Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

17ാം വയസ്സില്‍ അവനോളമൊന്നും മെസ്സിയും റോണോയും ചെയ്തിട്ടില്ല!! മുന്‍ റയല്‍ താരം പറയുന്നു

ലോക ഫുട്‌ബോളിലെ പുതിയ സെന്‍സേഷനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന സ്പാനിഷ് കൗമാര താരം ലാമിന്‍ യമാലിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ മുന്‍ ഡിഫന്‍ഡര്‍ യുവാന്‍ഫ്രാന്‍ മൊറേനോ. 17ാം വയസ്സില്‍ യമാല്‍ നടത്തിയ പ്രകടനത്തിന്റെ ലെവലിനൊന്നും ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ എത്തിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം ബാഴ്‌സലോണയില്‍ മുന്‍ കോച്ച് സാവി ഹെര്‍ണാണ്ടസിനു കീഴില്‍ ഫസ്റ്റ് ടീമിലേക്കു പ്രൊമോഷന്‍ ലഭിച്ചതോടെയാണ് 16കാരനായ യമാല്‍ താരപദവിയിലേക്കുയര്‍ന്നത്. അസാധാരണ പ്രകടനങ്ങളിലൂടെ വളരെ വേഗത്തില്‍ ബാഴ്‌സയുടെ തുറുപ്പുചീട്ടായി താരം മാറുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ വിവിധ ടൂര്‍ണമെന്റുകളിലായി ബാഴ്സയ്ക്കു വേണ്ടി 50 മല്‍സരങ്ങളില്‍ കളിച്ച യമാല്‍ 16 ഗോളുകളും സ്‌കോര്‍ ചെയ്തു.

LAMINE YAMAL

ബാഴ്‌സയിലെ പ്രകടനം ഈ വര്‍ഷത്തെ യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിലും യമാലിനു ഇടം നേടിക്കൊടുത്തിരുന്നു. ടൂര്‍ണമെന്റില്‍ നാലു അസിസ്റ്റുകള്‍ നല്‍കിയ താരം ഫ്രാന്‍സുമായുള്ള സെമി ഫൈനലില്‍ ഗോളും കണ്ടെത്തിയിരുന്നു. സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കാണ് യമാല്‍ വഹിച്ചത്. 17ാം വയസ്സില്‍ തന്നെ ആദ്യത്തെ യൂറോ കപ്പും സ്വന്തം പേരില്‍ ചേര്‍ത്തിരിക്കുകയാണ് യമാല്‍.

യമാല്‍ വേറെ ലെവല്‍

17ാം വയസ്സില്‍ ലാമിന്‍ യമാല്‍ കൈവരിച്ചിട്ടുള്ള നേടങ്ങള്‍ നോക്കൂ. ഫുട്‌ബോളില്‍ ഈ പ്രായത്തില്‍ മറ്റൊരു താരത്തിനും സാധിക്കാത്ത കാര്യമാണിത്. ലയണല്‍ മെസ്സിയോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ പേലും ഈ പ്രായത്തില്‍ ഇതിനോളമെത്തിയിട്ടില്ല. തന്റെ പ്രായത്തില്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരത്തെയാണ് നമ്മള്‍ നേരിടുന്നതെന്നു യുവാന്‍ ഫ്രാന്‍ മൊറേനോ വ്യക്തമാക്കി.

ഒരു കുട്ടിയെപ്പോലെ വളരെ സ്വാഭാവികമായ രീതിയില്‍ ഇവയെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതു കാരണമാണ് യാമില്‍ യമാല്‍ ഇത്രയും മിടുക്കനും ഇതിഹാസവുമായി മാറുന്നത്. ഫീല്‍ഡിനു പുറത്തേക്കു അവന്‍ ചിരിച്ചുകൊണ്ടാണ് പോവാറുള്ളത്. കളിക്കളത്തില്‍ ഫൗള്‍ നേരിട്ടാലും യമാല്‍ മുഖം ചുളിക്കാതെ എഴുന്നേല്‍ക്കുകയും കളി തുടരുകയും ചെയ്യും. കളിക്കളത്തിനു അകത്തും പുറത്തും ഉദാഹരണമായി നമ്മള്‍ ഒരു താരത്തെ നോക്കുകയാണെങ്കില്‍ ഇതിനു അനുയോജ്യനാണ് യമാലെന്നും അദ്ദേഹം വ്യക്തമാക്കി.

ലാമിന്‍ യമാല്‍ മഹാനായ ഫുട്‌ബോളറാണ്. മഹാന്മാരായിട്ടുള്ള കളിക്കാര്‍ എല്ലാ അര്‍ഥത്തിലും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. എല്ലാ ആഴ്ചകളിലും ഈ 17 കാരന്‍ ഗ്രൗണ്ടില്‍ ചവിട്ടേല്‍ക്കുകയും വീഴുകയുമെല്ലാം ചെയ്യും. സ്വന്തം ഐഡി കാര്‍ഡില്‍ പോലും അവനു ഇതേല്‍ക്കാറുണ്ട്.

പക്ഷെ അവന്‍ ചിരിച്ച് കൊണ്ട് ഇവയോടെല്ലാം പ്രതികരിക്കുകയും ഗോളുകള്‍ സ്‌കോര്‍ ചെയ്ത് മുന്നോട്ടു പോവുകയും ചെയ്യുകയാണ്. വളരെ ദുഷ്‌കരമായ സാഹചര്യങ്ങളിലും ഈ തരത്തില്‍ തുടരാന്‍ കഴിയുന്നതാണ് യമാലിനെ വ്യത്യസ്തനാക്കി മാറ്റുന്നതെന്നും മൊറേനോ കൂട്ടിച്ചേര്‍ത്തു.

17ാം വയസ്സില്‍ യമാല്‍ തന്റെ ആദ്യത്തെ അന്താരാഷ്ട്ര ട്രോഫി സ്വന്തമാക്കിയപ്പോള്‍ മെസ്സി ബാഴ്‌സോണയ്ക്കായി അരങ്ങേറ്റം കുറിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. റൊണാള്‍ഡോയാവട്ടെ തന്റെ ആദ്യ ക്ലബ്ബായ പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ അരങ്ങേറ്റം കുറിച്ച സമയമായിരുന്നു ഇത്.

Story first published: Monday, December 16, 2024, 16:11 [IST]
Other articles published on Dec 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+