എസി മിലാന്‍ ടീമുകള്‍ക്ക് വിജയം. എന്നാല്‍, തുടര്‍ച്ചയായ 10 മല്‍സരങ്ങളില്‍ തോല്‍വിയറിയാതെ കുതിച്ച ആഴ്‌സനലിന് സമനിലക്കുരുക്ക് നേരിട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ 10ാം റൗണ്ട് മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെല്‍സി 4-0ന് ബേണ്‍ലിയെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1ന് എവര്‍ട്ടനെയും പരാജയപ്പെടുത്തുകയായിരുന്നു. എവേ മല്‍സരത്തില്‍ ആഴ്‌സനലിനെ 2-2ന് ക്രിസ്റ്റല്‍ പാലസാണ് സമനിലയില്‍ തളച്ചത്.

football

അതേസമയം, ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജി 2-0ന് മാഴ്‌സല്ലെയെയും ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ജേതാക്കളായ എസി മിലാന്‍ 3-2ന് സംഡോറിയയെയും തോല്‍പ്പിക്കുകയായിരുന്നു. പിഎസ്ജിക്കു വേണ്ടി കിലിയന്‍ എംബാപ്പ, ജുലിയന്‍ ഡ്രാക്സ്ലര്‍ എന്നിവരാണ് ലക്ഷ്യംകണ്ടത്. ഇതോടെ സീസണിന്റെ ആരംഭത്തിലെ 11 മല്‍സരങ്ങളിലും വെന്നിക്കൊടി നാട്ടിയ ടോട്ടനമിന്റെ റെക്കോഡിനൊപ്പമെത്താനും പിഎസ്ജിക്കായി. സംഡോറിയക്കെതിരേ പാട്രിക് കുട്രോണ്‍, ഗോണ്‍സാലോ ഹിഗ്വയ്ന്‍, സുസോ എന്നിവരാണ് മിലാനായി വലചലിപ്പിച്ചത്.

നേരത്തെ, ആല്‍വറോ മൊറാട്ട, റോസ് ബാര്‍ക്ക്‌ലി, വില്ല്യന്‍, റുബെന്‍ ലോഫ്റ്റസ് ചീക്ക് എന്നിവരാണ് ബേണ്‍ലിക്കെതിരായ എവേ മല്‍സരത്തില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി ലിവര്‍പൂളിനു പിറകിലായി ലീഗില്‍ രണ്ടാം സ്ഥാനത്തെത്താനും ചെല്‍സിക്കായി. ഹോംഗ്രൗണ്ടില്‍ പോള്‍ പോഗ്ബ, ആന്റോണിയോ മാര്‍ഷ്യല്‍ എന്നിവരാണ് എവര്‍ട്ടനെതിരേ മാഞ്ചസ്റ്ററിനു വേണ്ടി ലക്ഷ്യംകണ്ടത്. സിഗുഡ്‌സനാണ് എവര്‍ട്ടന്റെ ആശ്വാസ ഗോള്‍ സ്‌കോറര്‍. ജയത്തോടെ മാഞ്ചസ്റ്റര്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി. എന്നാല്‍, ഇരട്ട ഗോള്‍ നേടിയ ക്രിസ്റ്റല്‍ പാലസിന്റെ ലുക്ക മില്‍വോജിക്കാണ് ആഴ്‌സനലിന്റെ വിജയക്കുതിപ്പിന് ബ്രേക്കിട്ടത്. ആഗസ്റ്റ് 18ന് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയോട് തോല്‍വി വഴങ്ങിയതിനു ശേഷം വ്യത്യസ്ഥ ടൂര്‍ണമെന്റുകൡ ഉള്‍പ്പെടെ അവസാനമായി കളിച്ച 10 മല്‍സരങ്ങളിലും ആഴ്‌സനല്‍ വെന്നിക്കൊടി നാട്ടിയിരുന്നു. ഈ കുതിപ്പിനാണ് പാലസ് സ്റ്റോപ്പിട്ടത്. ആഴ്‌സനലിനായി ഗ്രാനിറ്റ് സാക്ക, പിയെറെ എംറിക് ഒബാമയെങ്ക് എന്നിവരാണ് വലകുലുക്കിയത്. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ആഴ്‌സനല്‍.

സ്പാനിഷ് ലീഗില്‍ ഗെറ്റാഫെ 2-0ന് ബെറ്റിസിനെയും അലാവസ് 2-1ന് വിയ്യാറയലിനെയും സെവിയ്യ 2-1ന് ഹുഹെസ്‌കയെയും ഇറ്റാലിയന്‍ ലീഗില്‍ കാഗ്ലിയാരി 2-1ന് ചീവോയെയും ഫിയൊറെന്റീന 3-0ന് സ്പാലിനെയും തോല്‍പ്പിച്ചപ്പോള്‍ നാപ്പോളി-റോമ മല്‍സരം 1-1ന് അവസാനിച്ചു. ജര്‍മന്‍ ലീഗില്‍ ബയേര്‍ ലെവര്‍ക്യൂസന്‍ 6-2ന് വെര്‍ഡറിനെ തകര്‍ത്തു.

Story first published: Monday, October 29, 2018, 14:24 [IST]
Other articles published on Oct 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+