Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവസരം തുലച്ച് ലിവര്‍പൂള്‍; ചെല്‍സിക്ക് ജയം... യുവന്റസും അത്‌ലറ്റികോയും മുന്നോട്ട്

ലണ്ടന്‍/റോം/മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ലിവര്‍പൂളിന് സമനിലക്കുരുക്ക് നേരിട്ടപ്പോള്‍ ചെല്‍സി വിജയം സ്വന്തമാക്കി. ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസും സ്പാനിഷ് ലീഗില്‍ മുന്‍ ജേതാക്കളായ അത്‌ലറ്റികോ മാഡ്രിഡും വിജയത്തോടെ മുന്നേറ്റം നടത്തി.

ലിവര്‍പൂളിന് സമനിലപൂട്ട്; രണ്ടടിച്ച് ചെല്‍സി

ലിവര്‍പൂളിന് സമനിലപൂട്ട്; രണ്ടടിച്ച് ചെല്‍സി

29ാം റൗണ്ട് മല്‍സരത്തില്‍ എവര്‍ട്ടനാണ് ലിവര്‍പൂളിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്. സ്വന്തം തട്ടകത്തില്‍ മികച്ച പോരാട്ടമാണ് എവര്‍ട്ടന്‍ ലിവര്‍പൂളിനെതിരേ കാഴ്ചവച്ചത്.

സമനിലയില്‍ കുരുങ്ങിയതോടെ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള ലിവര്‍പൂളിന് മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു. കഴിഞ്ഞ ദിവസം നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ പിന്തള്ളി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 29 മല്‍സരങ്ങളില്‍ നിന്ന് 71 പോയിന്റുമായി സിറ്റി ഒന്നാമതും 70 പോയിന്റോടെ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്.

അതേസമയം, എവേ മല്‍സരത്തില്‍ ഫുള്‍ഹാമിനെ 1-2ന് ചെല്‍സി പരാജയപ്പെടുത്തുകയായിരുന്നു. ഗോണ്‍സാലോ ഹിഗ്വയ്ന്‍, ജോര്‍ജീഞ്ഞോ എന്നിവരാണ് ബ്ലൂസിന് വേണ്ടി വലകുലുക്കിയത്. കാലം ചാംബേര്‍സാണ് ഫുള്‍ഹാമിന്റെ ഗോള്‍ സ്‌കോറര്‍. 28 മല്‍സരങ്ങളില്‍ നിന്ന് 56 പോയിന്റുമായി നിലവില്‍ ആറാം സ്ഥാനത്താണ് ചെല്‍സി. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ വാട്‌ഫോര്‍ഡ് 2-1ന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു.

നാപ്പോളിയും കടന്ന് യുവന്റസ്

നാപ്പോളിയും കടന്ന് യുവന്റസ്

ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് 2-1ന് നാപ്പോളിയെ പരാജയപ്പെടുത്തുകയായിരുന്നു. ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള അങ്കത്തില്‍ ഇരു ടീമിലെയും ഓരോ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് കളംവിട്ടു.

26ാം റൗണ്ട് മല്‍സരത്തില്‍ മിറാലെം പാനിക്ക്, എംറി കാന്‍ എന്നിവരാണ് യുവന്റസിനു വേണ്ടി വലകുലുക്കിയത്. ജോസ് കാല്ലെജണ്‍ നാപ്പോളിയുടെ ഏക ഗോള്‍ തിരിച്ചടിച്ചു. പെനാല്‍റ്റി കിക്കിലൂടെ സമനില പിടിക്കാന്‍ അവസരം ലഭിച്ചെങ്കിലും നാപ്പോളി പാഴാക്കി.

നിലവില്‍ 72 പോയിന്റുമായി ലീഗ് കിരീടത്തിലേക്ക് അടുക്കുകയാണ് യുവന്റസ്. 56 പോയിന്റ്ാണ് രണ്ടാം സ്ഥാനത്തുള്ള നാപ്പോളിക്കുള്ളത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ടൊറീനോ 3-0ന് ചീവോയെയും സംഡോറിയ 2-1ന് സ്പാലിനെയും ഉഡിനെസ് 2-1ന് ബൊലോഗ്നയെയും അറ്റ്‌ലാന്റെ 3-1ന് ഫിയൊറെന്റീനയെയും തോല്‍പ്പിച്ചു.

മൊറാറ്റ ഡബിളില്‍ അത്‌ലറ്റികോ

മൊറാറ്റ ഡബിളില്‍ അത്‌ലറ്റികോ

സ്പാനിഷ് ലീഗില്‍ ആല്‍വെറോ മൊറാറ്റയുടെ ഇരട്ട ഗോള്‍ മികവില്‍ അത്‌ലറ്റികോ മാഡ്രിഡ് 2-0ന് റയല്‍ സോസിഡാഡിനെ പരാജയപ്പെടുത്തുകയായിരുന്നു. വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയുമായുള്ള പോയിന്റ് അകലം ഏഴാക്കി കുറയ്ക്കാനും അത്‌ലറ്റികോയ്ക്കായി. നിലവില്‍ 26 മല്‍സരങ്ങളില്‍ നിന്ന് ബാഴ്‌സയ്ക്ക് 60 ഉം അത്‌ലറ്റികോയ്ക്ക് 53 ഉം മൂന്നാമതുള്ള റയല്‍ മാഡ്രിഡിന് 48 ഉം പോയിന്റാണുള്ളത്.

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഐബര്‍ 1-0ന് സെല്‍റ്റയെയും ഗെറ്റാഫെ 2-1ന് ബെറ്റിസിനെയും വലന്‍സിയ 2-0ന് അത്‌ലറ്റിക് ബില്‍ബാവോയെയും തോല്‍പ്പിച്ചു. ജര്‍മന്‍ ലീഗില്‍ സ്റ്റുട്ട്ഗര്‍ട്ട് 5-1ന് ഹാനോവറിനെയും ഫ്രഞ്ച് ലീഗില്‍ ലിയോണ്‍ 5-1ന് ടൗലോസയെയും തകര്‍ത്തു.

Story first published: Monday, March 4, 2019, 10:49 [IST]
Other articles published on Mar 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+