Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി തിരിച്ചെത്തി, ബാഴ്‌സലോണ ഡിപോര്‍ട്ടിവോയെ തകര്‍ത്തു

മാഡ്രിഡ്: പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ തിരിച്ചുവരവും അതിശയിപ്പിക്കുന്നതായിരുന്നു. സ്പാനിഷ് ലീഗില്‍ ഡിപോര്‍ട്ടിവോയ്‌ക്കെതിരേയുള്ള മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് അര്‍ജന്റീനിയന്‍ താരം ഗ്രൗണ്ടിലിറങ്ങിയത്.

സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ടീമിനുവേണ്ടി നിറയൊഴിച്ച് ആരാധകരെ ആവേശകൊടുമുടി കയറ്റാന്‍ ഈ ഫോര്‍വേര്‍ഡിനു സാധിച്ചു. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ വിജയം. മെസ്സിയെ കൂടാതെ റഫിഞ്ഞയും(രണ്ട്) സോറസും ചാംപ്യന്മാര്‍ക്കുവേണ്ടി ലക്ഷ്യം കണ്ടു.

Barcelona

മത്സരഫലങ്ങള്‍
ലെഗാനസ് 2-സെവിയ്യ 3
ബാഴ്‌സലോണ 4- ഡിപ്പോര്‍ട്ടിവോ
അത്‌ലറ്റികോ മാഡ്രിഡ് 7-ഗ്രാനഡ 1
റയല്‍ ബെറ്റിസ് 1-റയല്‍ മാഡ്രിഡ് 6

എട്ടു മത്സരങ്ങളില്‍ നിന്നും പതിനെട്ട് പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് ഏറ്റവും മുന്നില്‍. ഇത്ര തന്നെ പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരി പരിഗണിച്ചപ്പോള്‍ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തെത്തി. പതിനേഴ് പോയിന്റുള്ള സെവിയ്യയാണ് മൂന്നാം ്സ്ഥാനത്ത്. ബാഴ്‌സലോണ പതിനാറ് പോയിന്റോടെ നാലാം സ്ഥാനത്താണ്.

Story first published: Sunday, October 16, 2016, 8:53 [IST]
Other articles published on Oct 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+