For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എംബാപ്പെ-ഹാളണ്ട്, ഇവരിലാരാണ് അടുത്ത 'ഗോട്ട്'? കണക്കുകളിതാ

ഫുട്‌ബോളിലെ രാജാവ് ആരെന്ന ചോദ്യത്തിന് ലയണല്‍ മെസിയെന്ന് തന്നെ ഉത്തരമായി നല്‍കാം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഏറെ നാള്‍ മെസിക്കൊപ്പം ഓടിയിരുന്നെങ്കിലും ഖത്തര്‍ ലോകകപ്പ് കിരീടത്തോടെ രാജ സിംഹാസനത്തിലെ ഒരേയൊരു രാജാവായി മെസി മാറിയിരിക്കുകയാണ്. എന്നാല്‍ അടുത്ത ലോകകപ്പിനായി കാത്തുനില്‍ക്കാനില്ലെന്ന് മെസി പ്രഖ്യാപിച്ചുകഴിഞ്ഞു. പിഎസ്ജി വിട്ട് അമേരിക്കന്‍ ക്ലബ്ബിലേക്ക് മെസി കൂടുമാറുകയും ചെയ്തു.

മെസി പതിയെ കളമൊഴിയുമ്പോള്‍ ഫുട്‌ബോളിലെ പുതിയ ഗോട്ടാരാണെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരുന്നതാണ്. ആരാധകര്‍ നെഞ്ചേറ്റുന്ന താരങ്ങള്‍ നിരവധിയാണെങ്കിലും ഇതിഹാസ സ്ഥാനത്തിനായി പ്രധാനമായും നിലവില്‍ മത്സരിക്കുന്നത് കെയ്‌ലിയന്‍ എംബാപ്പെയും എര്‍ലിങ് ഹാളണ്ടുമാണ്. എംബാപ്പെക്കൊത്ത എതിരാളികള്‍ ഇല്ലായിരുന്നുവെന്ന് കരുതിയിടത്തുനിന്നാണ് ഹാളണ്ടിന്റെ വളര്‍ച്ച. ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായി ഹാളണ്ട് മാറിക്കഴിഞ്ഞു.

എംബാപ്പെ-ഹാളണ്ട് എന്നിവരിലാരാണ് ബെസ്റ്റ് എന്ന കാര്യത്തില്‍ പല തരം അഭിപ്രായങ്ങളുണ്ടാവുമെങ്കിലും ഇവരിലൊരാളാണ് ഗോട്ട് പട്ടത്തിന് യോഗ്യനെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടായേക്കില്ല. ഇരുവരുടെയും കണക്കുകള്‍ പരിശോധിച്ച് മികച്ചവന്‍ ആരാണെന്ന് വിലയിരുത്താം. ക്ലബ്ബ് ഫുട്‌ബോളിലെ കണക്കുകള്‍ ആദ്യം പരിശോധിക്കാം. 2015-16 സീസണില്‍ എംബാപ്പെ ഒരു ഗോള്‍ നേടിയപ്പോള്‍ ഹാളണ്ട് ഗോളൊന്നും നേടിയിരുന്നില്ല. 2016-17ലേക്ക് വരുമ്പോള്‍ എംബാപ്പെ 26ഉും ഹാളണ്ട് 4 ഗോളുമാണ് നേടിയത്.

2017-18 സീസണില്‍ എംബാപ്പെ 21 ഗോളും ഹാളണ്ട് 12 ഗോളും 2018-19ല്‍ എംബാപ്പെ 39 ഗോളും ഹാളണ്ട് 5 ഗോളുമാണ് നേടിയത്. പിന്നീടുള്ള സീസണുകളില്‍ ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ ഹാളണ്ടിനായി. 2019-20ലേക്ക് വരുമ്പോള്‍ എംബാപ്പെ 30 ഗോള്‍ നേടിയപ്പോള്‍ 41 ഗോളാണ് ഹാളണ്ട് അക്കൗണ്ടിലാക്കിയത്. 2021-11ലേക്ക് വരുമ്പോള്‍ എംബാപ്പെ 39 ഗോളും ഹാളണ്ട് 29 ഗോളും വലയിലാക്കി.

kylian mbappe

2022-23 സീസണില്‍ 41 ഗോളുകള്‍ എംബാപ്പെ സ്വന്തമാക്കിയപ്പോള്‍ 52 ഗോളുകളാണ് ഹാളണ്ട് നേടിയത്. എംബാപ്പെയുടെ ക്ലബ്ബ് ഗോളുകള്‍ 239ഉും ഹാളണ്ടിന്റേത് 187ഉുമാണ്. ഗോളിന്റെ എണ്ണത്തില്‍ എംബാപ്പെ ഹാളണ്ടിനെക്കാള്‍ മുന്നിലാണ്. ഇനി ക്ലബ്ബ് അസിസ്റ്റിലെ കണക്കുകളിലേക്ക് വരാം. ഗോളിന് വഴിയൊരുക്കുന്നതില്‍ ഹാളണ്ടിനെക്കാള്‍ ഏറെ മുന്നിലാണ് എംബാപ്പെ. 2015-16 മുതലുള്ള കണക്കുകള്‍ നോക്കുമ്പോള്‍ എംബാപ്പെ 114 അസിസ്റ്റും ഹാളണ്ട് 44 അസിസ്റ്റുമാണ് നല്‍കിയത്.

സമീപകാലത്തായി ഹാളണ്ട് ഗോളടിക്കാന്‍ എംബാപ്പെയെക്കാളും മിടുക്കുകാട്ടുന്നുണ്ടെങ്കിലും ഇതിഹാസ സ്ഥാനത്തിലേക്കെത്തുമ്പോള്‍ ഗോളിന് വഴിയൊരുക്കുകയെന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ നോക്കുമ്പോള്‍ ഹാളണ്ടിനെക്കാള്‍ എംബാപ്പെ ഒരുപടി മുന്നില്‍ത്തന്നെയാണ്. ഇനി അന്താരാഷ്ട്ര മത്സരങ്ങളിലെ കണക്കുകള്‍ പരിശോധിക്കാം. എംബാപ്പെ 70 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 40 ഗോളാണ് ഫ്രാന്‍സിനായി നേടിയത്. അതേ സമയം 25 മത്സരത്തില്‍ നിന്ന് 24 ഗോളാണ് ഹാളണ്ടിന് നേടാനായത്.

ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ മുന്നില്‍ നിന്ന് നയിക്കാന്‍ എംബാപ്പെക്ക് സാധിച്ചിരുന്നു. അതുകൊണ്ടാണ് ഫ്രാന്‍സിന്റെ നായകസ്ഥാനം എംബാപ്പെക്ക് ലഭിച്ചതും. അതേ സമയം ഹാളണ്ട് 2019ലാണ് അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. നോര്‍വെക്കായി പ്രധാന മത്സരങ്ങളിലൊന്നും മികവുകാട്ടാന്‍ ഹാളണ്ടിന് സാധിച്ചിട്ടില്ല. ലോകകപ്പില്‍ ഉള്‍പ്പെടെ ഒറ്റക്ക് ടീമിനെ തോളിലേറ്റിയ എംബാപ്പെ ഹാളണ്ടിനെക്കാള്‍ ഒരുപടി മുകളില്‍ത്തന്നെയാണ്.

ട്രോഫികള്‍ പരിശോധിച്ചാല്‍ എംബാപ്പെ രണ്ട് ലീഗ് കിരീടവും 7 ഫുട്‌ബോള്‍ കപ്പും നേടിയിട്ടുണ്ട്. രണ്ട് തവണ വീതം ലീഗ് കിരീടവും ഫുട്‌ബോള്‍ കപ്പുമാണ് ഹാളണ്ടിന്റെ സമ്പാദ്യം. എംബാപ്പെ ലോകകപ്പും യുവേഫ നാഷന്‍സ് ലീഗും ഇതിനോടകം നേടിക്കഴിഞ്ഞു. ഹാളണ്ടിനത് അകലെയുള്ള സ്വപ്‌നമാണ്. ഇതെല്ലാം വിലയിരുത്തി നിഗമനത്തിലേക്കെത്തുമ്പോള്‍ ഹാളണ്ടിനെക്കാളും ഗോട്ട് പദവി അര്‍ഹിക്കുന്നത് എംബാപ്പെയാണ്.

Story first published: Sunday, June 25, 2023, 15:48 [IST]
Other articles published on Jun 25, 2023
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+