Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോകുലത്തോട് തോറ്റത്തിന് കോഴികോട്ട് ഈസ്റ്റ് ബംഗാള്‍ ആരാധകരുടെ വൈകാരിക പ്രകടനങ്ങള്‍

കോഴിക്കോട്: ഐലീഗില്‍ ഗോകുലം എഫ്‌സിയോടുള്ള ഈസ്റ്റ് ബംഗാളിന്റെ തോല്‍വിയില്‍ മനംനൊന്ത് ടീമിനു മുന്നില്‍ ആരാധകരുടെ വൈകാരിക രംഗങ്ങള്‍. ബംഗാളില്‍നിന്ന് കളി കാണാന്‍ കോഴിക്കോട്ടെത്തിയ ടീമംഗങ്ങളാണ് നിയന്ത്രണം വിട്ടത്. ചിലര്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വിതുമ്പിയപ്പോള്‍ മറ്റു ചിലര്‍ കളിക്കാരെ ചീത്തവിളിച്ചു. മത്സരം നടന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു വൈകാരിക രംഗങ്ങള്‍.

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ദീപശിഖ പ്രയാണം ആരംഭിച്ചു
മത്സരത്തില്‍ ഗോള്‍ നേടിയ ഈസ്റ്റ് ബംഗാളിന്റെ ജപ്പാന്‍ താരം കാറ്റ്‌സുമി കടന്നുപോയപ്പോള്‍ താരത്തില്‍ കാലില്‍ പിടിച്ചാണ് ആരാധകരില്‍ ഒരാള്‍ കരഞ്ഞത്. ചിലര്‍ കോച്ചിനെ കാണണമെന്നു പറഞ്ഞു സ്റ്റേഡിയത്തിനു പുറത്ത് വാശിപിടിച്ചു. എന്നാല്‍ കോച്ചിനെയും ടീം ഒഫിഷ്യലുകളെയും അധികൃതര്‍ മറ്റൊരു വഴിയിലൂടെ പുറത്തേക്കു കൊണ്ടുപോവുകയായിരുന്നു. അതേസമയം, കളി കഴിഞ്ഞു പുറത്തേയ്ക്കു വന്ന ഗോകുലം കേരള എഫ്‌സി താരങ്ങളെ അവര്‍ കൈയടിയോടെ സ്വീകരിച്ചു.

gokulam fc

ഗോകുലം ടീം ക്യാപ്റ്റന്‍ സുശാന്ത് മാത്യു ഇവരോടു സംസാരിച്ച് ശാന്തരാക്കി. നേരത്തെ ഈസ്റ്റ് ബംഗാളിനു വേണ്ടി കളിച്ച താരമാണ് സുശാന്ത്. ഗ്യാലറിയില്‍ ഈസ്റ്റ് ബംഗാള്‍ ജഴ്‌സിയണിഞ്ഞു കൊടിയുമേന്തിയാണ് ആരാധകര്‍ കളി കണ്ടത്. മത്സരം തോക്കുമെന്നായതോടെ ഇവരുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഈസ്റ്റ് ബംഗാള്‍ ഇക്കുറിയും കിരീടം നേടില്ലെന്നു പറഞ്ഞായിരുന്നു കരച്ചിലും ചീത്തവിളിയും.

Story first published: Sunday, February 18, 2018, 15:35 [IST]
Other articles published on Feb 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+