Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഡ്രിഡ് ഡെര്‍ബി സമനിലയില്‍; ബാഴ്‌സയ്ക്ക് വീണ്ടും കുരുക്ക്... യുവന്റസും ഡോട്മുണ്ടും കസറി

മാഡ്രിഡ്/റോം/മ്യൂണിക്ക്: സ്പാനിഷ് ലീഗിലെ മാഡ്രിഡ് ഡെര്‍ബി സമനിലയില്‍. മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും മുഖാമുഖം വന്ന ക്ലാസിക്ക് പോര് ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു.

അതേസമയം, നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയെ 1-1ന് അത്‌ലറ്റിക് ബില്‍ബാവോ സമനിലയില്‍ കെട്ടി. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ വലന്‍സിയ 1-0ന് റയല്‍ സോസിഡാഡിനെയും സെവിയ്യ 3-1ന് ഐബറിനെയും തോല്‍പ്പിച്ചു.


റയല്‍ മാഡ്രിഡ് 0- അത്‌ലറ്റികോ മാഡ്രിഡ് 0, ബാഴ്‌സലോണ 1- അത്‌ലറ്റിക് ബില്‍ബാവോ 1

റയല്‍ മാഡ്രിഡ് 0- അത്‌ലറ്റികോ മാഡ്രിഡ് 0, ബാഴ്‌സലോണ 1- അത്‌ലറ്റിക് ബില്‍ബാവോ 1

മാഡ്രിഡ് ഡെര്‍ബിയില്‍ അത്‌ലറ്റികോയ്‌ക്കെതിരേ വ്യക്തമായ ആധിപത്യം പുലര്‍ത്താനായെങ്കിലും റയലിന് വിജയഗോള്‍ മാത്രം കണ്ടെത്താനായില്ല. മല്‍സരത്തിനിടെ സൂപ്പര്‍താരം ഗരെത് ബേല്‍ പരിക്കേറ്റ് കളംവിട്ടത് സമനില കെണിക്കിടെ റയലിന് മറ്റൊരു തിരിച്ചടിയാവുകയും ചെയ്തു.

അതേസമയം, ലീഗിലെ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലാണ് സൂപ്പര്‍താരം ലയണല്‍ മെസ്സി നയിക്കുന്ന ബാഴ്‌സയ്ക്ക് വിജയം അകന്നു നില്‍ക്കുന്നത്. ഏഴാം റൗണ്ടില്‍ അത്‌ലറ്റിക് ബില്‍ബാവോയോടാണ് 1-1ന് ഹോംഗ്രൗണ്ടില്‍ ബാഴ്‌സ സമനിലയുമായി തൃപ്തിപ്പെട്ടത്. ജിറോണയോട് 2-2ന് സമനില വഴങ്ങിയ ബാഴ്‌സയെ ആറാം റൗണ്ടില്‍ ലെഗനെസ് 2-1ന് ഞെട്ടിച്ചിരുന്നു.

41ാം മിനിറ്റില്‍ ഓസ്‌കാര്‍ ഡി മാര്‍കോസിലൂടെ ബില്‍ബാവോയാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍, 84ാം മിനിറ്റില്‍ മുനിര്‍ എല്‍ ഹദ്ദാദിയിലൂടെ ബാഴ്‌സ സമനില പിടിക്കുകയായിരുന്നു. ഏഴ് മല്‍സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ബാഴ്‌സ ഒന്നാമതും റയല്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്.

 യുവന്റസ് 3- നാപ്പോളി 1

യുവന്റസ് 3- നാപ്പോളി 1

ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് വിജയക്കുതിപ്പ് തുടരുകയാണ്. ഏഴാം റൗണ്ടില്‍ ശക്തരായ നാപ്പോളിയെ 1-3ന് യുവന്റസ് തകര്‍ക്കുകയായിരുന്നു. ഡ്രൈസ് മെര്‍ട്ടെന്‍സിലൂടെ നാപ്പോളിയാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍, മരിയോ മാന്‍ഡ്യൂകിച്ചിന്റെ ഇരട്ട ഗോളില്‍ യുവന്റസ് തിരിച്ചടിക്കുകയായിരുന്നു. ലിയോനാര്‍ഡോ ബൊനൂച്ചിയാണ് യുവന്റസിന്റെ മറ്റൊരു സ്‌കോറര്‍.

ഏഴ് മല്‍സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി യുവന്റസ് ലീഗില്‍ കുതിപ്പ് തുടരുകയാണ്. 15 പോയിന്റുള്ള നാപ്പോളിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഇന്റര്‍മിലാന്‍ 2-0ന് കാഗ്ലിയാരിയെയും റോമ 3-1ന് ലാസിയോയെയും തോല്‍പ്പിച്ചു.

ബോറൂസ്യ ഡോട്മുണ്ട് 4- ബയേര്‍ ലെവര്‍ക്യൂസന്‍ 2

ബോറൂസ്യ ഡോട്മുണ്ട് 4- ബയേര്‍ ലെവര്‍ക്യൂസന്‍ 2


ജര്‍മന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ബൊറൂസ്യ ഡോട്മുണ്ട് 4-2ന് ബയേര്‍ ലെവര്‍ക്യൂസനെ തോല്‍പ്പിച്ചു. ഡോട്മുണ്ടിനായി പാകോ അല്‍കാസര്‍ ഇരട്ട ഗോളുമായി തിളങ്ങി. ലീഗിലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഡോട്മുണ്ട്.

Story first published: Sunday, September 30, 2018, 13:45 [IST]
Other articles published on Sep 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+