Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ്, ഒസാസുനയെ തകര്‍ത്തു; ലീഗില്‍ തലപ്പത്ത്

പാംപ്ലോന: ലാ ലിഗയില്‍ വിജയം തുടര്‍ന്ന് സിനദിന്‍ സിദാനും ശിഷ്യന്മാരും.എവേ മത്സരത്തില്‍ ഒസാസുനയെ ഒന്നിനെതിരേ നാല് ഗോളിനാണ റയല്‍ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ ആദ്യം ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് റയലിന്റെ ഗംഭീര തിരിച്ചുവരവ്. 14ാം മിനുട്ടില്‍ ഉനായ് ഗാര്‍ഷ്യയുടെ ഗോളില്‍ ആതിഥേയരായ ഒസാസുന ലീഡെടുത്തു. 33ാം മിനുട്ടില്‍ ഇസ്‌കോയിലൂടെ റയല്‍ സമനില പിടിച്ചപ്പോള്‍ 38ാം മിനുട്ടില്‍ സെര്‍ജിയോ റാമോസിന്റെ ഗോളില്‍ റയല്‍ ലീഡെടുത്തു. രണ്ടാം പകുതിയില്‍ ശക്തമായ പ്രിരോധമാണ് ആതിഥേയര്‍ പുറത്തെടുത്തത്. എന്നാല്‍ 84ാം മിനുട്ടില്‍ ബെന്‍സേമയുടെ അസിസ്റ്റില്‍ ലൂക്കാസ് റയലിന്റെ ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമില്‍ ലൂക്കാ ജോവിക്ക് റയലിന് നാലാം ഗോളും സമ്മാനിച്ചു.

സീസണിനെ 15ാം ജയം സ്വന്തമാക്കിയ റയല്‍ 52 പോയിന്റുമായാണ് ലീഗില്‍ ഒന്നാമത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് 46 പോയിന്റാണുള്ളത്. ലീഗ് പോരാട്ടം പാതി പിന്നിടുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക് കടുത്ത വെല്ലുവിളിയാണ് റയല്‍ ഉയര്‍ത്തുന്നത്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ ബില്‍ബാവോയെ റയല്‍ സോസിഡാഡ് പരാജയപ്പെടുത്തി.

realmadridvsosasuna

ഒന്നിനെതിരേ രണ്ട് ഗോളിനാണ് സോസിഡാഡിന്റെ ജയം. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 65ാം മിനുട്ടില്‍ പോര്‍ട്ടു സോസിഡാഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ 71ാം മിനുട്ടില്‍ വില്യംസിന്റെ ഗോളില്‍ ബില്‍ബാവോ സമനില പിടിച്ചെങ്കിലും 83ാം മിനുട്ടില്‍ അലക്‌സാണ്ടര്‍ ഇസാക്കിന്റെ ഗോളില്‍ സോസിഡാഡ് വിജയം സ്വന്തമാക്കുകയായിരുന്നു. 37 പോയിന്റുള്ള സോസിഡാഡ് ആറാം സ്ഥാനത്തും 31 പോയിന്റുള്ള ബില്‍ബാവോ ഒമ്പതാം സ്ഥാനത്തുമാണ്. മറ്റൊരു മത്സരത്തില്‍ മലോര്‍ക്കയെ ഒരു ഗോളിന് എസ്പാന്യോളും പരാജയപ്പെടുത്തി.

Story first published: Monday, February 10, 2020, 9:01 [IST]
Other articles published on Feb 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+