കിരീടം കാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്, കപ്പടിക്കാന്‍ ഗോകുലവും- കെപിഎല്‍ മാര്‍ച്ചില്‍

മലപ്പുറം: കേരളത്തിലെ ഏക പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗ് ആയ കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) മാര്‍ച്ചില്‍ എറണാംകുളത്തും മലപ്പുറത്തും ആരംഭിക്കും. രണ്ട് പൂളുകള്‍ ആയാണ് മല്‍സരങ്ങള്‍. ഒരു പൂള്‍ കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിലും രണ്ടാമത്തെ പൂള്‍ മലപ്പുറത്തും നടക്കും.
നിലവിലെ ചാംപ്യന്‍മാരായ കേരള ബ്ലാസ്റ്റേഴ്സ് (റിസേര്‍വ്) ടീമിനു പുറമെ റണ്ണര്‍ അപ്പ് ഗോകുലം കേരള എഫ്.സി (റിസേര്‍വ്), കേരള യുണൈറ്റഡ് എഫ്‌സി, ലൂക്ക സോക്കര്‍ ക്ലബ്, എം.എ കോളേജ്, കോവളം എഫ്.സി, എഫ്.സി കേരള, ഗോള്‍ഡന്‍ ത്രെഡ് എഫ്.സി, സാറ്റ് ക്ലബ്, ബാസ്‌കോ ക്ലബ്ബ്കള്‍ക്കു പുറമെ കേരള പോലീസും കെ.എസ്.ഇ.ബിയും ഉള്‍പ്പടെ 12 ടീമുകള്‍ ടൂര്‍ണമെന്റില്‍ മല്‍സരിക്കും.

മലപ്പുറത്തു നടക്കാനിക്കുന്ന മല്‍സരങ്ങളുടെ വേദിയായി മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയവും കോട്ടപ്പടി സ്റ്റേഡിയവും തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയവും പരിഗണയിലുണ്ട്.
Photo: കേരള യുണൈറ്റഡ് എഫ്.സി ടീം എടവണ്ണ സീതിഹാജി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications