Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ടീമില്‍ നിന്ന് തഴഞ്ഞു, വിരമിക്കല്‍ ഭീഷണിയുമായി എംബാപ്പെ! അത് സംഭവിക്കുമോ?

യുവേഫ നാഷന്‍സ് ലീഗിലുള്ള ഫ്രാന്‍സ് ടീമില്‍ നിന്ന് കെയ്‌ലിയന്‍ എംബാപ്പെയെ തഴഞ്ഞത് എല്ലാവരേയും ഞെട്ടിച്ച തീരുമാനമായിരുന്നു. റയല്‍ മാഡ്രിഡിനൊപ്പം തകര്‍ത്ത് കളിക്കുന്ന എംബാപ്പെയെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സാണ് തഴഞ്ഞത്. ഇത് വലിയ വിവാദമായപ്പോള്‍ ദെഷാംപ്‌സ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. എംബാപ്പെയുമായി ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തതെന്നും ഇപ്പോള്‍ എംബാപ്പെക്ക് അല്‍പ്പം വിശ്രമം വേണമെന്നുമെല്ലാമാണ് ദെഷാംപ്‌സ് പറഞ്ഞത്.

എന്നാല്‍ റയല്‍ മാഡ്രിഡിനായി കളിക്കുന്ന എംബാപ്പെക്ക് ഫ്രഞ്ച് ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട കാര്യമെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇപ്പോഴിതാ പരിശീലകന്റെ വാക്കുകള്‍ തള്ളിക്കളഞ്ഞ് ഫ്രഞ്ച് ടീമില്‍ നിന്ന് വിരമിക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് എംബാപ്പെ. മികച്ച ഫോമില്‍ കളിക്കുമ്പോഴും തന്നെ ഒഴിവാക്കാന്‍ പരിശീലകന്‍ ശ്രമിക്കുന്നതിലെ അതൃപ്തി പരസ്യപ്പെടുത്തിയാണ് എംബാപ്പെ വിരമിക്കല്‍ ഭീഷണി നടത്തിയിരിക്കുന്നത്.

25കാരന്‍ വിരമിക്കുമോ?

കെയ്‌ലിയന്‍ എംബാപ്പെ ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. റയല്‍ മാഡ്രിഡിനൊപ്പം ഇതിനോടകം 6 ഗോളുകള്‍ നേടാനും അദ്ദേഹത്തിനായി. ഫുട്‌ബോള്‍ ലോകം വലിയ പ്രതീക്ഷയോടെ കാണുന്ന താരങ്ങളിലൊരാളാണ് എംബാപ്പെയെങ്കിലും ഫ്രഞ്ച് ടീമിന്റെ പരിശീലകനുമായി ചേര്‍ന്ന് പോകാന്‍ എംബാപ്പെക്ക് സാധിക്കുന്നില്ല. സമീപകാലത്ത് ഫ്രഞ്ച് ടീമിനൊപ്പമുള്ള എംബാപ്പെയുടെ പ്രകടനം മോശമാവാന്‍ കാരണം പരിശീലകന്റെ മോശം പദ്ധതികളാണെന്നാണ് എംബാപ്പെയുടെ മാതാവടക്കം പറയുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ റൊമെയ്ന്‍ മോളിനയോട് സംസാരിക്കവെയാണ് എംബാപ്പെ വിരമിക്കല്‍ സൂചന നല്‍കിയത്. ദിദിയര്‍ ദെഷാംപ്‌സക്ക് കീഴില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്നാണ് എംബാപ്പെയുടെ നിലപാട്. എംബാപ്പെയെ ഒതുക്കാന്‍ മനപ്പൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നാണ് എംബാപ്പെയുടെ അമ്മയായ ഫയ്‌സ ലമാറി പറയുന്നത്. എന്തായാലും എംബാപ്പെയും കുടുംബവും ദെഷാംപ്‌സിനെതിരേ പരസ്യമായിത്തന്നെ പ്രതികരിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

kylian mbappe

എന്താണ് പരിശീലകനുമായുള്ള പ്രശ്‌നം?

എംബാപ്പെയെ വളര്‍ത്തിയതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പരിശീലകനാണ് ദിദിയര്‍ ദെഷാംപ്‌സ്. 2018ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സ് ടീം കിരീടം ചൂടുമ്പോള്‍ പരിശീലകന്‍ ദെഷാംപ്‌സായിരുന്നു. അന്ന് ടീമിന്റെ നിര്‍ണ്ണായക താരമായി എംബാപ്പെയുണ്ടായിരുന്നു. ഹ്യൂഗോ ലോറിസ് വിരമിച്ചതോടെ ഫ്രാന്‍സ് ടീമിന്റെ നായകസ്ഥാനത്തേക്കും എംബാപ്പെ ഉയര്‍ന്നു. എന്നാല്‍ പിന്നീട് എംബാപ്പെക്ക് ദെഷാംപ്‌സിന്റെ പല പദ്ധതികളോടും വിയോജിപ്പുണ്ടായിരുന്നു.

ഇതിന്റെ പേരിലാണ് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായത്. കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാതെ എംബാപ്പെയെ മാറ്റിനിര്‍ത്താനാണ് ദെഷാംപ്‌സ് ആലോചിക്കുന്നത്. എന്നാല്‍ ഇത് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുകയാണെന്ന് പറയാം. എംബാപ്പെയില്ലാതെ ഫ്രഞ്ച് ടീമിന്റെ മികവ് എത്രത്തോളമാണെന്ന് കണ്ടറിയണം. എന്തായാലും തന്ത്രശാലിയായ ദെഷാംപ്‌സിനെ ഫ്രഞ്ച് ടീം കൈവിട്ടേക്കില്ല. അതുകൊണ്ടുതന്നെ എംബാപ്പെക്ക് മടങ്ങിവരവ് കടുപ്പമാവും.

Story first published: Saturday, November 9, 2024, 21:08 [IST]
Other articles published on Nov 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+