Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

6 നേരം ഭക്ഷണം!! 4 മണിക്കൂര്‍ വര്‍ക്കൗട്ട്, റോണോ ഇത്ര ഫിറ്റായതെങ്ങനെ? ഈ കാര്യങ്ങള്‍

ആധുനിക ഫുട്‌ബോളിലെ ഇതിഹാസമെന്ന വിശേഷിപ്പിക്കപ്പെടുന്ന താരമാണ് പോര്‍ച്ചുഗലിന്റെ മിന്നും താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഈ 39ാം വയസ്സിലും ഏതൊരു കൗമാരക്കാരനെപ്പോലും കവച്ചുവയ്ക്കുന്ന കളിയഴകും ഫിറ്റ്‌നസും കൊണ്ട് ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ് റോണോ. ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള കളിക്കാരെയെടുത്താല്‍ അക്കൂട്ടത്തില്‍ ഏറ്റവും മുന്‍നിരയില്‍ തന്നെ പോര്‍ച്ചുഗലിന്റെ ഈ വെറ്ററന്‍ താരവുമുണ്ടാവും.

നിലവിലെ ഫോമും ഫിറ്റ്‌നസുമെല്ലാം പരിഗണിക്കുമ്പോള്‍ ഇനിയുമേറെക്കാലം ഫുട്‌ബോളില്‍ തുടരാന്‍ റോണോയ്ക്കു സാധിക്കുമെന്നുറപ്പാണ്. പ്രായം 40ലേക്കു കടക്കവെയും ഇത്രയും മികച്ചൊരു ഫിറ്റ്‌നസ് അദ്ദേഹം കാത്തുസൂക്ഷിക്കുന്നത് എങ്ങനെയാണ്? അദ്ദേഹത്തിന്റെ വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട ചില അതിശയിപ്പിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

CRISTIANO RONALDO

നാലു മണിക്കൂര്‍ പരിശീലനം

ആഴ്ചയിലെ അഞ്ചു ദിവസവും മുടങ്ങാതെ മൂന്നു മുതല്‍ നാലു മണിക്കൂര്‍ വീതമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനം നടത്താറുള്ളത്. ഓട്ടവും ഭാരമുയര്‍ത്തലും നീന്തലുമടക്കം ശാരീരികയും മാനസികവുമായി സഹായിക്കുന്ന എല്ലാം ഇതിലുള്‍പ്പെടും. ഓരോ ദിവസവും ശരീരത്തിലെ പ്രത്യേക പേശികള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി മാത്രമായി അദ്ദേഹം മാറ്റിവയ്ക്കുകയും ചെയ്തിരിക്കുകയാണ്.

ദിവസേന വ്യായാമത്തിന്റെ പ്ലാന്‍ എഴുതി തയ്യാറാക്കുകയാണെങ്കില്‍ അതു മുടങ്ങാതെ പരിശീലനം നടത്താന്‍ നിങ്ങളെ സഹായിക്കുമെന്നാണ് റൊണാള്‍ഡോ ഒരിക്കല്‍ പറഞ്ഞത്. ശരീരത്തോടൊപ്പം മനസ്സിനെയും പരിശീപ്പിക്കേണ്ടതും ആവശ്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഭക്ഷണക്രമം ഇങ്ങനെ

ഭക്ഷണകാര്യത്തിലും വളരെയധികം ജാഗ്രത പുലര്‍ത്തുന്നയാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വളരെ സന്തുലിതമായ, അച്ചടക്കത്തോടെയുളള ഭക്ഷണം പ്രധാനമാണെന്നാണ് അദ്ദേഹം പറയുന്നത്. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണണങ്ങള്‍ തന്റെ ദിനചര്യയില്‍ ഉള്‍പ്പെടുത്താന്‍ റൊണാള്‍ഡോ ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. മുട്ട, ബ്രെഡ്, മല്‍സ്യം, ചിക്കന്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഭക്ഷണത്തിന്റെ ഭാഗമാണ്. ഇവയ്‌ക്കൊപ്പം വല്ലപ്പോഴും മാത്രം ചോക്ലേറ്റ് കേക്കുകളും കഴിക്കുന്ന പതിവ് റോണോയ്ക്കുണ്ട്.

ആറു നേരം ഭക്ഷണം

ദിവസേന ആറു നേരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഭക്ഷണം കഴിക്കാറുണ്ടെന്നു അറിഞ്ഞാല്‍ ആരുമൊന്നു ഞെട്ടും. എന്നാല്‍ ഒരുപാട് ഭക്ഷണം അദ്ദേഹം ദിവസവും അകത്താക്കാറുണ്ടെന്നു കരുതാന്‍ വരട്ടെ. തന്റെ ഭക്ഷണത്തെ ആറു ചെറിയ ഭാഗങ്ങളായി തിരിച്ചാണ് റൊണാള്‍ഡോ കഴിക്കാറുള്ളത്.

രണ്ട് മുതല്‍ നാലു വരെ മണിക്കൂറുകളുടെ ഇടവേളയില്‍ അദ്ദേഹം കുറഞ്ഞ അളവില്‍ മാത്രം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും. റയല്‍ മാഡ്രിഡിലെത്തിയ കാലം മുതല്‍ തന്റെ ഭക്ഷണക്രമത്തില്‍ സഹായിക്കാനായി ഒരു ന്യൂട്രീഷ്യനെയും അദ്ദേഹം നിയമിച്ചിട്ടുണ്ട്.

ആറു ലിറ്റര്‍ വെള്ളം

ഭക്ഷണവും വ്യായാമവും പോലെ തന്നെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വെള്ളത്തിനും ഒരു സുപ്രധാന റോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ജീവിതത്തിലുണ്ട്. ഒരു പുരുഷന്‍ ദിവസേന 3.7 ലിറ്ററെങ്കിലും വെള്ളം ശരാശരി കുടിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

എന്നാല്‍ റൊണാള്‍ഡോ ഒരു ദിവസം കുടിക്കുന്നത് ആറു ലിറ്ററോളം വെള്ളമാണ്. ഇതു അദ്ദേഹത്തിന്റെ ശരീരത്തെ കൂടുതല്‍ ശുദ്ധീകരിക്കാനും ഉന്‍മേഷവാനുമാക്കി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

CRISTIANO RONALDO

മദ്യത്തോടു നോ പറഞ്ഞു

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ജീവിതത്തില്‍ മദ്യത്തിനു ഒരു സ്ഥാനവുമില്ലെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ഇതിനൊരു കാരണം കൂടിയുണ്ട്. അദ്ദേഹത്തിന്റെ പിതാവ് മദ്യപാനവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. 52ാം വയസ്സില്‍ തന്നെ അദ്ദേഹത്തിനു ജീവന്‍ നഷ്ടമായതും അമിത മദ്യപാനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ്.

ഇവയെല്ലാം കണ്ടു വളര്‍ന്നതിനാല്‍ തന്നെ ജീവിത്തില്‍ താനൊരിക്കലും മദ്യപിക്കില്ലെന്ന ഉറച്ച തീരുമാനം വളരെ നേരത്തേ തന്നെ റൊണാള്‍ഡോ എടുത്തിരുന്നു. ഇപ്പോഴും അദ്ദേഹം അതു കാത്തുസൂക്ഷിച്ചു തന്നെയാണ് മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നത്.

Story first published: Saturday, October 5, 2024, 15:58 [IST]
Other articles published on Oct 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+