Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്ര നേട്ടത്തില്‍ എംബാപ്പെ, ഇനി റൊണാള്‍ഡോയ്‌ക്കൊപ്പം; എലൈറ്റ് ക്ലബ്ബില്‍

ബാഴ്‌സലോണക്കെതിരായ നാണംകെട്ട പ്രകടനത്തിന് ശേഷം ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ് റയല്‍ മാഡ്രിഡ്. അവസാന മത്സരത്തില്‍ വല്ലാലോയ്ഡിനെ 3-1ന് തകര്‍ത്തിരിക്കുകയാണ് റയല്‍. കെയ്‌ലിയന്‍ എംബാപ്പെ ഹാട്രിക് ഗോളുകളുമായി കൈയടി നേടി. ഫ്രഞ്ച് താരം റയല്‍ മാഡ്രിഡിലേക്കെത്തിയ ശേഷമുള്ള ആദ്യ ഹാട്രിക്കാണ് നേടിയെടുത്തിരിക്കുന്നത്. ഈ പ്രകടനത്തോടെ ചരിത്ര നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് എംബാപ്പെ.

റയല്‍ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയിക്കുന്ന മത്സരത്തില്‍ ഹാട്രിക് നേടുന്ന ആറാമത്തെ റയല്‍ മാഡ്രിഡ് താരമെന്ന റെക്കോഡിലേക്കാണ് എംബാപ്പെ പേര് ചേര്‍ത്തിരിക്കുന്നത്. കൂടാതെ തുടര്‍ച്ചയായി 13 ലാലിഗ മത്സരം ജയിക്കുന്ന താരമെന്ന റെക്കോഡിലേക്കുമെത്താന്‍ എംബാപ്പെക്കായി. 1961ല്‍ സൃഷ്ടിക്കപ്പെട്ട റെക്കോഡാണ് എംബാപ്പെ തകര്‍ത്തത്. ഹാട്രിക് നേട്ടത്തോടെ എലൈറ്റ് ക്ലബ്ബിലേക്ക് പേരു ചേര്‍ക്കാന്‍ എംബാപ്പെക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

1959ല്‍ പുസ്‌ക്കാസാണ് ആദ്യമായി റയലിനായി ഈ നേട്ടം സ്വന്തമാക്കുന്നത്. 1978ല്‍ യൂലി സ്റ്റിലൈക്ക്, 2014ലും 2016ലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, 2019ല്‍ കരിം ബെന്‍സേമ എന്നിവരാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ ഹാട്രിക് നേടുന്നത്. എന്തായാലും റയല്‍ മാഡ്രിഡിന്റെ ഇതിഹാസങ്ങള്‍ ഉള്‍പ്പെടുന്ന റെക്കോഡ് ബുക്കിലേക്ക് പേര് ചേര്‍ക്കാന്‍ എംബാപ്പെക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. വലിയ റെക്കോഡുകള്‍ ഇനിയും അദ്ദേഹം നേടുമെന്ന് വ്യക്തമായ സൂചന നല്‍കുന്ന നേട്ടമാണിത്.

ഫ്രഞ്ച് സൂപ്പര്‍ താരത്തെ പിഎസ്ജിയില്‍ നിന്നാണ് റയല്‍ മാഡ്രിഡ് റാഞ്ചുന്നത്. ചിരവൈരികളായ ബാഴ്‌സലോണക്കെതിരായ മത്സരത്തില്‍ എംബാപ്പെയ്ക്ക് പ്രതീക്ഷിച്ച മികവ് കാട്ടാനായിട്ടില്ലെന്നത് വസ്തുതയാണ്. എന്നാല്‍ ഇതിനോടകം റയലിന്റെ ആരാധക മനസ് കീഴടക്കുന്ന പ്രകടനങ്ങള്‍ നടത്താന്‍ എംബാപ്പെക്ക് സാധിച്ചിട്ടുണ്ട്.

kylian mbappe

15 ഗോളും രണ്ട് അസിസ്റ്റുമായി ഈ സീസണിലെ ലാലിഗ ഗോള്‍വേട്ടക്കാരില്‍ എംബാപ്പെ രണ്ടാം സ്ഥാനത്താണുള്ളത്. ബാഴ്‌സലോണയുടെ ലെവന്‍ഡോസ്‌കി 16 ഗോളുകളോടെ നിലവില്‍ തലപ്പത്താണുള്ളത്.

ലാലിഗയില്‍ കിരീട പ്രതീക്ഷ സജീവമാക്കിയാണ് റയല്‍ മാഡ്രിഡിന്റെ മുന്നേറ്റം. 21 മത്സരത്തില്‍ 15 ജയവും നാല് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 49 പോയിന്റോടെയാണ് റയല്‍ ഒന്നാമത് നില്‍ക്കുന്നത്. 21 മത്സരത്തില്‍ നിന്ന് 45 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് രണ്ടാമത്. 20 മത്സരത്തില്‍ നിന്ന് 39 പോയിന്റുള്ള ബാഴ്‌സലോണ മൂന്നാമതാണ്. ഇതേ ഫോമില്‍ റയല്‍ മാഡ്രിഡ് തുടര്‍ന്നാല്‍ ലാലിഗ കിരീടത്തിലേക്കെത്തുമെന്ന് ഉറപ്പിച്ച് പറയാം.

Story first published: Sunday, January 26, 2025, 15:32 [IST]
Other articles published on Jan 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+