പ്രീക്വാര്‍ട്ടറില്‍ ആരൊക്ക?; അര്‍ജന്റീനയും ജര്‍മനിയും ബ്രസീലും കടക്കുമോ?; പ്രവചനം ഇങ്ങനെ
മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിനായി പ്രമുഖ ടീമുകള്‍ തിങ്കളാഴ്ച മുതല്‍ മൈതാനത്തിറങ്ങുകയാണ്. മുപ്പത്തിരണ്ടു രാജ്യങ്ങളില്‍ ഇതുവരെ ആറു ടീമുകള്‍ മാത്രമാണ് പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. ശേഷിക്കുന്ന 10 സീറ്റുകള്‍ ഏതു ടീമിനും ലഭിക്കാമെന്ന അവസ്ഥയിലാണ്. അര്‍ജന്റീനയും ജര്‍മനിയും ബ്രസീലുമെല്ലാം ഇപ്പോഴും അവ്യക്തതയിലാണ്.
ആരൊക്കെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുമെന്നതിനെ സംബന്ധിച്ച് ബിബിസിക്കുവേണ്ടി മുന്‍ ഫുട്‌ബോള്‍ താരം മാര്‍ക്ക് ലോറന്‍സണ്‍ പ്രവനങ്ങള്‍ നടത്തി. ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ആരൊക്കെ ജയിക്കുമെന്നും ഇതുവഴി ആരൊക്കെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കുമെന്നും ലോറന്‍സണ്‍ പറയുന്നുണ്ട്.

യുറുഗ്വായ്, റഷ്യ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍
ഗ്രൂപ്പ് എ യില്‍ സൗദി അറേബ്യ, ഈജിപ്ത് മത്സരവും യുറുഗ്വായ്, റഷ്യ മത്സരവും സമനിലയില്‍ കലാശിക്കുമെന്നാണ് ലോറന്‍സണിന്റെ പ്രവചനം. ഗ്രൂപ്പ് ബിയില്‍ ഇറാന്‍ പോര്‍ച്ചുഗല്‍ മത്സരത്തില്‍ ജയിച്ച് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലെത്തും. മോറോക്കോയ്‌ക്കെതിരെ സ്‌പെയിനും ജയിക്കും. സ്‌പെയിന്‍ ഗ്രൂപ്പ് ജേതാക്കളാകുമെന്നും ലോറന്‍സണ്‍ പറയുന്നു.

ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, അര്‍ജന്റീന, ക്രൊയേഷ്യ
ഗ്രൂപ്പ് സി യില്‍ ഓസ്ര്‌ടേലിയ, പെറു മത്സരം സമനിലയിലാകും. ഇതോടെ ഇരു ടീമുകളും പുറത്താകും. ഡെന്മാര്‍ക്കിനെ 2-0 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ഫ്രാന്‍സ് ഗ്രൂപ്പ് ജേതാക്കളാവുകയും ചെയ്യും. ഗ്രൂപ്പ് ഡിയില്‍ ഐസ്‌ലന്‍ഡ്, ക്രൊയേഷ്യ മത്സരം സമനിലയിലാകുമെന്നാണ് പ്രവചനം. നൈജീരിയയെ തോല്‍പ്പിച്ച് അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കും. തോല്‍വിയില്‍നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് മെസ്സിയും സംഘവും ആക്രമിച്ചു കളിക്കുമെന്നാണ് ലോറന്‍സണ്‍ പറയുന്നത്.

ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, മെക്‌സിക്കോ
ഗ്രൂപ്പ് ഇ യില്‍ ബ്രസീല്‍ അവസാന മത്സരത്തില്‍ സെര്‍ബിയയെ തോല്‍പ്പിക്കും. സ്വിറ്റ്‌സര്‍ലന്‍ഡ് കോസ്‌റ്റോറിക്കയെയും തോല്‍പ്പിക്കുന്നതോടെ ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും പ്രീക്വാര്‍ട്ടറിലെത്തും. ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകുകയും ചെയ്യും. ഗ്രൂപ്പ് എഫ് ല്‍ ജര്‍മനി സൗത്ത് കൊറിയയെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിക്കും. മെക്‌സിക്കോ സ്വീഡനേയും തോല്‍പ്പിക്കും. മൂന്നു മത്സരങ്ങളും ജയിക്കുന്ന മെക്‌സിക്കോ ആയിരിക്കും ഗ്രൂപ്പ് ചാമ്പ്യന്മാര്‍. ഇതോടെ ബ്രസീലും ജര്‍മനിയും പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.

ഇംഗ്ലണ്ട്, ബെല്‍ജിയം, സെനഗല്‍, കൊളംബിയ
ഗ്രൂപ്പ് ജി യില്‍ കരുത്തരായ ഇംഗ്ലണ്ടും ബെല്‍ജിയവും തമ്മിലുള്ള പോരാട്ടത്തില്‍ ഇംഗ്ലണ്ടിനാണ് സാധ്യത കല്‍പ്പിക്കുന്നത്. ടുണീഷ്യ പനാമയെ തോല്‍പ്പിക്കുമെന്നും പറയുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ടും രണ്ടാസ്ഥാനക്കാരായി ബെല്‍ജിയവും പ്രീക്വാര്‍ട്ടറില്‍ എത്തും. ഗ്രൂപ്പ് എച്ച് ല്‍ പോളണ്ട് ജപ്പാനെ തോല്‍പ്പിക്കും, സെനഗല്‍ കൊളംബിയ മത്സരം സമനിലയിലും കലാശിക്കും. ഇതോടെ സെനഗലും കൊളംബിയയും പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കും. നേരത്തെ ടൂര്‍ണമെന്റില്‍ ബ്രസീല്‍ കിരീടം നേടുമെന്നും ലോറന്‍സണ്‍ പ്രവചിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications