Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫയുടെ ഹീറോ റൊണാള്‍ഡോ തന്നെ, ഈ റെക്കോഡുകള്‍ മറ്റാര്‍ക്കുണ്ട്! എല്ലാം അറിയാം

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരമാരാണെന്ന ചോദ്യത്തിന് ഉത്തരം പലതാവും. എന്നാല്‍ കൂടുതല്‍ പേരും പറയുക ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നീ പേരുകളിലൊന്നാവും. രണ്ട് പേരും തങ്ങളുടേതായ ശൈലികൊണ്ടും കളി മികവുകൊണ്ടും ലോക ഫുട്ബോളിനെ വിസ്മയിപ്പിച്ചവരാണ്. കണക്കുകളില്‍ റൊണാള്‍ഡോയേക്കാള്‍ ഒരുപടി മുകളിലാണ് മെസി. എട്ട് തവണ ബാലന്‍ദ്യോര്‍ നേടിയ മെസിക്ക് അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാനും സാധിച്ചു.

കോപ്പാ അമേരിക്കയിലും മെസി മുത്തമിട്ടു. എന്നാല്‍ റൊണാള്‍ഡോയ്ക്ക് ഇത്തരത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനായിട്ടില്ല. ലോക ഫുട്ബോളില്‍ നേടിയെടുത്ത വലിയ കിരീടങ്ങള്‍ നോക്കുമ്പോള്‍ മെസിക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ യുവേഫ ടൂര്‍ണമെന്റില്‍ റൊണാള്‍ഡോയുടെ മികവ് ഒന്ന് വേറെ തന്നെയാണ്. അതുല്യമായ റെക്കോഡുകളാണ് യുവേഫ ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ നേടിയെടുത്തിരിക്കുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

കൂടുതല്‍ യുവേഫ ടൂര്‍ണമെന്റ് കളിച്ച താരം

യുവേഫ ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡ് റൊണാള്‍ഡോയുടെ പേരിലാണ്. 197 മത്സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. യുവേഫ ക്ലബ്ബ് മത്സരങ്ങളില്‍ കൂടുതല്‍ ഗോളെന്ന റെക്കോഡും റൊണാള്‍ഡോയുടെ പേരിലാണ്. 145 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. മെസിയെക്കാള്‍ മികച്ച റെക്കോഡുകള്‍ യുവേഫ ടൂര്‍ണമെന്റുകളില്‍ സ്വന്തമാക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിട്ടുണ്ട്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയ്ക്ക് പ്രത്യേക മികവാണ്. 140 ഗോളുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോ നേടിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഒരു സീസണില്‍ കൂടുതല്‍ ഗോളെന്ന റെക്കോഡും റൊണാള്‍ഡോയുടെ പേരിലാണ്. 2013-14 സീസണില്‍ 17 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് മത്സരങ്ങളില്‍ കൂടുതല്‍ ഗോളും റൊണാള്‍ഡോയുടെ പേരിലാണ്. 67 ഗോളുകളാണ് അദ്ദേഹം നേടിയത്.

ronaldo

കൂടുതല്‍ തവണ ടോപ് സ്‌കോറര്‍

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കൂടുതല്‍ സീസണുകളില്‍ ടോപ് സ്‌കോററായ താരമെന്ന റെക്കോഡ് റൊണാള്‍ഡോയുടെ പേരിലാണ്. ഏഴ് സീസണുകളിലാണ് അദ്ദേഹം ടോപ് സ്‌കോററായത്. ചാമ്പ്യന്‍സ് ലീഗില്‍ കൂടുതല്‍ മത്സരം കളിച്ച താരവും റൊണാള്‍ഡോയാണ്. 183 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് ജയിച്ച താരവും റൊണാള്‍ഡോയാണ്. അഞ്ച് തവണയാണ് അദ്ദേഹം ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടത്. മൂന്ന് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലുകളില്‍ ഗോള്‍ നേടിയ ഏക താരം റൊണാള്‍ഡോയാണ്.

ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് മത്സരങ്ങളിലും ഗോള്‍ നേടിയ താരമാണ് റൊണാള്‍ഡോ. തുടര്‍ച്ചയായി 11 യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഗോളടിച്ച ഏക താരമെന്ന റെക്കോഡും റൊണാള്‍ഡോയ്ക്ക് സ്വന്തം. യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം കൂടുതല്‍ തവണ നേടിയത് റൊണാള്‍ഡോയാണ്. നാല് തവണയാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. 15 തവണ യുവേഫയുടെ ടീം ഓഫ് ദി ഇയറില്‍ ഇടം നേടിയ ഏക താരം റൊണാള്‍ഡോയാണ്.

Story first published: Wednesday, December 11, 2024, 13:21 [IST]
Other articles published on Dec 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+