Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോവളം എഫ്സി ഇനിയൊരു കലക്ക് കലക്കും... പുത്തന്‍ സ്റ്റേഡിയം വരുന്നു, കേരളത്തിനും നേട്ടം

തിരുവനന്തപുരം: കേരള ഫുട്‌ബോളിന്റെ പുത്തന്‍ പ്രതീക്ഷയായ കോവളം എഫ്‌സി വളര്‍ച്ചയുടെ പാതയിലാണ്. സ്വന്തമായി അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ സ്റ്റേഡിയവും ഹോംഗ്രൗണ്ടും നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ കോവളം എഫ്‌സി തുടങ്ങിക്കഴിഞ്ഞു. സപ്തംബര്‍ 29നു ഡോ: എംപി ശശി തരൂര്‍ സ്റ്റേഡിയത്തിന് ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്തിരുന്നു.

1

അരുമാനൂര്‍ എംവിഎച്ച്എസ്എസ് സ്‌കൂളിന്റെ മൈതാനിയിലാണ് പുതിയ സ്‌റ്റേഡിയമൊരുങ്ങുന്നത്. സ്‌കൂള്‍ മൈതാനം 15 വര്‍ഷത്തേക്കു പാട്ടത്തിനെടുത്താണ് സ്റ്റേഡിയം പണിയുന്നത്. സ്റ്റേഡിയത്തിന്റെ ആദ്യഘട്ട നിര്‍മാണം 2018 ജനുവരിയില്‍ പൂര്‍ത്തിയാവുമെന്ന് കോവളം എഫ്‌സിയുടെ മുഖ്യ പരിശീലകനും കേരളത്തിന്റെ മുന്‍ സൂപ്പര്‍ താരവുമായ എബിന്‍ റോസ് വണ്‍ ഇന്ത്യയോട് പറഞ്ഞു.

2

ഒരു സൈഡ് ഗാലറിയും ഫുട്‌ബോള്‍ പിച്ചുടമങ്ങുന്ന സ്റ്റേഡിയമാണ് നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരള പ്രീമിയര്‍ ലീഗില്‍ കോവളം എഫ്‌സി മാറ്റുരയ്ക്കുന്നുണ്ട്. ഇതിനു മുന്നോടിയായാണ് പുതിയ സ്റ്റേഡിയമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതെന്നും എബിന്‍ റോസ് പറയുന്നു. മാത്രമല്ല അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരങ്ങളും ഭാവിയില്‍ ഇവിടെ നടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3

കേരള പ്രീമിയര്‍ ലീഗിലേക്ക് യോഗ്യത നേടാനുള്ള തയ്യാറെടുപ്പിലാണ് എബിന്‍ റോസിന്റെ ചുണക്കുട്ടികള്‍. അടുത്ത സീസണിലെ കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ മല്‍സരങ്ങള്‍ക്ക് ഈ സ്‌റ്റേഡിയത്തെ വേദിയാക്കാനുള്ള ശ്രമങ്ങളും ക്ലബ്ബ് അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു. ഏകദേശം 20,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് പുതുതായി നിര്‍മിക്കുന്ന സ്റ്റേഡിയം. കോവളം എഫ്‌സിയുടെ ഹോം, എവേ മാച്ചുകളെല്ലാം ഇവിടെയായിരിക്കും നടക്കുക. മാത്രമല്ല രാജ്യത്തെ ഒന്നാം ഡിവിഷന്‍ ലീഗായ ഐ ലീഗിലെയും മല്‍സരങ്ങള്‍ ഇവിടേക്ക് വരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.

4

അണ്ടര്‍ 15 ഐ ലീഗ് മല്‍സരത്തില്‍ അടുത്ത മാസം 15ന് കോവളം എഫ്‌സി ആദ്യ മല്‍സരത്തിനിറങ്ങും. ഐഎസ്എല്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജൂനിയര്‍ ടീമുമായാണ് കോവളം എഫ്‌സി കൊമ്പുകോര്‍ക്കുന്നത്. കൊച്ചിയിലാണ് മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്. എംഎസ്പി ഫുട്‌ബോള്‍ അക്കാദമി, പ്രോഡിഗി സ്‌പോര്‍ട്‌സ് എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ക്ലബ്ബുകള്‍.

Story first published: Wednesday, October 4, 2017, 16:19 [IST]
Other articles published on Oct 4, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+