Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരളത്തിനു സന്തോഷം കൊണ്ടു വരാന്‍ ഇവര്‍... സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു, മിഥുന്‍ ക്യാപ്റ്റന്‍

Kerala team for Santhosh trophy has announced | Oneindia Malayalam

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളത്തിന്റെ 20 അംഗ ടീമിനെ പ്രഖ്യാപിച്ചു. കണ്ണൂരില്‍ നിന്നുള്ള ഗോള്‍ കീപ്പര്‍ വി മിഥുനാണ് കേരളത്തെ നയിക്കുന്നത്. ഗോകുലം കേരള എഫ്‌സിയുടെ മുന്‍ കോച്ച് ബിനോ ജോര്‍ജ് ടീമിനെ പരിശീലിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തെ സന്തോഷ് ട്രോഫിയില്‍ അംഗങ്ങളായിരുന്ന സംഘത്തിലെ രണ്ടു പേര്‍ മാത്രമേ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂവെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ നാലു സീസണുകളിലായി കേരളത്തിന്റെ സ്ഥിരം സാന്നിധ്യം കൂടിയാണ് മിഥുന്‍.

mithun

കേരളം സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ടിലേക്കു നേരിട്ടു യോഗ്യത നേടിയിട്ടില്ല. യോഗ്യതാ മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ജനുവരിയില്‍ നടക്കാനിരിക്കുന്ന ഫൈനല്‍ റൗണ്ടില്‍ കേരളത്തിനു കളിക്കാനാവുകയുള്ളൂ. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടില്‍ ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് എന്നിവരാണ് കേരളത്തിന്റെ എതിരാളികള്‍. നവംബര്‍ അഞ്ചിന് ആന്ധ്രയെയും ഒമ്പതിന് തമിഴ്‌നാടിനെയും കേരളം നേരിടും.

അണ്ടര്‍ 21 വിഭാഗത്തില്‍പ്പെട്ട ഏഴു താരങ്ങള്‍ സംഘത്തിലുണ്ട്. ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ്, ഫുള്‍ബാക്ക് അജിന്‍ ടോം, സെന്റര്‍ ബാക്ക് അലെക്‌സ് ഷാജി, ലെഫ്റ്റ് വിങര്‍ വി റോഷന്‍, സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ റിഷിദത്ത്, സ്‌ട്രൈക്കര്‍ വിഷ്ണു എന്നിവരാണ് അണ്ടര്‍ 21 കാറ്റഗറിയിലുള്ളത്.

കേരള ടീം
വി മിഥുന്‍ (ക്യാപ്റ്റന്‍, ഗോള്‍ കീപ്പര്‍), സച്ചിന്‍ എസ് സുരേഷ് (ഗോള്‍കീപ്പര്‍), അജിന്‍ ടോം, അലെക്‌സ് ഷാജി (ഡിഫന്‍ഡര്‍), വി റോഷന്‍, റിഷിദത്ത് (മധ്യനിര), വിഷ്ണു, എമില്‍ ബെന്നി (സ്‌ട്രൈക്കര്‍മാര്‍), വിബിന്‍ തോമസ്, സഞ്ജു, വി ജി ശ്രീരാഗ് (ഡിഫന്‍ഡര്‍മാര്‍), ലിയോണ്‍ അഗസ്റ്റിന്‍, താഹിര്‍ സമാന്‍ (വിങര്‍മാര്‍), ജിജോ ജോസഫ്, റിഷാദ്, അഖില്‍ (മിഡ്ഫീല്‍ഡര്‍മാര്‍), ഷിഹാദ് നെല്ലിപ്പറമ്പന്‍, മൂസൂഫ് നിസാന്‍ (സ്‌ട്രൈക്കര്‍മാര്‍), ജിഷ്ണു ബാലകൃഷ്ണന്‍ (ഡിഫന്‍ഡര്‍), എംഎസ് ജിതിന്‍ (വിങര്‍).

ബിനോ ജോര്‍ജ് (കോച്ച്), ടി ജി പുരുഷോത്തമന്‍ (അസിസ്റ്റന്റ് കോച്ച്), സജിത് ജോയ് (ഗോള്‍കീപ്പര്‍ കോച്ച്), ഡോ റെജിനോള്‍ഡ് (മാനേജര്‍), മുഹമ്മദ് ജസീല്‍ (ഫിസിയോ).

Story first published: Wednesday, October 30, 2019, 13:18 [IST]
Other articles published on Oct 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+