Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷം കൊണ്ടുവരാന്‍ ഉസ്മാനും സംഘവും, സന്തോഷ് ട്രോഫി കേരള ടീമായി

തിരുവനന്തപുരം: സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. എസിബി താരമായ പി ഉസ്മാനാണ് കേരളത്തെ നയിക്കുന്നത്. 20 അംഗ ടീമിലെ 11 പേരും പുതുമുഖങ്ങളാണെന്നതാണ് ശ്രദ്ധേയം. ഫിറോസ് ഖാനാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ടീമിലെ 16 പേര്‍ 23 വയസ്സിനു താഴെയുള്ളവരാണ്.

കഴിഞ്ഞ മാസം കാര്യവട്ടം എല്‍എന്‍സിപിയില്‍ നടന്ന ക്യാംപില്‍ പങ്കെടുത്ത 67 പേരില്‍ നിന്നാണ് 20 അംഗ ടീമിനെ തിരഞ്ഞെടുത്തത്. അടുത്ത മാസം അഞ്ചിനാണ് ടൂര്‍ണമെന്‍റിലെ പ്രാഥമികറൗണ്ട് മല്‍സരങ്ങള്‍ നടക്കുന്നത്. ദിവസേന രണ്ടു കളികള്‍ വീതമുണ്ടാവും. ഉച്ചയ്ക്ക് 2.30നും വൈകീട്ട് 4.30നുമാണ് മല്‍സരങ്ങള്‍.

usman

കേരളാ ടീം

വി മിഥുന്‍ (ഗോളി, കണ്ണൂര്‍), ഹജ്മല്‍ (ഗോളി, പാലക്കാട്), എസ് മെല്‍ബിന്‍ (ഗോളി, തിരുവനന്തപുരം), എം നജീഷ് (ഡിഫന്‍റര്‍, കാസര്‍കോഡ്), എസ് ലിജോ (ഡിഫന്‍റര്‍, തിരുവനന്തപുരം), രാഹുല്‍ വി രാജ് (ഡിഫന്‍റര്‍, തൃശൂര്‍), നൗഷാദ് (ഡിഫന്‍റര്‍, കോട്ടയം), വി ജി ശ്രീരാഗ് (ഡിഫന്‍റര്‍, തൃശൂര്‍), എസ് ശീശന്‍ (മിഡ്ഫീല്‍ഡര്‍, തിരുവനന്തപുരം), വി കെ ഷിബിന്‍ലാല്‍ (മിഡ്ഫീല്‍ഡര്‍, കോഴിക്കോട്), മുഹമ്മദ് പറക്കോട്ടില്‍ (മിഡ്ഫീല്‍ഡര്‍, പാലക്കാട്), ജിഷ്ണു ബാലകൃഷ്ണന്‍ (മിഡ്ഫീല്‍ഡര്‍, മലപ്പുറം), നെറ്റോ ബെന്നി (മിഡ്ഫീല്‍ഡര്‍, ഇടുക്കി), അനന്തു മുരളി (മിഡ്ഫീല്‍ഡര്‍, കോട്ടയം), അഷറുദ്ദീന്‍ (മിഡ്ഫീല്‍ഡര്‍, മലപ്പുറം), പി ഉസ്മാന്‍ (ക്യാപ്റ്റന്‍, സ്‌ട്രൈക്കര്‍, മലപ്പുറം), ജോബി ജസ്റ്റിന്‍ (സ്‌ട്രൈക്കര്‍, തിരുവനന്തപുരം), എല്‍ദോസ് ജോര്‍ജ് (സ്‌ട്രൈക്കര്‍, ഇടുക്കി), ഫിറോസ് കളത്തിങ്കല്‍ (സ്‌ട്രൈക്കര്‍, മലപ്പുറം), സഹദ് അബ്ദുല്‍ സമദ് (സ്‌ട്രൈക്കര്‍, കണ്ണൂര്‍).

കേരളം ഗ്രൂപ്പ് എയില്‍

ഗ്രൂപ്പ് എയിലാണ് കേരളം ഉള്‍പ്പെട്ടിട്ടുള്ളത്. ആന്ധ്ര, കര്‍ണാടക, പുതുച്ചേരി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ഗ്രൂപ്പ് ബിയില്‍ സര്‍വീസസ്, തെലങ്കാന, സര്‍വീസസ്, ലക്ഷദ്വീപ് എന്നിവര്‍ മാറ്റുരയ്ക്കും.

ആദ്യ കളി പുതുച്ചേരിക്കെതിരേ

ജനുവരി അഞ്ചിന് പുതുച്ചേരിയുമായാണ് കേരളത്തിന്‍റെ ആദ്യ ഗ്രൂപ്പ് മല്‍സരം. ഉച്ചയ്ക്ക് 2.30നാണ് കളി ആരംഭിക്കുന്നത്. ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടനമല്‍സരം കൂടിയാണിത്.

രണ്ടു ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍

ഓരോ ഗ്രൂപ്പിലും ഒന്നാംസ്ഥാനക്കാരാവുന്ന രണ്ടു ടീമുകള്‍ക്കാണ് ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത ലഭിക്കുക.

കോഴിക്കോട്ടും മല്‍സരങ്ങള്‍

യോഗ്യതാ റൗണ്ടിലെ 12 മല്‍സരങ്ങള്‍ക്കു കോഴിക്കോട് വേദിയാവും. ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലായിരിക്കും മല്‍സരങ്ങള്‍. പ്രവേശനം സൗജന്യമായിരിക്കും. 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സന്തോഷ് ട്രോഫിക്ക് കോഴിക്കേട് ആതിഥേയത്വം വഹിക്കുന്നത്.

Story first published: Friday, December 30, 2016, 17:28 [IST]
Other articles published on Dec 30, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+