വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഇനി അഞ്ചു വയസ്സു മുതല്‍ പരിശീലനം

By Desk

മലപ്പുറം: കേരളത്തില്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ മലപ്പുറത്തിനി അഞ്ചു വയസ്സു മുതല്‍ കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്നു. പുതിയ സാങ്കേതിക മികവുകളും പരിശീലനങ്ങളും കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കാനായി രണ്ടു ലാറ്റിനമേരിക്കന്‍ പരിശീലകരും മലപ്പുറത്തെത്തി.

മലപ്പുറം വേക്ക് അപ്പ് ഫുട്ബോള്‍ അക്കാദമി കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പുതുതായി ആരംഭിക്കുന്ന അഞ്ച് വയസ്സ് മുതല്‍ 13 വയസ്സ് വരെ, 14 മുതല്‍ 18 വയസ്സ് വരെയുള്ള ബച്ചിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനായിട്ടാണ് അര്‍ജന്റിനയില്‍ നിന്നുള്ള പരിശീലകരായ ഫിക്ക്ന്റോ റോഡ്രിഗസ്, ഹോസെ ചെര്‍മോണ്ട് എന്നിവരെത്തിയത്.

latin

പരീശീലനത്തിനായുള്ള യുവേഫ ബി ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ള ഇരുവരും ഗ്രാസ്സ് റൂട്ട്, യൂത്ത് തലങ്ങളില്‍ പരിശീലനം നല്‍കി കഴിവ് തെളിയിച്ചവരാണ്. അര്‍ജന്റീനയിലെയും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെുയും മികച്ച ടീമുകളെ പരിശീലിപ്പിച്ചാണ് ഇവര്‍ മലപ്പുറത്തേക്കെത്തുന്നത്.രണ്ടു പരിശീലകരുടെയും മുഴുവന്‍ സമയ സേവനം അക്കാദമിയിലെ കുട്ടികള്‍ക്ക് ലഭ്യമാകുമെന്ന് വേക്ക് അപ്പ് ഫുടേബോള്‍ അക്കാദമി ഭാരവാഹികള്‍ ഒരു വര്‍ഷത്തെ കരാറിലാണു പരിശീലകര്‍ ഇവിടെ എത്തിയിട്ടുള്ളത്.

നിലവിലെ ഇന്ത്യന്‍ടീമിലടക്കം കളിക്കുന്ന പല കളിക്കാരും ചെറുപ്രായത്തില്‍ പരിശീലനം ലഭിക്കാത്തവരാണ്. എന്നാല്‍ ഫുട്ബോളില്‍ രാജ്യത്തിന് തന്നെ അഭിമാനമാകാവുന്ന താരങ്ങളെ വേക്ക് അപ്പ് ഫുടേബോള്‍ അക്കാദമിയുടെ പരിശീലക കളരിയിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികള്‍. മികച്ച പരിശീലനം നല്‍കുന്നതോടൊപ്പം കുട്ടികളുടെ കായിക ക്ഷമത വളര്‍ത്തലും ലക്ഷ്യംവെക്കുന്നു. അക്കാദമിയിലേക്കുള്ള പ്രവേശനത്തിനും മറ്റു വിവരങ്ങള്‍ക്കുമായി 7902551515, 7558999989 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ഭാരാവാഹികള്‍ അറിയിച്ചു. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ വേക്ക് അപ്പ് ഫുട്ബോള്‍ അക്കാദമിയുടെ ജേഴ്സി പരിശീലകരായ ഫിക്ക്ന്റോ റോഡ്രിഗസ്, ഹോസെ ചെര്‍മോണ്ട് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍, മുഖ്യപരിശീലകന്‍ ഷാജിറുദ്ധീന്‍ കോപ്പിലാന്‍, സുല്‍ഫീക്കര്‍ അലി, ഫര്‍ഹാദ്, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.

Story first published: Saturday, December 1, 2018, 11:49 [IST]
Other articles published on Dec 1, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X