Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്വാര്‍ഡിയോളയെ തകര്‍ത്തത് ക്ലോപ്പിന്‍റെ മാസ്റ്റര്‍പ്ലാന്‍, എന്തായിരുന്നു അത് ?

ഞായറാഴ്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ ഗ്ലാമര്‍ പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റി കോച്ചായ പെപ് ഗ്വാര്‍ഡിയോളയുടെ ഞെട്ടിച്ചത് ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിന്‍റെ മാസ്റ്റര്‍ പ്ലാന്‍.

ശത്രുവിനു സ്വന്തം മടയില്‍ കടന്നാക്രമിക്കാന്‍ അവസരമൊരുക്കി നല്‍കി തക്കം കിട്ടുമ്പോള്‍ പ്രത്യാക്രമണത്തിലൂടെ ഗോള്‍ നേടുകയെന്ന തന്ത്രമാണ് ക്ലോപ്പ് വിജയകരമായി നടപ്പാക്കിയത്. എട്ടാം മിനിറ്റില്‍ ഡച്ച് പ്രതിരോധ ഭടന്‍ ജോര്‍ഡിനിയോ വിനാല്‍ഡം നേടിയ ബുള്ളറ്റ് ഹെഡ്ഡറിലാണ്‌ ലിവര്‍പൂള്‍ 1-0ന്‍റെ ജയം കൊയ്തത്.

സ്ഥിരം ശൈലി മാറ്റി ക്ലോപ്പ്

ആക്രമണാത്മക ഫുട്‌ബോളിന്‍റെ വക്താവെന്നാണ് ക്ലോപ്പ് അറിയപ്പെടുന്നത്. എന്നാല്‍ സിറ്റിക്കെതിരേ കണ്ടത് ക്ലോപ്പിന്‍റെ മറ്റൊരു മുഖമാണ്. പ്രതിരോധം മറയാക്കി എതിരാളികളെ വീഴ്ത്തുന്ന പുതിയ തന്ത്രം.

മികച്ച ആക്രമണനിരയും സിറ്റിയെ തുണച്ചില്ല

ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച ടീമിനെയാണ് ഗ്വാര്‍ഡിയോള സിറ്റി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. സെര്‍ജിയോ അഗ്വേറോ, റഹീം സ്റ്റര്‍ലിങ്, കെവിന്‍ ഡിബ്രൂയ്ന്‍, ഡേവിഡ് സില്‍വ എന്നിവരുണ്ടായിട്ടും സിറ്റിക്ക് കളിക്കളത്തില്‍ അതു പ്രകടിപ്പിക്കാനായില്ല.

ഈ ലിവര്‍പൂള്‍ അപകടകാരികള്‍

ക്ലോപ്പിന്‍റെ വരവോടെ ലിവര്‍പൂള്‍ പഴയ ഫിയര്‍ ഫാക്ടര്‍ തിരിച്ചുകൊണ്ടു വന്നുകഴിഞ്ഞു. നിലവില്‍ ലോകത്തെ ഏതു വമ്പന്‍ ടീമിനെയും തകര്‍ത്തടുക്കാനുള്ള മികവ് ക്ലോപ്പിന്‍റെ കുട്ടികള്‍ക്കുണ്ട്. ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിലെത്തിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല.

ചെല്‍സിയുമായുള്ള അകലം കുറച്ചു

തുടരെ 13ം ജയം കൊയ്ത് കുതിക്കുന്ന ലീഗിലെ ഒന്നാംസ്ഥാനക്കാരായ ചെല്‍സിയെ എളുപ്പത്തില്‍ കിരീടത്തിലേക്ക് മുന്നേറാന്‍ ലിവര്‍പൂള്‍ അനുവദിക്കില്ല. സിറ്റിക്കെതിരേ നേടിയ ജയത്തോടെ ചെല്‍സിയുമായുള്ള അകലം ലിവര്‍പൂള്‍ ആറാക്കി കുറച്ചു.

സിറ്റിയുടെ കിരീടപ്രതീക്ഷകള്‍ക്ക് തിരിച്ചടി

ഗ്ലാമര്‍ കോച്ച് ഗ്വാര്‍ഡിയോളയെ ഈ സീസണില്‍ സിറ്റി പരിശീലകസ്ഥാനത്തേക്കു കൊണ്ടുവന്നതു തന്നെ കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ കന്നി സീസണില്‍ അതു കൂടുതല്‍ ദുഷ്‌കരമായി മാറുകയാണ്. തലപ്പത്തുള്ള ചെല്‍സിയേക്കാള്‍ 10 പോയിന്‍റ് പിന്നിലാണ് സിറ്റി.

Story first published: Sunday, January 1, 2017, 10:39 [IST]
Other articles published on Jan 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+