Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റണ്ണറപ്പ് ജയിച്ചാല്‍ ചാംപ്യന്‍മാര്‍ അടങ്ങിയിരിക്കുമോ? കൊല്‍ക്കത്തയും അക്കൗണ്ട് തുറന്നു

മുംബൈ: ഐഎസ്എല്ലിന്റെ നാലാം സീസണില്‍ ഒടുവില്‍ എല്ലാ ടീമുകളും വിജയത്തിന്റെ അക്കൗണ്ട് തുറന്നു. നിലവിലെ ജേതാക്കളായ കൊല്‍ക്കത്തയും (എടിക്കെ) റണ്ണറപ്പായ കേരള ബ്ലാസ്റ്റേഴ്‌സുമായിരുന്നു നാലു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോഴും ഒരു മല്‍സരം പോലും ജയിക്കാനാവാതെ പതറിയ ടീം. അഞ്ചാം റൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സ് ജയത്തോടെ അക്കൗണ്ട് തുറന്നപ്പോള്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്തയ്ക്ക് അടങ്ങിയിരിക്കാവുമോ? അവരും നേടി സീസണിലെ ആദ്യ വിജയം.
കഴിഞ്ഞ ദിവസം നടന്ന കളിയില്‍ മുംബൈ സിറ്റിയെയാണ് കൊല്‍ക്കത്ത ഏകപക്ഷീമായ ഒരു ഗോളിനു മറികടന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെയും വിജയം ഇതേ മാര്‍ജിനിലായിരുന്നു. ഹോംഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് മഞ്ഞപ്പട എതിരില്ലാത്ത ഒരു ഗോളിനു മറികടന്നത്.

1

മുംബൈക്കെതിരായ എവേ മല്‍സരത്തില്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ് നേടിയ ഗോളാണ് കൊല്‍ക്കത്തയ്ക്കു കാത്തിരുന്ന വിജയം സമ്മാനിച്ചത്. 54ാം മിനിറ്റിലായിരുന്നു കൊല്‍ക്കത്തയുടെ വിജയത്തിന് അടിത്തറയിട്ട റോബിന്റെ ഗോള്‍.
ഇടതുമൂലയിലൂടെ മുംബൈ പ്രതിരോധം തകര്‍ത്ത് സെക്വീഞ്ഞ നല്‍കിയ അതിമനോഹരമായ ക്രോസ് ഡിഫന്‍ഡറുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് റോബിന്‍ വലയിലേക്ക് തട്ടിയിടുമ്പോള്‍ ഗോളിക്കു നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.

2

ഗോള്‍ മടക്കാന്‍ വളരെ കുറച്ച് അവസരം മാത്രമേ മുംബൈക്കു ലഭിച്ചുള്ളൂ. ഒരു ഗോള്‍ ലീഡ് കാത്തുസൂക്ഷിച്ച കൊല്‍ക്കത്ത വിലപ്പെട്ട മൂന്നു പോയിന്റുമായി കളം വിടുകയും ചെയ്തു. ഹോംഗ്രൗണ്ടില്‍ തുടര്‍ച്ചയായി ആറു കളികള്‍ അപരാജിതരായി പൂര്‍ത്തിയാക്കിയ ശേഷമാണ് കൊല്‍ക്കത്തയ്ക്കു മുന്നില്‍ മുംബൈക്കു പിഴച്ചത്.

Story first published: Monday, December 18, 2017, 9:22 [IST]
Other articles published on Dec 18, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+