Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരളത്തിന് സന്തോഷം കൊണ്ടു വരാന്‍ രാഹുല്‍... സന്തോഷ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള 20 അംഗ കേരളാ ടീമിനെ പ്രഖ്യാപിച്ചു. തൃശൂര്‍ സ്വദേശിയായ ഡിഫന്‍ഡര്‍ രാഹുല്‍ വി രാജാണ് കേരള ടീമിനെ നയിക്കുന്നത്. മിഡ്ഫീല്‍ഡര്‍ എസ് സീസണിനെ ടീമിന്റെ വൈസ് ക്യാപറ്റനായി നിയമിച്ചു. കേരള ടീമിലെ 13 പേരും പുതുമുഖങ്ങളാണെന്നതാണ് ശ്രദ്ധേയം. കാലിക്കറ്റ്, എംജി സര്‍വകലാശാലകളില്‍ നിന്നുള്ള അഞ്ചു താരങ്ങള്‍ ടീമിലുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന ഏഴു പേര്‍ സ്ഥാനം നിലനിര്‍ത്തി. സതീവന്‍ ബാലനാണ് കേരളത്തെ പരിശീലിപ്പിക്കുന്നത്.

1

അടുത്തിടെ നടന്ന അഖിലേന്ത്യാ സര്‍വകലാശാല ഫുട്‌ബോളില്‍ ചാംപ്യന്‍മാരായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയെ പരിശീലിപ്പിച്ചത് സതീവനായിരുന്നു. ആസിഫാണ് കേരള ടീമിന്റെ മാനേജര്‍. ജനുവരി 18 മുതല്‍ ബെംഗളൂരുവിലാണ് സന്തോഷ് ട്രോഫി മല്‍സരങ്ങള്‍ നടക്കുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ആന്തമാന്‍ നിക്കോബാര്‍ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് കേരളത്തിന്റെ സ്ഥാനം. 18ന് കേരളം തങ്ങളുടെ ആദ്യ കളിയില്‍ ആന്ധ്രാ പ്രദേശിനെ നേരിടും.

ടീം

ഗോള്‍കീപ്പര്‍മാര്‍: മിഥുന്‍, അഖില്‍ സോമന്‍, ഹജ്മല്‍.
ഡിഫന്‍ഡര്‍മാര്‍:വിബിന്‍ തോമസ്, രാഹുല്‍ വി രാജ്, ശ്രീരാഗ്, ജിയാദ് ഹസ്സന്‍, ലിജോ, മുഹമ്മദ് ഷെരീഫ്, ജസ്റ്റിന്‍ ജോര്‍ജ്.
മിഡ്ഫീല്‍ഡര്‍മാര്‍: ജിതിന്‍, ഷംനാസ്, മുഹമ്മദ് പാറക്കോട്ടില്‍, ജി ജിതിന്‍, രാഹുല്‍, സീസന്‍, ശ്രീക്കുട്ടന്‍.
സ്‌ട്രൈക്കര്‍മാര്‍: സജിത് പൗലോസ്, അനുരാഗ്, അഫ്ദല്‍.

Story first published: Monday, January 8, 2018, 15:52 [IST]
Other articles published on Jan 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+