Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗദിയില്‍ നെയ്മറുടെ ശമ്പളമറിയുമോ? ഓരോ ഗോളിനും എത്ര കിട്ടും, കണക്കുകള്‍ ഞെട്ടിക്കും

ആധുനിക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്നയാളാണ് ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ ഹിലാല്‍ ക്ലബ്ബിന്റെ ഭാഗമായ അദ്ദേഹത്തിനു പരിക്കുകള്‍ നിരന്തരം വില്ലനായി മാറിയിരിക്കുകയാണ്. ഫ്രഞ്ച് വമ്പന്‍മാരായ പാരിസ് സെന്റ് ജര്‍മെയ്ന്‍ വിട്ട് സൗദിയിലേക്കു സര്‍പ്രൈസ് കൂടുമാറ്റം നടത്തിയ ശേഷം നെയ്മര്‍ പ്രതീക്ഷിച്ചതു പോലെയല്ല കാര്യങ്ങള്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് 95 മില്ല്യണ്‍ യൂറോയെന്ന വന്‍ തുകയ്ക്കു അല്‍ ഹിലാലിലേക്കു അദ്ദേഹം ചേക്കേറിയത്. പക്ഷെ വെറും ഏഴു മല്‍സരങ്ങള്‍ മാത്രമേ ക്ലബ്ബിനായി നെയ്മര്‍ ഇതിനകം കളിച്ചിട്ടുള്ളൂവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഒരു വര്‍ഷത്തിലേറെയായി താരം പരിക്കേറ്റ് പുറത്തായിരുന്നു. അടുത്തിടെ ഫിറ്റ്‌നസ് വീണ്ടെടുത്ത് അദ്ദേഹം കളിക്കളത്തില്‍ മടങ്ങിയെത്തിയെങ്കിലും വീണ്ടും പരിക്കേറ്റ് ചികില്‍സയിലാണ്.

95 മില്ല്യണ്‍ യൂറോയെന്ന തന്റെ വന്‍ തുകയോടു ഇനിയും നീതി പുലര്‍ത്താന്‍ നെയ്മര്‍ക്കായിട്ടില്ല. ഈ പ്രതിഫലം അനുസരിച്ച് കളിക്കളത്തിലെ ഓരോ മിനിറ്റിനും, ഗോളിനും, അസിസ്റ്റിനും അദ്ദേഹത്തിനു ലഭിക്കുന്ന തുക ആരെയും ഞെട്ടിക്കും. ഇതു എത്രയാണെന്നു നമുക്കു പരിശോധിക്കാം.

NEYMAR

നെയ്മറുടെ ശമ്പളം

നിലവിലെ ശമ്പളമനുസരിച്ച് അല്‍ ഹിലാലിനു വേണ്ടി നെയ്മര്‍ നേടുന്ന ഓരോ ഗോളിനും ലഭിക്കുന്നത് 12 കോടി യൂറോയാണ്. കൂടാതെ ഓരോ ഗോള്‍ അസിസ്റ്റിനും അദ്ദേഹത്തിനു ലഭിക്കുന്നതാവട്ടെ 4 കോടി യൂറോയുമാണ്.

ഇനി ഒരു മല്‍സരത്തിലേക്കു വരികയാണെങ്കില്‍ ഓരോ കളിക്കും ബ്രസീലിയന്‍ സൂപ്പര്‍ താരത്തിനു കിട്ടുന്നത് 1.7 കോടി യൂറോയുമാണ്. കളിക്കളത്തില്‍ ഓരോ തവണ ബോള്‍ ടച്ച് ചെയ്യുമ്പോഴും 3.06 ലക്ഷം യൂറോയും ഓരോ മിനിറ്റിനും 2.8 ലക്ഷം യൂറോയും നെയ്മറുടെ പോക്കറ്റിലെത്തുകയും ചെയ്യുന്നു.

ഒരു വര്‍ഷത്തെ നെയ്മറുടെ ശമ്പളമാണ് 95 മില്ല്യണ്‍ യൂറോ. അതു പ്രകാരം ഒരാഴ്ചത്തെ അദ്ദേഹത്തിന്റെ ശമ്പളം 1.6 മില്ല്യണ്‍ യൂറോയുമാണ്. കളിക്കളത്തിനു പുറത്തു ലഭിക്കുന്ന വരുമാനവും സ്‌പോണ്‍സര്‍ഷിപ്പുകളില്‍ നിന്നും ലഭിക്കുന്ന പ്രതിഫലവും കൂടാതെയാണിത്.

NEYMAR

അല്‍ ഹിലാല്‍ വിടുമോ?

അടുത്ത വര്‍ഷം ജനുവരി വരെ നെയ്മറുമായി കരാറുണ്ടെങ്കിലും അതു റദ്ദാക്കാനുള്ള നീക്കത്തിലാണ് അല്‍ ഹിലാല്‍ ക്ലബ്ബെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ലീഗിലെ സൂപ്പര്‍ ക്ലബ്ബായി മാറിയിരിക്കുന്ന ഇന്റര്‍ മയാമി നെയ്മറെ സ്വന്തമാക്കാന്‍ നീക്കം തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.

അര്‍ജന്റൈന്‍ ഇതിഹാസവും നെയ്മറുടെ അടുത്ത സുഹൃത്തുമായ ലയണല്‍ മെസ്സി നിലവില്‍ ഈ ക്ലബ്ബിന്റെ താരമാണ്. കൂടുമാറ്റം സംഭവിക്കുകയാണെങ്കില്‍ ഒരിക്കല്‍ക്കൂടി ഈ സൂപ്പര്‍ ജോടി കളിക്കളത്തില്‍ ഒരുമിച്ച് പന്തു തട്ടുന്നത് നമുക്കു കാണാന്‍ സാധിക്കും. ഇന്റര്‍ മയാമിയെക്കൂടാതെ ആദ്യ കാല ക്ലബ്ബായ ബ്രസീലിലെ സാന്റോസും നെയ്മര്‍ക്കു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Story first published: Wednesday, November 13, 2024, 19:02 [IST]
Other articles published on Nov 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+